ഇറ്റലി വീണ്ടും വിളിക്കുന്നൂ!!! വെറും 90 രൂപയ്ക്ക് വീടുതരാം ;ജോലി തരാം.. അക്കൗണ്ടിൽ 27 ലക്ഷം രൂപയും തരാം ..അപേക്ഷിക്കേണ്ടത് ഇങ്ങനെ
ആഡംബരപൂർണമായ ഒരു സ്ഥലത്ത് താമസിക്കാൻ ഇങ്ങോട്ട് പണം തരാമെന്നു പറഞ്ഞാൽ നമ്മൾ പലരും ആദ്യം ചിന്തിക്കുന്നത് ഇത് തട്ടിപ്പാണോ എന്ന് തന്നെ ആയിരിക്കും . എന്നാൽ ഈ വാഗ്ദാനം നൽകിയ രാജ്യത്തിന്റെ പേര് കേട്ടാൽ തന്നെ എല്ലാവർക്കും മനസ്സിലാകും ഇത് വരും തട്ടിപ്പല്ല എന്ന് . കാരണം ഈ രാജ്യം കുറച്ചുകാലമായി അവിടേയ്ക്ക് താമസക്കാരെ ക്ഷണിക്കുകയാണ് .
പക്ഷെ കാണാൻ വളരെ മനോഹരമായ പ്രദേശം ആണെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ കുറവാണെന്നതും സ്ഥിരതാമസത്തിനായി പോകണമെന്നതും ഇതിനെല്ലാമുപരി ഈ സ്കീമിന് അപേക്ഷിക്കുന്ന വ്യക്തി ഒരു ഇറ്റാലിയൻ അല്ലെങ്കിൽ യൂറോപ്യൻ യൂണിയനിലെ പൗരനായിരിക്കണമെന്ന നിബന്ധനയും കാരണമാണ് നമ്മുടെ നാട്ടിൽ നിന്നുള്ളവർക്ക് അപേക്ഷിക്കാൻ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നത് .
എന്നാൽ ഇപ്പോൾ ഈ നിബന്ധന മാറ്റിയിട്ടുണ്ട്. യൂറോപ്യൻ യൂണിയനുപുറത്തുള്ള ആളുകൾ 10 വർഷത്തേക്ക് റെസിഡൻഷ്യൽ പെർമിറ്റ് വാങ്ങണം എന്നെ ഉള്ളു ; ഇതിനുള്ള നടപടിക്രമങ്ങളും ഇപ്പോൾ വളരെ എളുപ്പമാക്കിയിട്ടുണ്ട് ..സ്വർഗതുല്യമായ ഈ ഗ്രാമത്തിൽ താമസിക്കാൻ തയ്യാറാക്കുന്നവർക്ക് 27 ലക്ഷം രൂപയാണ് സർക്കാർ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇറ്റലിയിലെ ടസ്‌കാനി പ്രവിശയിലാണ് താമസിക്കാൻ ആളില്ലാതെ വന്നതോടെയാണ് വലിയ തുക പ്രതിഫലം നൽകി താമസക്കാരെ തേടാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
ഇനി എന്തിനാണ് ഇത്രയും പണം ഇറ്റലി സർക്കാർ ചെലവാക്കുന്നത് എന്ന സംശയത്തിനുള്ള ഉത്തരം ഇതാണ് ..ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം പ്രാദേശിക സമ്പദ്‌വ്യവസ്ഥയിൽ ഉയർച്ച ഉണ്ടാക്കുക എന്നതാണ്, കാരണം കൂടുതൽ ആളുകൾ ഇവിടെ സ്ഥിരതാമസമാക്കുന്നത് തൊഴിൽ വർദ്ധനയിലേക്കും അതിലൂടെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടാന് സാധ്യത ഉണ്ടെന്നാണ് പ്രാദേശിക സര്‍ക്കാറിന്‍റെ കണക്ക് കൂട്ടൽ.
കുടിയേറ്റ പ്രശ്‌നവും ജനസംഖ്യയിലെ കുറവും വലിയ പ്രശ്‌നമായതോടെയാണ് സർക്കാർ ഇരത്തിലൊരു തീരുമാനത്തിലേക്ക് എത്തിയത്. റെസിഡൻസി ഇൻ ദി മൗണ്ടൻസ് 2024′ എന്നാണ് ഈ പദ്ധതിയുടെ പേര്. ഈ പ്രവിശ്യയിൽ ആരെങ്കിലും ഒരു വീട് വാങ്ങുകയാണെങ്കിൽ, ആ വ്യക്തിക്ക് 10,000 മുതൽ 30,000 യൂറോ വരെ അതായത് 9 ലക്ഷം മുതൽ 27 ലക്ഷം രൂപ വരെ ലഭിക്കും. നിലവിൽ ഈ സ്ഥലത്ത് വെറും 119 പേർ മാത്രമാണ് താമസക്കാരായി ഉള്ളതത്രേ. ഇവിടെ ഒരു വീട് വാങ്ങിക്കാൻ വെറും 1 യൂറോ (90 രൂപ) മാത്രം മതിയെന്ന് റിപ്പോർട്ടുകൾ പറയുന്നു. 90 രൂപ കൊടുത്ത് ഒരു വീട് വാങ്ങിക്കുന്നവർക്കാണ് സർക്കാർ 27 ലക്ഷം രൂപ വരെ സമ്മാനമായി നൽകുന്നത്.
താൽപ്പര്യമുള്ളവർക്ക് അപേക്ഷ 2024 ജൂലായ് 27-ന് ഉച്ചയ്ക്ക് 1.00 മണി വരെ, Tuscany Region വെബ്‌സൈറ്റിൽ നിർദ്ദിഷ്‌ട വെബ് ആപ്ലിക്കേഷൻ വഴി ഓൺലൈൻ ആയി മാത്രം സമർപ്പിക്കാവുന്നതാണ്. / ദേശീയ സേവന കാർഡ് (CNS), പബ്ലിക് ഡിജിറ്റൽ ഐഡൻ്റിറ്റി സിസ്റ്റം (സ്പിഡ്) അല്ലെങ്കിൽ ഇലക്ട്രോണിക് ഐഡൻ്റിറ്റി കാർഡ് (Cie) എന്നിവയിലേതെങ്കിലും നൽകി അപേക്ഷിക്കാനുള്ള ഹോം പേജിലുള്ള ഫോം പൂരിപ്പിച്ചു കഴിഞ്ഞാൽ സെലക്ട് ഫോം ടൈപ്പ് പേജ് തുറക്കും, അതിൽ നിന്ന് "റെസിഡൻസി ഇൻ ദി മൗണ്ടൻസ് 2024′" സെലക്ട് ചെയ്തു അപേക്ഷ അയയ്ക്കാവുന്നതാണ് .
ഇതിനായി യൂറോപ്യൻ യൂണിയന് പുറത്തുള്ളവർക്ക് ആദ്യം ആവശ്യമായുള്ളത് സാധുവായ വിസയാണ് . ഇതിനായി ഇറ്റാലിയൻ കോൺസുലേറ്റിൽ ഇറ്റലിയിൽ എത്തുമ്പോൾ താമസിക്കാനുള്ള പെർമിറ്റിന് അപേക്ഷ സമർപ്പിക്കണം , പെർമിറ്റ് ലഭിച്ച് 20 ദിവസത്തിനുള്ളിൽ, "റെസിഡൻസി സർട്ടിഫിക്കറ്റിന്" അപേക്ഷിക്കാം ... Visa Application സെന്റർന്റെ വെബ്സൈറ്റിൽ നിന്ന് വിസ അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യാവുന്നതാണ് .ഫോം പൂരിപ്പിച്ച് ആവശ്യമായ ഫോട്ടോഗ്രാഫുകളും രേഖകളും നല്കിയതിനുശേഷം VAC-ൽ അപേക്ഷയും ബയോമെട്രിക്സും സമർപ്പിക്കുന്നതിന് ഒരു അപ്പോയിൻ്റ്മെൻ്റ് എടുക്കണം . നിങ്ങളുടെ പൂരിപ്പിച്ച അപേക്ഷ, ഇറ്റലി ഷെങ്കൻ വിസ ഡോക്യുമെൻ്റുകൾ, ആവശ്യമായ ഫീസ് എന്നിവ VAC-ലേക്ക് കൈമാറിയാൽ പാസ്സ്‌പോർട്ട് ലഭിക്കും . വിശദ വിവരങ്ങൾ pen.toscana.it/servizi ലും ലഭിക്കും
ഇറ്റലിയിലേക്ക് സ്ഥിരതാമസവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ഇറ്റാലിയൻ കോൺസുലേറ്റിൽ അന്വേഷിച്ചാൽ മതി
https://www.facebook.com/Malayalivartha