ഇന്ത്യന്‍ ഹൈവേസ് മാനേജ്‌മെന്റ് കമ്പനിയില്‍ എന്‍ജിനീയര്‍ തസ്തികയിൽ 30 ഒഴിവുകൾ
ഇന്ത്യന്‍ ഹൈവേസ് മാനേജ്‌മെന്റ് കമ്പനിയില്‍ (ഐ.എച്ച്.എം.സി.എല്‍) 30 ഒഴിവുണ്ട്. എന്‍ജിനീയറിങ് തസ്തികയിലാണ് 30 ഒഴിവ്. ശമ്പളം: 40,000- 1,40,000 രൂപ.
എന്‍ജിനീയര്‍: ഒഴിവ്: 30. യോഗ്യത: ഐ.ടി /കംപ്യൂട്ടര്‍ സയന്‍സ്/ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ ഇലക്ട്രിക്കല്‍/ ഇന്‍സ്ട്രുമെന്റേഷന്‍/ ഡേറ്റാ സയന്‍സ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്/ സമാന വിഷയങ്ങള്‍ എന്നിവയിലെ എന്‍ജിനീയറിങ് ബിരുദം. 2022, 2023, 2024 എന്നീ വര്‍ഷങ്ങളിലെ ഗേറ്റ് സ്‌കോര്‍ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. പ്രായം: 2024 ജൂലായ് 16-ന് 21-30
ഓഫീസര്‍ (ഫിനാന്‍സ്): ഒഴിവ്: 1. യോഗ്യത: സി.എ./ സി.എം.എ. 2022, 2023, 2024 എന്നീ വര്‍ഷങ്ങളിലെ സി.എ./സി.എം.എ. മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് നിയമനം. പ്രായം: 2024 ജൂലായ് 16-ന് 30 വയസ്സ് കവിയരുത്.വയസ്സിളവ്: എസ്.സി/എസ്.ടി.- 5 വര്‍ഷം, ഒ.ബി.സി- 3 വര്‍ഷം, ഭിന്നശേഷി (എസ്.സി/എസ്.ടി)- 15, ഭിന്നശേഷി (ഒ.ബി.സി)-13. ഭിന്നശേഷി (ജനറല്‍)- 10.
www.ihmcl.co.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 16 ( 3 pm)
https://www.facebook.com/Malayalivartha