തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് തസ്തികയിൽ അപേക്ഷിക്കാം. പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തസ്തികകളിലാണ് നിയമനം
തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് തസ്തികയിൽ അപേക്ഷിക്കാം. പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തസ്തികകളിലാണ് നിയമനം. 10-ാം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. . 40,000 ഒഴിവുകളാണ് ഉള്ളത്. ഇതിൽ മാഹി, ലക്ഷദ്വീപ് ഉള്‍പ്പെടുന്ന കേരള സര്‍ക്കിളില്‍ മാത്രം 2433 ഒഴിവുകളുണ്ട്. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍, ഡാക് സേവക് തസ്തികകളിലേക്കാണ് നിയമനം. 18 മുതൽ 40 വയസ് വരെയാണ് പ്രായപരിധി. പത്താം ക്ലാസ് ആണ് യോഗ്യത. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തസ്തികയിലേക്ക് അപേക്ഷിക്കാൻ പ്ലസ് ടു പാസായിരിക്കണം. അപേക്ഷകർ അതത് പ്രദേശത്തെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം. കംപ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം. സൈക്ലിങ് അറിയണം. ഉപജീവനത്തിനുള്ള വരുമാനം ഉണ്ടായിരിക്കണം.
ഈ ജോലിയ്ക് പ്രത്യേക പരീക്ഷ എഴുതേണ്ട ആവശ്യമില്ല . പത്താം ക്ലാസ് മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർക്ക് 12,000 -29,380 രൂപയും, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർക്ക് 10,000- 24,470 രൂപയുമാണ് ശമ്പളം.യോഗ്യത: കണക്കും ഇംഗ്ലീഷും ഉൾപ്പെട്ട പത്താം ക്ലാസ് ജയം. കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം ആണ് .സൈക്ലിംഗ് അറിയണം. പ്രായപരിധി: 18-40 വയസ്സുവരെ . ഉയർന്ന പ്രായപരിധിയിൽ സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവുണ്ട്.
ഒഴിവുള്ള കേരള സർക്കിളിലെ ഡിവിഷനുകൾ: ആലപ്പുഴ, ആലുവ, കോഴിക്കോട്, കണ്ണൂർ, ചങ്ങനാശേരി, എറണാകുളം, ഇടുക്കി, ഇരിങ്ങാലക്കുട, കോട്ടയം, കാസർഗോഡ്, ലക്ഷദ്വീപ്, മഞ്ചേരി, മാവേലിക്കര, ഒറ്റപ്പാലം, പാലക്കാട്, പത്തനംതിട്ട, കൊല്ലം, ആർ.എം.എസ്.സി.ടി - കോഴിക്കോട്, ആർ. എം. എസ്. എറണാകുളം, ആർ.എം.എസ്.ടി.വി തിരുവനന്തപുരം, തലശേരി, തിരൂർ, തിരുവല്ല, തൃശൂർ, തിരുവനന്തപുരം സൗത്ത്, തിരുവനന്തപുരം നോർത്ത്, വടകര.
ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് അഞ്ചാണ്. വിശദവിവരങ്ങള്‍ക്ക്- indiapostgdsonline.gov.in.
https://www.facebook.com/Malayalivartha