കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ജോലി
കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോള്‍ ഓഫീസര്‍ ഗ്രേഡ് ബി തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് റിസര്‍വ് ബാങ്കില്‍ ഓഫീസര്‍ ഗ്രേഡ് ബി പോസ്റ്റുകളില്‍ ആയി മൊത്തം 94 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 ജൂലൈ 25 മുതല്‍ 2024 ഓഗസ്റ്റ് 16 വരെ അപേക്ഷിക്കാം.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ യുടെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം
Officers in Grade ‘B’ (DR) – General 66
Officers in Grade ‘B’ (DR) – DEPR 21
Officers in Grade ‘B’ (DR) – DSIM 7
Total Post 94
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി 21 വയസ്സുമുതൽ 30 വയസ്സുവരെയാണ് ..വിദ്യാഭ്യാസ യോഗ്യത ഗ്രേഡ് 'ബി'യിലെ ഉദ്യോഗസ്ഥർക്ക് - കുറഞ്ഞത് 60% മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ പൊതു ബിരുദം / തത്തുല്യമായ സാങ്കേതിക അല്ലെങ്കിൽ പ്രൊഫഷണൽ യോഗ്യത (SC/ST/PwBD അപേക്ഷകർക്ക് 50%) അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം / തത്തുല്യമായ സാങ്കേതിക അല്ലെങ്കിൽ പ്രൊഫഷണൽ യോഗ്യത എല്ലാ സെമസ്റ്ററുകളുടെയും/വർഷങ്ങളുടെയും മൊത്തത്തിൽ കുറഞ്ഞത് 55% മാർക്കോടെ വിജയിച്ചിരിക്കണം .(SC/ST/PwBD അപേക്ഷകർക്ക് പാസ് മാർക്ക് മതി .
ഗ്രേഡ് 'ബി' Department of Economic and Policy Research വിഭാഗത്തിൽ ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനു - 55% മാർക്കോടെ ഇക്കണോമിക്‌സ് / ഇക്കണോമെട്രിക്‌സ് / ക്വാണ്ടിറ്റേറ്റീവ് ഇക്കണോമിക്‌സ് / മാത്തമാറ്റിക്കൽ ഇക്കണോമിക്‌സ് / ഇൻ്റഗ്രേറ്റഡ് ഇക്കണോമിക്‌സ് കോഴ്‌സ്/ ഫിനാൻസ് എന്നിവയിൽ ഡിഇപിആർ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം . എസ്‌സി / എസ്ടിക്ക്: 50% മാർക്ക് മതി
ഗ്രേഡ് 'ബി'യിലെ ഓഫീസർമാർ (Department of Statistical Methods.) വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നതിനു - സ്റ്റാറ്റിസ്റ്റിക്‌സ്/ മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്‌സ്/ മാത്തമാറ്റിക്കൽ ഇക്കണോമിക്‌സ്/ ഇക്കണോമെട്രിക്‌സ്/ സ്റ്റാറ്റിസ്റ്റിക്‌സ് & ഇൻഫോർമാറ്റിക്‌സിൽ 55% മാർക്കോടെ Department of Statistical Methods ൽ മാസ്റ്റേഴ്‌സ് ബിരുദം ആവശ്യമാണ് , എസ്‌സി / എസ്ടിക്ക്: 50% മാർക്ക് മതി
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ യുടെ 94 ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ് ജനറൽ / OBC വിഭാഗത്തിന് Rs. 850/- രൂപയും SC / ST / വിഭാത്തിനു Rs. 100/- രൂപയുമാണ്
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വിവിധ ഓഫീസര്‍ ഗ്രേഡ് ബി ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2024 ഓഗസ്റ്റ് 16 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക
https://www.facebook.com/Malayalivartha