ഇന്ത്യൻ ഓയിലിൽ 476 ഒഴിവുകൾ..ഇപ്പോൾ അപേക്ഷിക്കാം
കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (IOCL) ഇപ്പോൾ ജൂനിയർ എഞ്ചിനീയറിംഗ് അസിസ്റ്റൻ്റ്-IV , ജൂനിയർ ക്വാളിറ്റി കൺട്രോൾ അനലിസ്റ്റ്-IV , തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മൊത്തം 476 ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓൺലൈൻ ആയി 2024 ഓഗസ്റ്റ് 21 വരെ അപേക്ഷിക്കാം.
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (IOCL) പുതിയ Notification അനുസരിച്ച് ഇപ്പോൾ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം ജൂനിയർ എഞ്ചിനീയറിംഗ് അസിസ്റ്റൻ്റ്-IV 455 ഒഴിവുകൾ ശമ്പളം- Rs. 23,000- 1,05,000/-
ജൂനിയർ ക്വാളിറ്റി കൺട്രോൾ അനലിസ്റ്റ്-IV 21 ഒഴിവുകൾ , ശമ്പളം- 1,05,000/-
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (IOCL) ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി 18 വയസ്സുമുതൽ 26 വയസ്സുവരെ .ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആവശ്യമായ വിദ്യാഭ്യാസയോഗ്യതയെ കുറിച്ച് കൂടുതൽവിവരങ്ങൾ ഡിസ്ക്രിപ്ഷനിൽ കൊടുത്ത ഒഫീഷ്യൽ വെബ്സൈറ്റിൽ നോക്കി മനസ്സിലാക്കേണ്ടതാണ്
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (IOCL) 476 ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ അപേക്ഷാ ഫീസ് ജനറൽ വിഭാഗത്തിൽ 100 രൂപ. SC, ST PwBD ക്കാർക്ക് ഫീസില്ല. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (IOCL) വിവിധ ജൂനിയർ എഞ്ചിനീയറിംഗ് അസിസ്റ്റൻ്റ്-IVജൂനിയർ ക്വാളിറ്റി കൺട്രോൾ അനലിസ്റ്റ്-IV ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വിജ്ഞാപനം പൂർണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈൽ ഫോൺ , കമ്പ്യൂട്ടർ ഉപയോഗിച്ച് ഓൺലൈൻ വഴി അപേക്ഷിക്കാം.
അപേക്ഷ അയക്കേണ്ട അവസാന തിയതി 2024 ഓഗസ്റ്റ് 21 വരെ. അപേക്ഷ എങ്ങനെ സമർപ്പിക്കാം, എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാൻ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹൃത്തുകൾക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
ഒഫീഷ്യൽ വെബ്സൈറ്റ് https://iocl.com/
https://www.facebook.com/Malayalivartha