കൊച്ചിൻ പോർട്ട് അതോറിറ്റിയിലും സാമൂഹ്യനീതി വകുപ്പിലും നിരവധി ഒഴിവുകൾ; 30,000 രൂപ ശമ്പളം
കൊച്ചിൻ പോർട്ട് അതോറിറ്റിയിലെ മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്പാർട്മെന്റിൽ ഇലക്ട്രിക്കൽ സൂപ്പർവൈസർ, ടെക്നീഷ്യൻ തസ്തികയിൽ ഒഴിവുകൾ. 15 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കരാർ നിയമനമാണ്.
ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ബിരുദം, ഒരു വർഷ പരിചയം അല്ലെങ്കിൽ ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ, 3 വർഷ പരിചയം എന്നിവയാണ് യോഗ്യത. 40 വയസാണ് ഉയർന്ന പ്രായപരിധി. ശമ്പളം 30,000 രൂപ.
ടെക്നിഷ്യൻ/ഇലക്ട്രിഷ്യൻ തസ്തികയിൽ ഇലക്ട്രിഷ്യൻ ട്രേഡിൽ ഐടിഐ, 2 വർഷ പരിചയം എന്നിവയാണ് യോഗ്യത; 23,000 രൂപയാണ് ശമ്പളം. കൂടുതൽ വിവരങ്ങൾക്ക് www.cochinport.gov.in
മറ്റൊരു ജോലി അറിയിപ്പ് സാമൂഹ്യനീതി വകുപ്പിൽ നിന്നുള്ളതാണ് . തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന ക്ഷേമ സ്ഥാപനങ്ങളിലേക്ക് നഴ്‌സുമാർക്ക് ഇപ്പോൾ അവസരമുണ്ട് . കരാർ വ്യവസ്ഥയിൽ ഒരു വർഷത്തേക്കാണ് നിയമനം. പ്രായ പരിധി 21 നും 50 നും മധ്യേ. ഉദ്യോഗാർത്ഥികൾ അംഗീകൃത സ്ഥാപനത്തിൽ നിന്നും ANM/GNM നേഴ്സിങ് കോഴ്സ് പാസ്സായവരും കേരള നഴ്സിംഗ് കൗൺസിലിന്റെ രജിസ്ട്രേഷൻ ഉള്ളവരും ആയിരിക്കണം. ക്ഷേമ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം ഉളളവർക്കു മുൻഗണന. ശമ്പളം പ്രതിമാസം 24,520/- രൂപ.
വാക്ക് ഇൻ ഇന്റർവ്യൂ 14/08/2024 ബുധനാഴ്‌ച രാവിലെ 9.30 ന്. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം തിരുവനന്തപുരം ജില്ലാ സാമൂഹ്യനീതി ഓഫീസ്, പൂജപ്പുര എത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471 234 3241 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടണം..
www.cochinport.gov.in
സാമൂഹ്യനീതി വകുപ്പ് : 0471 234 3241
https://www.facebook.com/Malayalivartha