കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻ്റ് കോർപ്പറേഷനിൽ ഒഴിവ്
കേരള സർക്കാരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ (കിൻഫ്ര) ഇപ്പോള്‍ പ്രോജക്ട് മാനേജ്മെൻ്റ് എക്സിക്യൂട്ടീവുകൾ (സിവിൽ), മാനേജ്മെൻ്റ് എക്സിക്യൂട്ടീവുകൾ (ഫിനാൻസ്) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി ഓഗസ്റ്റ് 28 വരെ അപേക്ഷിക്കാം
പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം പ്രോജക്ട് മാനേജ്മെൻ്റ് എക്സിക്യൂട്ടീവുകൾ (സിവിൽ) 05 മാനേജ്മെൻ്റ് എക്സിക്യൂട്ടീവുകൾ (ഫിനാൻസ്)01 എന്നിങ്ങനെയാണ് ഒഴിവുകൾ . ശമ്പളം Rs.30,000/-കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ (കിൻഫ്ര) ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി 30 ൦ വയസ്സ് ആണ്
പ്രോജക്ട് മാനേജ്മെൻ്റ് എക്സിക്യൂട്ടീവുകൾ (സിവിൽ) തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനു ബി-ടെക് (സിവിൽ) (കഴിഞ്ഞിരിക്കണം . കൂടാതെ എം.ബി.എ ഉള്ളവർക്ക് മുൻഗണന ഉണ്ട് . മാനേജ്മെൻ്റ് എക്സിക്യൂട്ടീവുകൾ (ഫിനാൻസ്) തസ്തികയിലേക്ക് CA അല്ലെങ്കിൽ CMA ഇൻ്റർമീഡിയറ്റ് കഴിഞ്ഞ് 2 വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം . അപേക്ഷാ ഫീസ് ഇല്ല
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2024 ഓഗസ്റ്റ് 28 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
ഒഫീഷ്യല്‍ വെബ്സൈറ്റ് https://cmd.kerala.gov.in/
https://www.facebook.com/Malayalivartha