നിയോമില്‍ വമ്പന്‍ തൊഴില്‍ അവസരം
നിയോമില്‍ വമ്പന്‍ തൊഴില്‍ അവസരം ഒരുങ്ങുന്നു. വ്യവസായ നഗരമായ ഓക്സഗണിൽ ലോകത്തിലെ ഏറ്റവും വലിയ ഗ്രീൻ ഹൈഡ്രജൻ പ്ലാൻ്റ് നിർമ്മിക്കാനൊരുങ്ങുകയാണ് നിയോം ഗ്രീൻ ഹൈഡ്രജൻ കമ്പനി. പദ്ധതിയുടെ നിർമ്മാണത്തിനും പ്രവർത്തന ഘട്ടങ്ങൾക്കുമായി വമ്പിച്ച റിക്രൂട്ട്‌മെൻ്റ് ഡ്രൈവ് ആരംഭിക്കാൻ പദ്ധതിയിടുന്നുവെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
കോർപ്പറേറ്റ്, ഇ എച്ച് എസ് എസ്, റിസ്ക്, ഓപ്പറേഷൻസ്, മെയിൻ്റനൻസ്, ഫിനാൻസ്, ഐടി, സൈബർ സെക്യൂരിറ്റി തുടങ്ങി വിവിധ പ്രവർത്തനങ്ങളിൽ മികച്ച കഴിവുള്ള ഒരു ടീമിനെ രൂപപ്പെടുത്തുകയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും കമ്പനി വ്യക്തമാക്കുന്നു.
ഗ്രീൻ ഹൈഡ്രജൻ പ്ലാൻ്റിൻ്റെ നിർമ്മാണം ഷെഡ്യൂളിൽ പുരോഗമിക്കുന്നതായും കമ്പനി പ്രസ്താവനയിൽ പറഞ്ഞു. സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറൻ നിയോം മേഖലയിലെ 'പുനർരൂപകൽപ്പന' ചെയ്ത വ്യാവസായിക നഗരമാണ് ഓക്സഗൺ. 9,000 രജിസ്ട്രേഷനുകളോടെ രണ്ട് ദിവസങ്ങളിലായി തങ്ങളുടെ ആദ്യ വെർച്വൽ കരിയർ മേള അടുത്തിടെ നടത്തിയതായും പുതിയത് ഉടന്‍ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.
'സൗദി അറേബ്യയിൽ നിന്നും ലോകമെമ്പാടുമുള്ള മികച്ച പ്രതിഭകളെ ഒരുമിച്ച് കൊണ്ടുവന്ന്, ലോകത്തിലെ ഏറ്റവും വലിയ ഗ്രീൻ ഹൈഡ്രജൻ പ്ലാൻ്റ് വിതരണം ചെയ്യുന്നതിനും പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുമായി ഒരു വിദഗ്ധ ടീമിനെ രൂപപ്പെടുത്തുകയാണ് ലക്ഷ്യം'എന്ന് നിയോം ഗ്രീൻ ഹൈഡ്രജൻ കമ്പനി സിഇഒ വെസം അൽഗംദി പറഞ്ഞു.
https://www.facebook.com/Malayalivartha