ജോർദാനിൽ വമ്പൻ അവസരം.. വിസയും താമസവും ഭക്ഷണവും തികച്ചും സൗജന്യം
ജോർദാനിലെ പ്രശസ്ത ഫാഷൻ വ്യവസായ ഗ്രൂപ്പിൽ ജോലി അവസരം. തയ്യൽ ഓപ്പറേറ്റർമാർക്കാണ് ഒഴിവുകൾ. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന അഭിമുഖം നടത്തുന്നു. 100 ഒഴിവുകളാണ് ഉള്ളത്. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 35 വയസാണ്.
പത്താം ക്ലാസ് പാസായിരിക്കണം. വസ്ത്ര വ്യവസായ രംഗത്ത് ചുരുങ്ങിയത് മൂന്ന് വർഷത്തെ പരിചയം. സിംഗിൾ ലോക്ക്, ഫ്ലാറ്റ് ലോക്ക്, ഓവർ ലോക്ക് മെഷീനുകൾ എന്നിവയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. ജോര്‍ദാനിയന്‍ ദിനാര്‍ 125 (ഏകദേശം 1,5000 രൂപ) + ഓവര്‍ടൈം അലവന്‍സ് ആണ് ശമ്പളം. വിസ, എയർ ടിക്കറ്റ്, ഭക്ഷണം, താമസ സൗകര്യം എന്നിവ സൗജന്യം. 3 വർഷമാണ് കരാർ കാലാവധി.
ബയോഡേറ്റ, പാസ്സ്പോർട്, എന്നിവ 2024 August 31 നു മുൻപ് jordan@odepc.in എന്ന ഈമെയിലിലേക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471-2329440/41/42 /45 / 7736496574.
ജോർദാനിൽ ജോലിയ്ക്ക് അപേക്ഷിക്കുമ്പോൾ അവിടുത്തെ തോഴി നിയമത്തെക്കുറിച്ചും മനസ്സിലാക്കേണ്ടതുണ്ട്. തൊഴിലുടമയും ജീവനക്കാരനും തമ്മിൽ രേഖാമൂലം കൃത്യമായ പ്രൊബേഷൻ കാലയളവ് തീരുമാനിക്കേണ്ടതുണ്ടെങ്കിലും, ജോർദാനിലെ നിയമപ്രകാരം ഇത് 3 മാസത്തെ കാലാവധി കവിയാൻ പാടില്ല എന്നുണ്ട് . രാജ്യത്ത് 8 പൊതു അവധി ദിവസങ്ങളുണ്ട്, അവ ശമ്പളത്തോടെയുള്ള അവധിയാണ്, ചില തൊഴിലുടമകൾ വെള്ളി, ശനി ദിവസങ്ങളിൽ രണ്ട് ദിവസത്തെ വാരാന്ത്യങ്ങൾ നൽകുന്നു. ഒരു ജീവനക്കാരൻ തൊഴിലുടമയ്ക്ക് വേണ്ടി ജോലി ചെയ്ത വർഷങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് അവധിക്കാലം കണക്കാക്കുന്നത്. എല്ലാ ജീവനക്കാർക്കും തൊഴിലുടമയിൽ ജോലി ചെയ്യുന്ന ആദ്യത്തെ 5 വർഷത്തേക്ക് 14 ദിവസത്തെ ശമ്പളത്തോടെയുള്ള വാർഷിക അവധിക്ക് അർഹതയുണ്ട്, അതേസമയം ഒരേ തൊഴിലുടമയ്‌ക്കൊപ്പം തുടർച്ചയായി 5 വർഷത്തിൽ കൂടുതൽ ജോലി ചെയ്യുന്നവർക്ക് 21 ദിവസത്തെ ശമ്പളത്തോടെയുള്ള വാർഷിക അവധിക്ക് അർഹതയുണ്ട് . സ്ത്രീകൾക്ക് കുട്ടിയുടെ ജനനത്തിന് 4 ആഴ്ച മുമ്പും ജനിച്ച് 6 ആഴ്ച വരെയും പ്രസവാവധിയും ഉണ്ട് . മുഴുവൻ സമയ ജീവനക്കാർക്ക് പിരിച്ചുവിടുന്നതിന് മുമ്പ് ഒരു മാസത്തെ അറിയിപ്പ് നൽകണം, മോശം പെരുമാറ്റം, ജോലി ചെയ്യുന്നതിൽ പരാജയം, കൂടാതെ കേസുകൾ എന്നിവഎല്ലാം തൊഴിലുടമയ്ക്ക് തൊഴിലാളിയെ പിരിച്ചുവിടുന്നതിനുള്ള കാര്യങ്ങളാണ്
https://www.facebook.com/Malayalivartha