യുഎഇയില്‍ ജോലി ഒഴിവുകൾ ;ശമ്പളം 1.48 ലക്ഷം.. വിമാന ടിക്കറ്റും താമസവും ഫ്രീ
കേരള സർക്കാർ പൊതുമേഖല സ്ഥാപനമായ ഒഡെപെക്കിന് കീഴില്‍ യു എ ഇയിലേക്ക് തൊഴില്‍ അവസരം. ഇൻഡസ്ട്രിയൽ നഴ്‌സുമാരുടെ വിഭാഗത്തിലാണ് റിക്രൂട്ട്മെന്റ്. പുരുഷന്‍മാർക്ക് മാത്രമാണ് അവസരം. യു എ ഇയിലെ പ്രശസ്തമായ ആശുപത്രി ഗ്രൂപ്പിന് കീഴില്‍ അമ്പതോളം ഒഴിവുകളാണ് ഉള്ളതെന്നും ഒഡെപെക്കിന്റെ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.
യോഗ്യത അംഗീകൃത സ്ഥാപനത്തിൽ നിന്ന് നഴ്സിംഗ് ബിരുദം. DOH പാസ്സർ/ലൈസൻസ്. ഒക്യുപേഷണൽ ഹെൽത്ത് നഴ്‌സിംഗിലോ അനുബന്ധ മേഖലയിലോ ഉള്ള സർട്ടിഫിക്കേഷന്‍. ഇആർ/ഒപിഡി/മെഡിക്കൽ സർജിക്കൽ/ക്ലിനിക്കൽ ക്രമീകരണങ്ങളിൽ പരിചയം. അടിസ്ഥാന ലൈഫ് സപ്പോർട്ട് (BLS), അഡ്വാൻസ്ഡ് കാർഡിയാക് ലൈഫ് സപ്പോർട്ട് (ACLS) സർട്ടിഫിക്കേഷനുകൾ. മെഡിക്കൽ അസസ്‌മെൻ്റുകൾ നടത്തുന്നതിലും പ്രഥമശുശ്രൂഷ നൽകുന്നതിലും തൊഴിൽപരമായ പരിക്കുകളും രോഗങ്ങളും കൈകാര്യം ചെയ്യുന്നതിലും പ്രാവീണ്യം. മികച്ച ആശയവിനിമയം, വ്യക്തിപരം, സംഘടനാപരമായ കഴിവുകൾ. ചലനാത്മകവും വേഗതയേറിയതുമായ അന്തരീക്ഷത്തിൽ ഫലപ്രദമായി പ്രവർത്തിക്കാനുള്ള കഴിവ്.
DOH മാർഗ്ഗനിർദ്ദേശങ്ങൾ ഉൾപ്പെടെയുള്ള തൊഴിൽപരമായ ആരോഗ്യ സുരക്ഷാ നിയന്ത്രണങ്ങളുമായി പരിചയം. ജീവനക്കാരുടെ ആരോഗ്യം, സുരക്ഷ, ക്ഷേമം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശക്തമായ പ്രതിബദ്ധത എന്നിവ ഉണ്ടായിരിക്കണം .
40 വയസ്സിൽ താഴെ ഉള്ളവർക്ക് മുൻഗണന ഉണ്ട് .. എത്രയും പെട്ടെന്ന് ജോലിയില്‍ ചേരാന്‍ താല്‍പര്യമുള്ളവർക്കും മുന്‍ഗണന. ശമ്പളം: 6500 യു എ ഇ ദിർഹം (അതായത് ഇന്ത്യന്‍ രൂപയില്‍ 1.48 ലക്ഷം രൂപയിലേറെ) ഡ്യൂട്ടി സമയം: ആഴ്ചയിൽ 60 മണിക്കൂർ, 6 ദിവസം ജോലി ഒരു ദിവസം ഒഴിവ് എന്നിങ്ങനെ ഉണ്ടായിരിക്കും
വാർഷിക ലീവ്: 12 മാസത്തെ സർവീസ് പൂർത്തിയാക്കിയ ശേഷം ഒരു മാസത്തെ ശമ്പളത്തോടുകൂടിയ വാർഷിക അവധി ഉണ്ട് . ഓരോ 2 വർഷത്തിലും ഒരു തവണ നാട്ടിലേയ്ക്ക് ഫ്രീ ടിക്കറ്റ് ഉണ്ടായിരിക്കും . ജോലി സമയത്തു ഭക്ഷണം താമസം എന്നിവ സൗജന്യമാണ്
വ്യാവസായിക മേഖലയ്ക്ക് കീഴില്‍ ജീവനക്കാർക്ക് സമഗ്രമായ ആരോഗ്യ സേവനങ്ങൾ നൽകുക എന്നതാണ് DOH സർട്ടിഫിക്കേഷനുള്ള ഇൻഡസ്ട്രിയൽ മെയിൽ നഴ്‌സിന്റെ ജോലി . ജീവനക്കാരുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുക, രോഗങ്ങൾ തടയുക, തൊഴിൽപരമായ പരിക്കുകളും അത്യാഹിതങ്ങളും കൈകാര്യം ചെയ്യുക എന്നിവയിലായിരിക്കും പ്രാഥമിക ശ്രദ്ധ പതിപ്പിക്കേണ്ടത്.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ, വിശദമായ സിവി, DOH ലൈസൻസിൻ്റെ പകർപ്പ്, DOH ഡാറ്റാഫ്ലോ ഫലം എന്നിവ gcc@odepc.in എന്ന വിലാസത്തിലേക്ക് 2024 സെപ്റ്റംബർ 5-നോ അതിനുമുമ്പോ അയയ്‌ക്കുക. ഇമെയിലിൻ്റെ സബ്‌ജക്‌റ്റ് ലൈൻ "Male Industrial Nurse to UAE" എന്നതായിരിക്കണം.
https://www.facebook.com/Malayalivartha