പി എസ് സി എഴുതേണ്ട ;സർക്കാർ ജോലി നേടാം
തിരുവനന്തപുരം തോന്നക്കലിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ പ്രോജക്ട് സയന്റിസ്റ്റ്, പ്രോജക്ട് അസോസിയേറ്റ് (ഇൻസ്ട്രുമെന്റേഷൻ) തസ്തികയിലേക്ക് ഒരു വർഷത്തെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
പ്രോജക്ട് സയന്റിസ്റ്റിന് പ്രതിമാസ വേതനം 55,000 രൂപ ആണ് .
പ്രോജക്ട് അസോസിയേറ്റ് തസ്തികയ്ക്ക് 25,000 രൂപയാണ് പ്രതിമാസ വേതനം 2023 സെപ്റ്റംബർ 29 ലെ വിജ്ഞാപന പ്രകാരം പ്രോജക്ട് സയന്റിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
കൂടുതൽ വിവരങ്ങൾക്ക്: www.iav.kerala.gov.in, 0471-2710050.
സംസ്ഥാന യുവജന കമ്മീഷന്‍ വിവിധ പദ്ധതികളിലേയ്ക്ക് ഒഴിവുള്ള ജില്ലാ കോര്‍ഡിനേറ്റര്‍മാരെയും കൗണ്‍സിലേഴ്‌സിനെയും മാര്‍ച്ച് 2025 വരെയുള്ള കാലയളവിലേക്ക് തിരഞ്ഞെടുക്കുന്നതിനുള്ള വാക്ക് ഇന്‍ ഇൻറര്‍വ്യൂ ഓഗസ്റ്റ് 30 ന് രാവിലെ 10 ന് എറണാകുളം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഒരു ഒഴിവ് വീതവും കാസറഗോഡ് ജില്ലയില്‍ രണ്ട് ഒഴിവുകളിലുമായി ഏഴു ജില്ലകളിലായി ആകെ എട്ട് ജില്ലാ കോ- ഓര്‍ഡിനേറ്റര്‍മാരെയും രണ്ട് കൗണ്‍സിലേഴ്‌സിനെയുമാണ് തിരഞ്ഞെടുക്കുന്നത്.
ജില്ലാ കോഡിനേറ്ററിന് 7000 രൂപയാണ് പ്രതിമാസ ഓണറേറിയം.
കൗണ്‍സിലേഴ്‌സിന് 12000 രൂപയാണ് പ്രതിമാസ ഹോണറേറിയം.
ജില്ലാ കോഡിനേറ്റര്‍ യോഗ്യത: പ്ലസ്ടു.
കൗണ്‍സിലേഴ്‌സ് യോഗ്യത: എംഎസ്‌സി സൈക്കോളജി/ ങടണ പ്രായപരിധി 18 നും – 40 നുമിടയില്‍.
അപേക്ഷ ഫോറം www.ksyc.kerala.gov.in എന്ന വെബ് സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. പ്രസ്തുത മേഖലകളില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
താല്പര്യം ഉള്ള യുവജനങ്ങള്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച അപേക്ഷ (സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി ഉള്‍പ്പെടെ) യോഗ്യത സംബന്ധിച്ച സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം 2024 ആഗസ്റ്റ് 30 ന് രാവിലെ 10 മണിയ്ക്ക് എറണാകുളം ഗവ.ഗസ്റ്റ് ഹൌസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന അഭിമുഖത്തിന് നേരിട്ട് ഹാജരാകേണ്ടതാണ്.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി:
കൂടുതൽ വിവരങ്ങൾക്ക്: www.iav.kerala.gov.in, 0471-2710050.
സംസ്ഥാന യുവജന കമ്മീഷന്‍: www.ksyc.kerala.gov.in
https://www.facebook.com/Malayalivartha