ജർമ്മനി, കാനഡ, യുകെ രാജ്യങ്ങളിൽ മലയാളികൾക്ക് വൻതൊഴിലവസരം..ഇപ്പോൾ അപേക്ഷിക്കാം
ജർമ്മനി, കാനഡ, യുകെ എന്നീ രാജ്യങ്ങളിലേക്ക് മലയാളികൾക്ക് തൊഴിലവസരം . ഇതിൽത്തന്നെ യുകെ, കാനഡ, ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങൾ കുടിയേറ്റം നിയന്ത്രിക്കാനുള്ള നടപടികൾ കടുപ്പിച്ചതോടെ വിദേശത്തുള്ളവരെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയാണ് ജർമ്മനി. ഏറ്റവും കൂടുതൽ അവസരമുള്ളത് ആരോഗ്യമേഖലയിലാണ് . 2025-ഓടെ നഴ്സിങ് മേഖലയിൽ മാത്രം നിരവധി ഒന്നരലക്ഷത്തോളം പേർക്ക് അവസരം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഉയർന്ന ശമ്പളത്തിൽ മലയാളികൾ അടക്കം ജർമ്മനിയിൽ നഴ്സിങ് മേഖലയിൽ ധാരാളം പേർ ജോലി ചെയ്യുന്നുണ്ട്.
സർക്കാർ മുഖേന ജർമ്മനിയിൽ നഴ്സിങ് മേഖലയിൽ ജോലി ചെയ്യാൻ മലയാളികൾക്ക് അവസരം ഒരുങ്ങുകയാണ്. ഒഡപെക് മുഖേനയാണ് നിയമനം. ബി എസ് സി നഴ്സിങ് ആണ് അപേക്ഷിക്കാനുള്ള യോഗ്യത. ജർമ്മനിയിലെ വിവിധ ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ, വൃദ്ധസദനങ്ങൾ എന്നിവിടങ്ങളിലേക്കാണ് ജീവനക്കാരെ ആവശ്യം.
വിവിധ വിദേശരാജ്യങ്ങളിലെ ആരോഗ്യമേഖലയിൽ വിവിധ സ്‌പെഷ്യാലിറ്റികളിലെ നഴ്സിംഗ് പ്രൊഫഷണലുകൾക്ക് അവസരമൊരുക്കുന്ന നോർക്ക റൂട്ട്സ് രജിസ്‌ട്രേഷൻ ആരംഭിച്ചിട്ടുണ്ട് . നഴ്സിംഗിൽ ഡിപ്ലോമ, ബിരുദം, പോസ്റ്റ് ബി.എസ്‌സി വിദ്യാഭ്യാസ യോഗ്യതയുളളവർക്ക് രജിസ്റ്റർ ചെയ്യാമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
നിലവിൽ ജർമ്മനി (ട്രിപ്പിൾ വിൻ), യു.കെ (ഇംഗ്ലണ്ട്, വെയിൽസ്), കാനഡ (ന്യൂ ഫോണ്ട്ലൻഡ് & ലാബ്രഡോർ പ്രവിശ്യ), സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയം, കുവൈറ്റ് എന്നിവിടങ്ങളിലേയ്ക്കാണ് നോർക്ക റൂട്ട്സ് റിക്രൂട്ട്‌മെന്റുകൾ. www.nifl.norkaroots.org എന്ന വെബ്ബ്‌സൈറ്റ് സന്ദർശിച്ച് ബയോഡാറ്റ അപ്‌ലോഡ് ചെയ്ത് ആവശ്യമുളള വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യാവുന്നതാണ്. ജോലി ചെയ്യാൻ താൽപര്യമുളള രാജ്യങ്ങൾക്കും മുൻഗണന നൽകാം
. അധിക ഭാഷായോഗ്യതകൾ മറ്റ് യോഗ്യതകൾ എന്നിവ നൽകാനും സംവിധാനമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 04712770536, 539, 540, 577 എന്നീ നമ്പരുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളിൽ) 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +918802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാവുന്നതാണ്.
https://www.facebook.com/Malayalivartha