ജോലി ഇല്ലെന്ന പരിഹാസം കേട്ട് മടുത്തോ? പരീക്ഷയില്ലാതെ ജോലി കിട്ടും !!
നമ്മുടെ രാജ്യത്തു ബിരുദമോ അല്ലെങ്കിൽ പ്രൊഫഷണൽ ഡിഗ്രിയോ കഴിഞ്ഞിട്ടുപോലും ആഗ്രഹിച്ചജോലി ലഭിക്കാതെ ഉള്ള നൂറുകണക്കിന് യുവതീ യുവാക്കൾ നമുക്കൊപ്പമുണ്ട് . എല്ലാവർക്കും ഉള്ള ജോലി ഇല്ല എന്നതും തൊഴിലില്ലായ്മ അധികരിക്കാൻ കാരണമാണ്. അപ്പോൾ പിന്നെ ആഗ്രഹിച്ചജോലിയ്ക്കുള്ള ശ്രമങ്ങൾ തുടരുമ്പോൾ തന്നെ താൽക്കാലികമായി മറ്റു ജോലികൾക്ക് ശ്രമിക്കുക എന്നതാണ് ഒരു പോംവഴി . അത്തരമൊരു അവസരമാണ് ഇവിടെ പറയുന്നത്
ഗവ. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് താത്കാലിക/കരാര്‍ അടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യന്‍ തസ്തികയില്‍ നിയമനത്തിന് കൂടിക്കാഴ്ച നടത്തും. യോഗ്യത: ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യുക്കഷന്‍ നല്‍കുന്ന ഡിപ്ലോമ ഇന്‍ മെഡിക്കല്‍ ലാബ് ടെക്‌നോളജി അല്ലെങ്കില്‍ ബി.എസ്.സി എം.എല്‍.ടി കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. പ്രായപരിധി 35 വയസ്. അസല്‍ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ആധാര്‍ രേഖയും സഹിതം സെപ്തംബര്‍ ഒമ്പതിന് രാവിലെ 11ന് സൂപ്രണ്ടിന്റെ ചേംബറില്‍ ഹാജരാകണം. ഫോണ്‍ : 0491 2530013.
ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഒല്ലൂക്കര ഐ.സി.ഡി.എസ് പ്രോജക്ട്ടിന്റെ പരിധിയില്‍ വരുന്ന പുത്തൂര്‍ പഞ്ചായത്തില്‍ അങ്കണവാടി ഹെല്‍പ്പര്‍ സ്ഥിരം/ താത്കാലികം തസ്തികയിലേക്ക് പുത്തൂര്‍ പഞ്ചായത്തിലെ ഒഴിവുകള്‍ നികത്തുന്നതിനായി സെലക്ഷന്‍ ലിസ്റ്റ് തയ്യാറാക്കുന്നതിന് 18 നും 46 നും ഇടയില്‍ പ്രായമുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പുത്തൂര്‍ പഞ്ചായത്തിലെ സ്ഥിരം താമസക്കാരായിരിക്കണം
ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി പാസ്സാകാത്തവരും, എഴുത്തും വായനയും നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടവരുമാണ്. എസ്.സി/ എസ്.ടി വിഭാഗത്തിന് പ്രായപരിധിയില്‍ ഇളവ് ലഭിക്കും. അപേക്ഷകര്‍ സാമൂഹ്യസേവന സന്നദ്ധതയുള്ളവരും മതിയായ ശാരീരിക ക്ഷമതയും കായികശേഷിയുള്ളവരും ആയിരിക്കണം. അപേക്ഷയുടെ മാതൃക ഒല്ലൂക്കര ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിലുള്ള ഒല്ലൂക്കര ഐ.സി.ഡി.എസ് ഓഫീസിലും പുത്തൂര്‍ പഞ്ചായത്ത് ഓഫീസിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഒല്ലൂക്കര ഐ.സി.ഡി.എസ് ഓഫീസില്‍ സെപ്തംബര്‍ 13 ന് വൈകീട്ട് 3 വരെ സ്വീകരിക്കും. വിശദവിവരങ്ങള്‍ക്ക് ഒല്ലൂക്കര ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0487 2375756, 9188959754.
മഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ടി.ബി സെന്ററില്‍ ആശുപത്രി അറ്റന്‍ഡന്റ് ഗ്രേഡ്-2 തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഏഴാം ക്ലാസ് വിജയം, മികച്ച ശാരീരിക ക്ഷമത എന്നിവയാണ് യോഗ്യത. പ്രായം 2024 ജനുവരി ഒന്നിന് 50 വയസ്സ് കവിയരുത്. ആശുപത്രിയുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ താസമിക്കുന്നവര്‍ക്കും പ്രവൃത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. യോഗ്യരായവര്‍ക്കുള്ള കൂടിക്കാഴ്ച സെപ്റ്റംബര്‍ 11 ന് രാവിലെ 10.30 ന് ജില്ലാ ടി.ബി സെന്ററില്‍ നടക്കും. താല്‍പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍കാര്‍ഡ് എന്നിവയുടെ അസ്സലും പകര്‍പ്പുകളുമായി ഹാജരാവണം.
ക്യാമ്പ് അസിസ്റ്റന്റ് നിയമനം
ശ്രീ ചിത്തിര തിരുനാൾ കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ദിവസവേതനാടിസ്ഥാനത്തിൽ ക്യാമ്പ് അസിസ്റ്റന്റ് നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ഡിഗ്രി / മൂന്നുവർഷ ഡിപ്ലോമയും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 4 ന് രാവിലെ 10 ന് കോളേജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.sctce.ac.in.
ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനം
തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ താത്കാലിക ഒഴിവിൽ നിയമനം നടത്തും. പ്രതിമാസ വേതനം 36,000 രൂപ. ഡി.എം.എസ്.പി അല്ലെങ്കിൽ ക്ലിനിക്കൽ സൈക്കോളജിയിൽ എംഫിൽ, ആർ.സി.ഐ അംഗീകാരം, രണ്ടു വർഷത്തെ ക്ലിനിക്കൽ പരിചയം, ലേണിങ് ഡിസബിലിറ്റിയിലുള്ള വൈദഗ്ധ്യം എന്നിവയാണ് യോഗ്യത. ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകൾ, അപേക്ഷ എന്നിവയുമായി സെപ്റ്റംബർ 10 ന് രാവിലെ 10ന് സി.ഡി.സിയിൽ വാക്ക് ഇൻ ഇന്റർവ്യൂവിനെത്തണം. വിശദവിവരങ്ങൾക്ക്: www.cdckerala.org. ഫോൺ: 0471 – 2553540.
അപ്രന്റീസ് ട്രെയിനി വാക്ക് ഇൻ ഇന്റർവ്യൂ
മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്മെന്റ് ബിരുദധാരികളിൽ നിന്നും അപ്രന്റീസ് ട്രെയിനികളെ തെരെഞ്ഞെടുക്കുന്നു. ഒരു വർഷമാണ് കാലാവധി. സെപ്റ്റംബർ 9ന്, രാവിലെ 10.30ന് വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. വിശദവിവരങ്ങൾക്ക്: www.cdckerala.org, ഫോൺ: 0471 2553540.
കരിയർ ഏജന്റ് നിയമനം
കണ്ണൂര്‍ ജില്ലയിലെ ഒരു കേന്ദ്ര അർധസർക്കാർ (എൽ ഐ സി ഓഫ് ഇന്ത്യ) സ്ഥാപനത്തിൽ കരിയർ ഏജന്റ് (സ്ത്രീകൾ മാത്രം) തസ്തികയിൽ 50 ഒഴിവുണ്ട്. യോഗ്യത എസ് എസ് എൽ സി, പ്രായപരിധി 18-65. യോഗ്യതയുള്ള ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും രജിസ്ട്രേഷൻ കാർഡും സഹിതം പേര് രജിസ്റ്റർ ചെയ്ത എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ സെപ്റ്റംബർ ഏഴ്, എട്ട്, ഒൻപത് തീയതികളിൽ ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.ഫോൺ : കണ്ണൂർ 0497 2700831, തളിപ്പറമ്പ് 0460 2209400, തലശ്ശേരി 0490 2327923, മട്ടന്നൂർ 0490 2474700
ഇങ്ങനെയുള്ള ധാരാളം ഒഴിവുകൾ ദിവസവും വരുന്നുണ്ട്. താൽക്കാലികമെങ്കിലും ഇത്തരം ജോലികൾക്ക് അപേക്ഷിക്കുന്നത് നിങ്ങളുടെ ജോലി സാധ്യത വർധിപ്പിക്കും , മാത്രമല്ല എക്സ്പീരിയൻസ് ഉള്ളത് കൂടുതൽ നല്ല ജോലികൾക്ക് അപേക്ഷിക്കുന്നതിനു സഹായകമാവുകയും ചെയ്യും
ഗവ. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി : ഫോണ്‍ : 0491 2530013.
ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് : ഫോണ്‍: 0487 2375756, 9188959754.
അപ്രന്റീസ് ട്രെയിനി : www.cdckerala.org, ഫോൺ: 0471 2553540.
ക്ലിനിക്കൽ സൈക്കോളജിസ്റ്റ് : www.cdckerala.org. ഫോൺ: 0471 – 2553540
ക്യാമ്പ് അസിസ്റ്റന്റ് : www.sctce.ac.in
https://www.facebook.com/Malayalivartha