Widgets Magazine
21
Sep / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ വേഷം കൊണ്ട് ശ്രദ്ധേയയായ നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു... കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം, വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു


കേരളത്തിൽ പവൻ വില വീണ്ടും 55,000 രൂപയെന്ന 'മാജിക്സംഖ്യ' മറികടന്നു...ഗ്രാമിന് 60 രൂപ കൂടി വില ഇന്ന് 6,885 രൂപയിലെത്തി... 480 രൂപ വർധിച്ച് 55,080 രൂപയാണ് പവൻ വില...


ഇസ്രയേൽ ലക്ഷ്യമിട്ടത് ഹിസ്ബുള്ള ഗ്രൂപ്പിന്റെ സർവനാശം... സർവ സന്നാഹങ്ങളുമായി യുഎസും രംഗത്തുണ്ട്...യുദ്ധക്കപ്പലുകളും വ്യോമസേനയുടെ നാലു പോർവിമാനങ്ങളും എത്തി...


പാമ്പിനെ ആക്രമിക്കാൻ പൂച്ച ശ്രമിച്ചതോടെ അണലി വീട്ടിനകത്തേക്ക് കയറി...രാവിലെ എഴുന്നേറ്റ വീട്ടമ്മ പാമ്പിനെ ചവിട്ടിയതിന് പിന്നാലെ കടിയേറ്റു...നിമിഷങ്ങൾക്കുള്ളിൽ മരണം...


ഡോക്ടർ ശ്രീക്കുട്ടിയും അജ്മലും ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ്...കരുനാഗപ്പള്ളിയിലെ ഒരു ഹാേട്ടലിൽ താമസിച്ചു... മദ്യക്കുപ്പികളും രാസലഹരി ഉപയോഗിക്കുന്ന ട്യൂബുകളും കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ്...

ദുബായിൽ 15 വൻകിട കമ്പനികളിൽ ആയിരത്തിലധികം തൊഴിലവസരങ്ങൾ

04 SEPTEMBER 2024 06:43 PM IST
മലയാളി വാര്‍ത്ത

നിയമലംഘനങ്ങൾ തിരുത്തുന്നവർക്ക് തൊഴിൽ നൽകാൻ സന്നദ്ധരായി സ്വകാര്യ കമ്പനികൾ. 15 വൻകിട കമ്പനികളുമായി സഹകരിച്ച് ദുബായ് താമസ കുടിയേറ്റ വകുപ്പാണ് (ജിഡിആർഎഫ്എ) ഇതിന് അവസരമൊരുക്കുന്നത്. പൊതുമാപ്പുകാർക്ക് തൊഴിൽ നൽകാൻ എത്തിയത് ശോഭാ ഗ്രൂപ്പ്, ഭട്‌ല ജനറൽ കോൺട്രാക്ടിങ് കമ്പനി, ഹോട്പായ്‌ക്ക്, അസീസി ബിൽഡേഴ്സ്, ട്രാൻസ്ഗാർഡ്, ട്രോജൻ തുടങ്ങിയ കമ്പനികളാണ് . ഈ 15 കമ്പനികളിലായി ആയിരത്തോളം തൊഴിലവസരങ്ങളാണുള്ളത്.

പൊതുമാപ്പ് നേടിയവർക്ക് ഈ കമ്പനികളുടെ കൗണ്ടറിൽ തൊഴിൽ അന്വേഷിക്കാം. യോഗ്യതകൾ പരിശോധിച്ച്, അഭിമുഖത്തിനു ശേഷമാണ് കമ്പനികൾ ഓഫർ ലെറ്റർ നൽകുന്നത്. പൊതുമാപ്പ് നേടിയ പാക്കിസ്ഥാൻ സ്വദേശിക്കാണ് ഇന്നലെ ആദ്യ നിയമനം ലഭിച്ചത്. സെക്യൂരിറ്റി സർവീസ് കമ്പനിയായ ട്രാൻസ്ഗാർഡ് അഭിമുഖം നടത്തി ജോലി വാഗ്ദാനം ചെയ്ത ഉടൻ, കമ്പനിയുടെ ലേബർ ക്യാംപിലേക്കും മാറ്റി.

വിസ നിയമലംഘകർക്ക് പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് പോകാനും സാധിക്കും. സെപ്റ്റംബർ ഒന്നുമുതൽ ഒക്ടോബർ അവസാനം വരെ രണ്ട് മാസത്തേക്കാണ് യുഎഇ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാതരം വിസ നിയമലംഘകർക്കും ഇളവ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് പോകാം. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി ആണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തുവിട്ടത്.

രാജ്യത്ത് അനധികൃതമായി താമസിക്കുന്നവർക്ക് ഈ പൊതുമാപ്പിൽ അപേക്ഷ സമർപ്പിച്ച് രാജ്യം വിടാം. ഈ സമയത്ത് താമസക്കാർക്ക് ഒന്നുകിൽ പുതിയ വിസക്ക് അപേക്ഷിക്കാം. ഔട്ട് പാസ് കിട്ടിയാൽ 14 ദിവസത്തിനകം രാജ്യം വിടണം. ഇത്തരത്തിൽ സ്വന്തം രാജ്യത്തേക്ക് പോകുന്നവർക്ക് പിഴ ഈടാക്കേണ്ടതില്ല. പിന്നീട് യുഎഇയിലേക്ക് തിരികെ വരാൻ നിയമതടസ്സങ്ങൾ ഉണ്ടാകില്ല.

ദുബായിൽ പൊതുവെ പുതിയ കമ്പനികളുടെ എണ്ണം വർധിച്ചു വരുന്നതായി ആണ് റിപ്പോർട്ട്. കഴിഞ്ഞ ആറു മാസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ യുഎഇയിൽ പുതുതായി രജിസ്റ്റർ ചെയ്തത് 72,004 കമ്പനികളാണ്. ജനുവരി മുതൽ ജൂൺ വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ആണ് രാജ്യത്ത് ഇത്രയും കമ്പനികൾ പുതുതായി വന്നിരിക്കുന്നത് എന്ന് റിപ്പോർട്ടുകൾ കാണുന്നത്.

 


2023ൽ 4,53,367 കമ്പനികളാണ് സ്വകാര്യ മേഖലയിൽ ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ അത് 5.26 ലക്ഷമായി ഉയർന്നെന്ന് മാനവവിഭവശേഷി സ്വദേശവൽക്കരണ മന്ത്രാലയം അറിയിച്ചു.

സ്വകാര്യ മേഖലയിലെ വിദഗ്ധ തൊഴിലാളികളുടെ എണ്ണം കഴിഞ്ഞ വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ ഈ വർഷം കൂടുതൽ ആണ്. 18– 35 വയസാണ് തൊഴിൽ മേഖലയിലെ ശരാശരി പ്രായം. കഴിഞ്ഞ വർഷത്തേക്കാളും ഈ വർഷം 7. 76 ശതമാനം ആണ് വർധിച്ചിരിക്കുന്നത്. മൊത്തം ജീവനക്കാരുടെ എണ്ണം പരിശോധിക്കുമ്പോൾ 50.8 ശതമാനം ചെറുപ്പക്കാരാണ്.

ഈ ആറ് മാസത്തിനിടെ സ്വകാര്യ മേഖലയിൽ ലെെസൻസ് നേടിയ സ്ഥപനങ്ങൾ ഇവയാണ്; വാണിജ്യ സ്ഥാപനങ്ങൾ, വിവിധ ഓഫിസുകൾ, നിർമാണ മേഖല, വ്യാപാര മേഖല, വ്യാവസായിക മേഖല, ഖനനം, സംഭരണശാലകൾ, ഗതാഗതം, ക്വാറികൾ, ആരോഗ്യം, സാമൂഹിക മേഖലയിലെ ചെറുതും വലുതുമായ സ്ഥാപനങ്ങൾ എന്നിവയെല്ലാം ലെെസൻസ് നേടിയ സ്ഥാപനങ്ങളുടെ ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ വേഷം കൊണ്ട് ശ്രദ്ധേയയായ നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു... കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം, വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്  (11 hours ago)

സ്വർണ വില  (13 hours ago)

ISRAEL പടക്കപ്പൽ വിന്യസിച്ച് യുഎസ്..  (13 hours ago)

SNAKE BITE ചേനത്തണ്ടൻ രക്ഷതേടിയത് വീടിനുള്ളിൽ  (13 hours ago)

KOLLAM പൊലീസിന്റെ ഗുരുതര കണ്ടെത്തൽ  (13 hours ago)

ISRAEL ചുട്ട് ചാമ്പലാക്കാന്‍ കളത്തിൽ  (13 hours ago)

പുരുഷന്മാർക്ക് വഴങ്ങിക്കൊടുക്കാൻ നിർബന്ധിച്ചു: നടന്മാർക്കെതിരെ ആരോപണം ഉന്നയിച്ച നടിക്കെതിരെ, പോക്സോ കേസ് എടുത്തു...  (14 hours ago)

ഭക്തർ ഇളകി  (14 hours ago)

മമ്മി എന്തിനാണ് സൈലന്റായി ഇരിക്കുന്നത്, എല്ലാം ലൈവിൽ വന്ന് പറഞ്ഞാൽ പോരെ...! കമന്റ്സും ട്രോളും, അമൃതയുടെ ജീവിതത്തിൽ സംഭവിച്ചത്...  (14 hours ago)

TREATMENT കണക്കുകൾ പുറത്ത്...  (14 hours ago)

ഓണക്കാല വില്‍പ്പനയില്‍ മില്‍മ തിരുവനന്തപുരം മേഖലയ്ക്ക് മികച്ച നേട്ടം  (14 hours ago)

അജ്മലും ശ്രീക്കുട്ടിയും  (14 hours ago)

രാജീവ്‌ ജോസഫിന്റെ നിരാഹാര സത്യാഗ്രഹം: നിരവധി നേതാക്കൾ സത്യാഗ്രഹ പന്തലിൽ എത്തി അഭിവാദ്യങ്ങൾ അർപ്പിച്ചു...  (14 hours ago)

കൂടുതൽ വിവരങ്ങൾ പുറത്ത്  (14 hours ago)

ഹിസ്ബുള്ള മേധാവി ഹസൻ നസ്‌റല്ല അഭിസംബോധന ചെയ്യവെ, ലെബനന് നേർക്ക് വീണ്ടും ഇസ്രയേലിന്റെ വ്യോമാക്രമണം...  (15 hours ago)

Malayali Vartha Recommends