ഇൻഫോപാർക്കിൽ സീനിയർ സെക്യൂരിറ്റി കൺസൽട്ടൻറ്
ഇൻഫോപാർക്കിൽ സീനിയർ സെക്യൂരിറ്റി കൺസൽട്ടൻറ്
സർവീസ് ഓർഗനൈസേഷൻ്റെ സുരക്ഷാ നിയന്ത്രണങ്ങൾ വിലയിരുത്തുന്നതിനും ഉപഭോക്താക്കളുടെ താല്പര്യമനുസരിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്താനും ഉള്ള കഴിവ് ഉള്ളവരെ സീനിയർ സെക്യൂരിറ്റി കൺസൽട്ടൻറ് ഒഴിവുകളിലേക്ക് ആവശ്യമുണ്ട് . സുരക്ഷ ,ലഭ്യത,പ്രോസസ്സിംഗ്,സമഗ്രത,
രഹസ്യാത്മകത,സ്വകാര്യത എന്നീ ഗുണങ്ങളോടുകൂടിയ സോഫ്റ്റ് വെയർ വികസിപ്പിക്കാനുള്ള കഴിവ് ഉണ്ടായിരിക്കണം .വിശദമായ SOC 2 റിപ്പോർട്ടുകളും ഡോക്യുമെൻ്റേഷനും തയ്യാറാക്കുന്നതും റിസ്ക് മാനേജ്മെൻ്റ് തന്ത്രങ്ങൾ വികസിപ്പിക്കുന്നതും പ്രധാന ഉത്തരവാദിത്തമാണ്
ഇൻഫർമേഷൻ സെക്യൂരിറ്റി, ഇൻഫർമേഷൻ ടെക്നോളജി അല്ലെങ്കിൽ അനുബന്ധ മേഖലകളിൽ ബിരുദം ആണ് അടിസ്ഥാന യോഗ്യത . ബന്ധപ്പെട്ട മേഖലകളിൽ 6 വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം .
ValueMentor Infosec Pvt. Ltd , Koratty, Thrissur.ആണ് ജോലി ഒഴിവുള്ളത് . കൂടുതൽ വിവരങ്ങൾക്ക് +919745037742
emailhelp@valuementor.com
ഇൻഫോസിസ് കൊച്ചിയിലുള്ള Aabasoft Technologies India Private Limited ൽ iOS DEVELOPER ഒഴിവുകളുണ്ട് . ബന്ധപ്പെട്ട വിഭാഗത്തിൽ കുറഞ്ഞത് രണ്ടുവർഷത്തെ ജോലി പരിചയം , സ്വിഫ്റ്റ്, ഒബ്ജക്റ്റീവ്-സി/സി++, മൾട്ടി-ത്രെഡിംഗ്, എംവിപി, യുഐ പാറ്റേണുകൾ, യൂണിറ്റ് ടെസ്റ്റിംഗ് തുടങ്ങിയ പ്രോഗ്രാമിംഗ് അറിവുകൾ , മൊബൈൽ ലാൻഡ്‌സ്‌കേപ്പ്, ആർക്കിടെക്ചറുകൾ, ട്രെൻഡുകൾ, പുതിയ സാങ്കേതികവിദ്യ എന്നിവയിഇലെ പ്രവൃത്തി പരിചയം ,iPhone SDK, Cocoa Touch Framework, Phone Gap, HTML 5, Angular JS എന്നിവയിൽ വൈദഗ്ദ്ധ്യം. • മികച്ച കോഡിംഗ് കഴിവുകൾ കൂടാതെ ഒരു പ്രോജക്റ്റ്, കോഡ് സൈനിംഗ്, ഡിസ്ട്രിബ്യൂഷൻ എന്നിവ കൈകാര്യം ചെയ്യാനുള്ള കഴിവ് എന്നിവ ഉണ്ടായിരിക്കണം. കോർ ഡാറ്റ, കോർ ആനിമേഷൻ, കോർ ഗ്രാഫിക്സ്, കോർ ടെക്സ്റ്റ് തുടങ്ങിയ IOS സോഫ്റ്റ്‌വെയർ പരിചയം അഭികാമ്യമാണ് .
XCode ഉപയോഗിച്ച് പ്രവർത്തിക്കാനുള്ള പരിചയം. • UI/UX ലേഔട്ട് ഡിസൈനിലെ പരിജ്ഞാനം . • SQL, റിലേഷണൽ ഡാറ്റാബേസുകളെക്കുറിച്ചും ആർക്കിടെക്ചറുകളെക്കുറിച്ചും ഉള്ള ധാരണ. • മികച്ച അനലിറ്റിക്കൽ, ട്രബിൾഷൂട്ടിംഗ് കഴിവുകൾ എന്നിവയും പരിഗണിക്കും . വിദ്യാഭ്യാസ യോഗ്യത: കമ്പ്യൂട്ടർ സയൻസിൽ ബി-ടെക്/എം-ടെക്/എംസിഎ/ബിഎസ്/എംഎസ് ബിരുദം
കൂടുതൽ വിവരങ്ങൾക്ക് Phone+914844172222 emailinfo@aabasoft.com
https://www.facebook.com/Malayalivartha