കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ നിരവധി ഒഴിവുകള്‍
കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡ് ഇപ്പോള്‍ പ്രോജക്റ്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 90 ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. ഓരോ തസ്തികയിലേക്കും വിദ്യാഭ്യാസ യോഗ്യത വ്യത്യസ്തമാണ്
ഒബ്ജക്ടീവ് ടൈപ്പ് ഓണ്‍ലൈന്‍ ടെസ്റ്റിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് സെലക്ഷന്‍. ആകെ 100 മാര്‍ക്കിനാണ് പരീക്ഷ. ഇതില്‍ ഒബ്ജക്ടീവ് ടൈപ്പ് ടെസ്റ്റ്-50, അഭിമുഖം-20, പവര്‍പോയിന്റ് പ്രസന്റേഷന്‍-30 എന്നിങ്ങനെയാണ് മാര്‍ക്ക്
മൂന്ന് വര്‍ഷത്തേക്കായിരിക്കും നിയമനം. സെപ്തംബര്‍ 21 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി. അപേക്ഷാ ഫീസായി 600 രൂപ അടയ്ക്കേണ്ടതാണ്. ഓണ്‍ലൈന്‍ പേയ്മെന്റ് ഓപ്ഷനുകള്‍ (ഡെബിറ്റ് കാര്‍ഡ് / ക്രെഡിറ്റ് കാര്‍ഡ് / ഇന്റര്‍നെറ്റ് ബാങ്കിംഗ് / വാലറ്റുകള്‍ / യുപിഐ മുതലായവ) ഉപയോഗിച്ച് പണമടയ്ക്കാം. എസ്സി, എസ്ടി, പിഡബ്ല്യുബിഡി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷാ ഫീസ് ഇല്ല.
അപേക്ഷകരുടെ പ്രായപരിധി 30 വയസില്‍ കൂടരുത്. മെക്കാനിക്കല്‍ 29, ഇലക്ട്രിക്കല്‍ 15, ഇലക്ട്രോണിക്‌സ് 3, ഇന്‍സ്ട്രുമെന്റേഷന്‍ 4, സിവില്‍ 13, വിവര സാങ്കേതിക വിദ്യ 1, ഓഫീസ് 23, ധനകാര്യം 2 എന്നീ തസ്തികകളിലാണ് ഒഴിവുകള്‍ ഉള്ളത്. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആദ്യ വര്‍ഷത്തില്‍ പ്രതിമാസ ശമ്പളമായി 24400 രൂപ നല്‍കും. രണ്ടാം വര്‍ഷം 25100 രൂപയും മൂന്നാം വര്‍ഷം 25900 രൂപയും ലഭിക്കും.
ആദ്യ വര്‍ഷത്തില്‍ ഒരു മാസം 25 മണിക്കൂര്‍ ഓവര്‍ ടൈം ഡ്യൂട്ടി എടുത്താല്‍ 6100 രൂപ അധികം ലഭിക്കും. രണ്ടാം വര്‍ഷം ഇത് 6280 രൂപയും മൂന്നാം വര്‍ഷം 6480 രൂപയും ആയിരിക്കും. മാനേജ്‌മെന്റ് നടത്തുന്ന ഒബ്ജക്റ്റീവ് ടൈപ്പ് ഓണ്‍ലൈന്‍ ടെസ്റ്റ്, ഡിസ്‌ക്രിപ്റ്റീവ് ടൈപ്പ് ഓണ്‍ലൈന്‍ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക.
യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ പൂരിപ്പിച്ച അപേക്ഷകള്‍ക്കൊപ്പം പ്രസക്തമായ എല്ലാ രേഖകളും അറ്റാച്ചുചെയ്യേണ്ടതുണ്ട്.
അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹൃത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
https://www.facebook.com/Malayalivartha