ആറ് ലക്ഷം ഒഴിവുകളുമായി ജര്‍മനി... ദീര്‍ഘകാല വര്‍ക്ക് വിസ കിട്ടാൻ എന്തെളുപ്പം !!!
ജർമനിയിൽ നിന്നും വരുന്നത് വളരെ സന്തോഷകരമായ വാർത്ത തന്നെയാണ്
ദീര്‍ഘകാല വര്‍ക്ക് വിസ നല്‍കാനുള്ള നടപടി സമയം കുറക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ജര്‍മനി. സാധാരണ നിലക്ക് ഒന്‍പതു മാസമെടുക്കും. ഇന്ത്യക്കാരായ വിദഗ്ധ തൊഴിലാളികള്‍ക്ക് ഇനി രണ്ടാഴ്ച കൊണ്ട് ദീര്‍ഘകാല വര്‍ക്ക് വിസ അനുവദിക്കുമെന്നാണ് ജര്‍മന്‍ അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.
വിദഗ്ധ തൊഴിലാളികളെ കൂടുതലായി ജര്‍മനിക്ക് അടിയന്തരമായി ആവശ്യമുണ്ടെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു. ജര്‍മന്‍ ഇക്കണോമിക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കു പ്രകാരം ആറു ലക്ഷത്തോളം വേക്കന്‍സികള്‍ ജര്‍മനിയിലുണ്ട്. വര്‍ക്ക് വിസ നല്‍കാനുള്ള കാലതാമസം വിദഗ്ധ തൊഴിലാളികളുടെ പരിശീലനത്തെയും ബാധിച്ചിരുന്നു. ജര്‍മനിയില്‍ വലിയ നിക്ഷേപമുള്ള ഇന്ത്യന്‍ കമ്പനികള്‍ക്ക് സ്വന്തം വിദഗ്ധരെ എത്തിക്കാന്‍ വേഗത്തില്‍ വര്‍ക്ക് വിസ അനുവദിച്ചു കിട്ടേണ്ടതുമുണ്ട്.
ഒഴിവുകള്‍ നികത്താന്‍ വൈകുന്നത് മൂന്നു വര്‍ഷം കൊണ്ട് ജര്‍മന്‍ സമ്പദ്‌വ്യവസ്ഥക്ക് 7,400 കോടി യൂറോയുടെ (6.82 ലക്ഷം കോടിയോളം രൂപ) നഷ്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. ഈ വര്‍ഷം ജൂണ്‍ വരെ 80,000 വര്‍ക്ക് വിസ ജര്‍മനി നല്‍കിയിട്ടുണ്ടെന്നാണ് ഫെഡറല്‍ ഫോറിന്‍ ഓഫീസിന്റെ കണക്ക്. ഇതില്‍ പകുതി വിദഗ്ധ തൊഴിലാളികളാണ്.
വിനോദസഞ്ചാര ആവശ്യങ്ങൾക്കായി , ജർമ്മനിയിൽ എത്തിയതിനു ശേഷം ജോലി തെരഞ്ഞു കണ്ടുപിടിക്കുന്നതിനോ ജോലീലിയിൽ പ്രവേശിക്കുന്നതിനോ കഴിയില്ല . തൊഴിൽ തേടുന്നതിനായി വിസയോ റസിഡൻസ് പെർമിറ്റോ ഉണ്ടെങ്കിൽ, ആഴ്ചയിൽ പത്ത് മണിക്കൂർ വരെ ട്രയൽ വർക്ക് ചെയ്യാൻ അർഹതയുണ്ട്.
യൂണിവേഴ്സിറ്റി ബിരുദം ഉള്ള വിദഗ്ധ തൊഴിലാളികൾക്കുള്ള വിസ (റെസിഡൻസ് ആക്ടിൻ്റെ സെക്ഷൻ 18 ബി , EU ബ്ലൂ കാർഡ് , തൊഴിലധിഷ്ഠിത പരിശീലന യോഗ്യതകളുള്ള വിദഗ്ധ തൊഴിലാളികൾക്കുള്ള വിസ ,
പ്രായോഗിക പ്രൊഫഷണൽ അറിവിൻ്റെ കാര്യത്തിൽ തൊഴിലിനായുള്ള വിസ ,
ഹെൽത്ത് കെയർ അസിസ്റ്റൻ്റുമാർ, പ്രൊഫഷണൽ ഡ്രൈവർമാർ എന്നിങ്ങനെയുള്ള പ്രൊഫഷണലുകളുടെ ചില ഗ്രൂപ്പുകൾക്കും അൽബേനിയ, ബോസ്നിയ, ഹെർസഗോവിന, കൊസോവോ, മോണ്ടിനെഗ്രോ, നോർത്ത് മാസിഡോണിയ, സെർബിയ (പടിഞ്ഞാറൻ ബാൽക്കൺ റെഗുലേഷൻ) പൗരന്മാർക്കും പ്രത്യേക നിയന്ത്രണങ്ങളുണ്ട്.
https://www.facebook.com/Malayalivartha