തമാശയല്ല, ഇതാ ഒരു രസികൻ ജോലി; ദിവസം 8 മണിക്കൂർ ഉറങ്ങിയാൽ ശമ്പളമായി 10 ലക്ഷം
വെറുതെ ഉറുങ്ങുന്നതിന് ശമ്പളം കിട്ടുമെങ്കിൽ അതിന് പോകാമായിരുന്നു' എന്ന് ഒരിക്കലെങ്കിലും ചിന്തിക്കാത്തവരായി ആരാണുള്ളതല്ലേ? ഇപ്പോഴും മനസിൽ അങ്ങനെയൊരു ചിന്തയുണ്ടെങ്കിൽ നിങ്ങളെ കാത്ത് അങ്ങനെയൊരു ജോലിയുണ്ട്, വെറുതെ 8 മണിക്കൂർ ഉറങ്ങുക, ശമ്പളമായി 10 ലക്ഷം വരെ കൈയ്യിൽ കിട്ടും .
തമാശയല്ല... ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് കമ്പനിയായ വേക്ക്ഫിറ്റ് ആണ് ഇത്തരം ഒരു ജോലി വാഗ്ദാനം ചെയ്തിരിക്കുന്നത്. കമ്പനിയുടെ സ്ലീപ്പ് ഇന്റേൺഷിപ്പ് പ്രോഗ്രാമിനെ കുറിച്ച് വിശദമായി തന്നെ അറിയാം.
രണ്ട് മാസത്തേക്കാണ് ജോലി. 'പണി' എടുക്കേണ്ട സ്ഥലം 'കിടക്ക' തന്നെ. സ്റ്റൈപ്പെന്റായി 1 മുതൽ 10 ലക്ഷം രൂപ വരെ ലഭിക്കും.
രാത്രിയിൽ കുറഞ്ഞത് 8 മുതൽ 9 മണിക്കൂർ വരെ ഉറങ്ങണം. രാവിലെ ഒരു 20 മിനിറ്റ് കൂടി മയങ്ങാൻ സാധിച്ചാൽ അത്തരക്കാർക്ക് മുൻഗണന ഉണ്ട്. വാരാന്ത്യങ്ങളിൽ ഉറക്കസമയം അൽപം നീട്ടേണ്ടി വരും. പരിചയസമ്പന്നരായ 'സ്ലീപ്പ് മെൻ്റർമാരുടെ', വർക്ക് ഷോപ്പുകളിൽ പങ്കെടുക്കേണ്ടി വരും.
. എന്നുവെച്ച് നിങ്ങൾക്ക് ഇഷ്ടപ്പെട്ട സമയത്തൊക്കെ ഉറങ്ങാം എന്ന് കരുതരുത് .. എല്ലാ ദിവസവും ഒരേ സമയം ഉറങ്ങുന്നവർക്ക് മാത്രമേ അപേക്ഷിക്കാൻ പറ്റൂ . ഉറക്കം സന്തുലിതമായി കൊണ്ടുപോകാൻ സാധിക്കുന്നവർക്കാണ് മുൻഗണന. നല്ല അച്ചടക്കം പാലിക്കണം. അതായത് ഉറക്കത്തിന്റെ ഔദ്യോഗിക കോളുകളോ അല്ലെങ്കിൽ മറ്റ് സോഷ്യൽ ആക്ടിവിറ്റികളോ ഒന്നും തന്നെ ഉണ്ടാകരുത് . മൊബൈലോ അല്ലെങ്കിൽ മറ്റെന്തെങ്കിലുമോ നിങ്ങളുടെ ഉറക്കത്തെ ബാധിക്കാൻ പാടില്ല.
സമ്മർദ്ദം നന്നായി കൈകാര്യം ചെയ്യാനും കഴിയണം. മാനസികവും ശാരീരികവുമായ എല്ലാ സമ്മർദ്ദങ്ങളേയും അതിജീവിച്ച് വേക്ക്ഫിറ്റിൻ്റെ അത്യാധുനിക മെത്തകളിൽ ഉറങ്ങണം. അപേക്ഷകർ 22 വയസിന് മുകളിലുള്ളവർ ആയിരിക്കണം. ഏതെങ്കിലും വിഷയത്തിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ പൂർത്തിയാക്കിയിരിക്കണം.
തിരഞ്ഞെടുത്ത സ്ലീപ്പ് ഇൻ്റേണുകൾക്ക് 1 ലക്ഷവും ഈ വർഷത്തെ സ്ലീപ്പ് ചാമ്പ്യനായി അംഗീകരിക്കപ്പെടുന്ന ഇൻ്റേണിന് 10 ലക്ഷവും ശമ്പളമായി ലഭിക്കും. നാലാം തവണയാണ് കമ്പനി ഇത്തരത്തിൽ 'സ്ലീപ്പ് ഇൻ്റേൺ' ആയി ഉദ്യോഗാർത്ഥികളെ എടുക്കുന്നത് . മൂന്നാം സീസണിൽ ബാംഗ്ലൂരിൽ നിന്നുള്ള സായിശ്വരി പാട്ടീലായിരുന്നു സ്ലീപ്പ് ചാമ്പ്യൻ പട്ടം സ്വന്തമാക്കിയത് . 9 ലക്ഷമായിരുന്നു അവർ പ്രതിഫലമായി നേടിയത്. ജോലി നിങ്ങൾക്ക് യോജിച്ചതാണെന്ന് തോന്നുന്നുണ്ടെങ്കിൽ ഇനിയൊന്നും ആലോചിക്കേണ്ട, വേക്ക്ഫിറ്റിന്റെ ഔദ്യോഗിക പേജിൽ കയറി മറ്റ് വിവരങ്ങൾ കൂടി പരിശോധിച്ച് അപേക്ഷിച്ചേക്കൂ. ലിങ്ക് ഡിസ്ക്രിപ്ഷനിൽ ഉണ്ട്
ഇത്തരം വളരെ വ്യത്യസ്തമായ ജോലി ഒഴിവുകൾ ഉണ്ട്.. ഇപ്പോൾ പറഞ്ഞത് ലോകത്തിൽ വെച്ച് ഏറ്റവും സമ്മർദ്ദം കുറഞ്ഞ , അല്ലെങ്കിൽ ഏറ്റവുമെളുപ്പമുള്ള ജോലിയാണ് . എന്നാൽ ഇതിനു നേരെ വിപരീതമായി ലോകത്തിലെ തന്നെ ഏറ്റവും സമ്മർദ്ദമുള്ള ജോലി ഒഴിവുകളും വന്നിട്ടുണ്ട് . ഈ ജോലി ചെയ്യാൻ തയാറായവർക്ക് വിദേശത്തു നിറയെ അവസരങ്ങളുമുണ്ട് . അത്തരമൊരു ജോലിയാണ്എയർ ട്രാഫിക് കൺട്രോളരുടേത് .. കാലാവസ്ഥ, വിമാനത്തിന്റെ സ്ഥാനം, ദൂരം, മറ്റു വിമാനങ്ങളുടെ ആപേക്ഷിക സ്ഥാനം എന്നിവ റേഡിയോയിലൂടെ അറിയിച്ച്, സുരക്ഷിതമായി വിമാനങ്ങളെ ലാൻഡിങ്ങിനും ടേക് ഓഫിനും സഹായിക്കുക എന്നതാണ് ATCയുടെ ജോലി. റോഡിലേതുപോലെ അത്രയെളുപ്പം നിയന്ത്രിക്കാവുന്നതല്ല എയർപോർട്ടിലെ ട്രാഫിക് എന്ന് പറയേണ്ടതില്ലല്ലോ .. ഈ ജോലിയെ കുറിച്ചും അപേക്ഷിക്കേണ്ടത് എങ്ങനെയെന്നും യോഗ്യത എന്തെന്നുമെല്ലാം ഉൾപ്പെടുത്തി വിശദമായ വിവരങ്ങൾ അടുത്ത വീഡിയോയിൽ
അപ്പോൾ മറക്കേണ്ട .... ഉറങ്ങാൻ റെഡിയാണെങ്കിൽ വേക്ക്ഫിറ്റ് സ്ലീപ്പ് ഇൻ്റേൺഷിപ്പ് ഡ്രൈവിൽ പങ്കെടുക്കാൻ, ഉദ്യോഗാർത്ഥികൾക്ക് wakefit.co/sleepintern എന്ന ഔദ്യോഗിക വെബ്സൈറ്റിൽ അപേക്ഷിക്കാം.
wakefit.co/sleepintern
https://www.facebook.com/Malayalivartha