പവര്‍ ഗ്രിഡ് കോര്‍പ്പറേഷനില്‍ നിരവധി ഒഴിവുകള്‍
തൊഴിലന്വേഷകര്‍ക്ക് സന്തോഷ വാര്‍ത്ത. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള വൈദ്യുതി മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനമായ പവര്‍ ഗ്രിഡ് കോര്‍പ്പറേഷനില്‍ നിരവധി തസ്തികകളില്‍ ഒഴിവുകള്‍ പ്രഖ്യാപിച്ചു. കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ നിരവധി ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദക്ഷിണമേഖലയിലെ 184 തസ്തികകളുള്‍പ്പെടെ 802 ട്രെയിനികളുടെ ഒഴിവുകളാണ് പവര്‍ഗ്രഡില്‍ വന്നിരിക്കുന്നത്.
ട്രെയിനിംഗ് സമയത്ത് തന്നെ ഏകദേശം ഒരു ലക്ഷം രൂപയോളം ശമ്പളമുള്ള തസ്തികകളിലെ ഒഴിവ് നികത്താനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നവംബര്‍ 12 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. എല്ലാ തസ്തികകളിലേക്കും അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 27 വയസാണ്. അസിസ്റ്റന്റ് ട്രെയിനികള്‍ക്ക് പരിശീലന സമയത്ത് 21,500-74,000 രൂപയും അസിസ്റ്റന്റ് തസ്തികയില്‍ റെഗുലര്‍ നിയമനത്തിന് ശേഷം 22,000-85,000 രൂപയും പ്രതിമാസ ശമ്പളം ലഭിക്കും. ഡിപ്ലോമ ട്രെയിനികളുടെയും ജൂനിയര്‍ ഓഫീസര്‍ ട്രെയിനികളുടെയും പ്രതിമാസ ശമ്പളം പരിശീലന സമയത്ത് 24,000-1,08,000 രൂപയും ജൂനിയര്‍ എഞ്ചിനീയര്‍ / ജൂനിയര്‍ ഓഫീസറായി നിയമിക്കുമ്പോള്‍ 25,000-1,17,500 രൂപയുമായിരിക്കും. അസിസ്റ്റന്റ് ട്രെയിനി തസ്തികയിലേക്ക് 200 രൂപയും മറ്റെല്ലാ തസ്തികകളിലേക്കും 300 രൂപയുമാണ് അപേക്ഷാ ഫീസ്. ഫീസ് ഓണ്‍ലൈനായി അടക്കാം.
പട്ടികജാതി/പട്ടിക വര്‍ഗം, ഭിന്നശേഷിക്കാര്‍, വിമുക്തഭടന്മാര്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ട അപേക്ഷകരെ ഫീസി നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടുതല്‍ വിശദാംശങ്ങള്‍ക്ക് www.powergrid.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
വിവിധ തസ്തികകളിലേക്ക് ആവശ്യമായ യോഗ്യതകള്‍
ഡിപ്ലോമ ട്രെയിനി (ഇലക്ട്രിക്കല്‍): ഈ തസ്തികയിലേക്കുള്ള അപേക്ഷകര്‍ ഇലക്ട്രിക്കല്‍ / ഇലക്ട്രിക്കല്‍ (പവര്‍) / ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് / പവര്‍ സിസ്റ്റംസ് എഞ്ചിനീയറിംഗ് / പവര്‍ എഞ്ചിനീയറിംഗ് (ഇലക്ട്രിക്കല്‍) എന്നിവയില്‍ കുറഞ്ഞത് 70 ശതമാനം മാര്‍ക്കോടെ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ നേടിയിട്ടുള്ളവരായിരിക്കണം. പട്ടികജാതി, ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട അപേക്ഷകര്‍ക്ക് പാസ് മാര്‍ക്ക് മതി. ഡിപ്ലോമ ട്രെയിനി (സിവില്‍): സിവില്‍ എഞ്ചിനീയറിംഗില്‍ കുറഞ്ഞത് 70 ശതമാനം മാര്‍ക്കോടെയുള്ള ത്രിവത്സര ഡിപ്ലോമ ഉള്ളവര്‍ക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം.
പട്ടികജാതി, ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് പാസ് മാര്‍ക്ക് മാത്രം മതി.
ജൂനിയര്‍ ഓഫീസര്‍ ട്രെയിനി (എച്ച്ആര്‍): അപേക്ഷകര്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ബിബിഎ / ബിബിഎസ് ബിരുദം നേടിയവരായിരിക്കണം. ജൂനിയര്‍ ഓഫീസര്‍ ട്രെയിനി (എഫ് ആന്‍ഡ് എ): ഇന്റര്‍ സിഎ / ഇന്റര്‍ സിഎംഎ യോഗ്യതയുള്ളവര്‍ക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. അസിസ്റ്റന്റ് ട്രെയിനി (എഫ് ആന്‍ഡ് എ): കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ബികോം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി, പട്ടികവര്‍ഗം / ഭിന്നശേഷിയുള്ള വിഭാഗങ്ങളില്‍പ്പെട്ട അപേക്ഷകര്‍ക്ക് പാസ് മാര്‍ക്ക് മതി.
https://www.facebook.com/Malayalivartha