Widgets Magazine
22
Nov / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദുബായ് ലുലുവിൽ നൂറ് തസ്തികകൾ; ആയിരത്തിലേറെ ഒഴിവുകൾ

07 NOVEMBER 2024 05:05 PM IST
മലയാളി വാര്‍ത്ത


ഓഹരി വിപണി രംഗത്തേക്ക് ആദ്യമായി പ്രവേശിച്ച ലുലു ഗ്രൂപ്പ് പുതിയ റെക്കോർഡുകള്‍ സ്വന്തമാക്കുന്ന വാർത്തകളാണ് കഴിഞ്ഞ കുറച്ച് ദിവസമായി ദുബായില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നത്. ഓഹരിവില്‍പ്പനയിലൂടെ 15000 കോടിയില്‍ അധികം രൂപ ലുലു സമാഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓഹരി വില്‍പ്പനയിലൂടെ ലഭിക്കുന്ന പണത്തിലൂടെ ലുലു തങ്ങളുടെ ബിസിനസ് പുതിയ തലങ്ങളിലേക്ക് ഉയർത്താന്‍ പോകുന്നുവെന്നാണ് പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്.

അഹമ്മദാബാദും വിശഖപട്ടണവും അടക്കമുള്ള നിരവധി ഇന്ത്യന്‍ നഗരങ്ങളില്‍ വമ്പന്‍ പദ്ധതികള്‍ ലുലു ഗ്രൂപ്പിന്റേതായിട്ട് വരാനുണ്ട്. അതോടൊപ്പം തന്നെ തങ്ങളുടെ സ്വന്തം തട്ടകമായ ഗള്‍ഫ് മേഖലയിലും വിപുലമായ പദ്ധതികളാണ് ലുലുവിനുള്ളത്. വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളിലായി അടുത്ത വർഷത്തിനുള്ളി നൂറ് പുതിയ സ്റ്റോറുകള്‍ തുറക്കുമെന്ന് ലുലു ഗ്രൂപ്പ് എംഡിയും ചെയർമാനുമായ എംഎ യൂസഫ് അലി കഴിഞ്ഞ ദിവസം വ്യക്തമാക്കി.

ഇപ്പോള്‍ തന്നെ പുതിയ 91 സ്റ്റോറുകള്‍ തുറക്കുന്നതുമായി സംബന്ധിച്ച ചർച്ചകള്‍ നടന്ന് വരികയാണെന്ന് ലുലു റീട്ടെയിൽ സി ഇ ഒ വ്യക്തമാക്കി. ചർച്ചകള്‍ പൂർത്തിയാകുന്നതോട് ഇത് 100 ലേക്ക് എത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഗള്‍ഫ് മേഖലയിലെ മാത്രം കണക്കുകളാണ് ഇത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ സ്റ്റോറുകളുടെ എണ്ണം ഇതിന് പുറത്താണ് വരുന്നത്.

ലുലു ഗ്രൂപ്പ് ഗള്‍ഫ് മേഖലയില്‍ കൂടുതല്‍ സ്റ്റോറുകള്‍ തുറക്കുന്നുവെന്ന വാർത്ത മലയാളി ഉദ്യോഗാർത്ഥികളെ സംബന്ധിച്ചും പ്രതീക്ഷ നല്‍കുന്നതാണ്. ആയിരക്കണക്കിന് തൊഴില്‍ അവസരങ്ങാണ് പുതിയ ലുലു സ്ഥാപനങ്ങളിലൂടെ മാത്രം ലഭ്യമാകുക. "നിലവിൽ ലുലുവിൽ 50000 ജീവനക്കാരും 240 സ്റ്റോറുകളുമുണ്ട്. 91 സ്റ്റോറുകൾ കൂടി വരുന്നതോടെ, തീർച്ചയായും തൊഴിലവസരങ്ങൾ ഉണ്ടാകും,എന്നാണു വ്യക്തമാകുന്നത്

. വ്യത്യസ്ത വലുപ്പത്തിലുള്ള സ്റ്റോറുകളാണ് വരാന്‍ പോകുന്നത് . നിലവിലെ ലുലുവിന്റെ ഔട്ട്ലറ്റുകളുടേയും ജീവനക്കാരുടേയും എണ്ണം കണക്കാക്കുമ്പോള്‍ പുതുതായി വരുന്ന 100 സ്റ്റോറുകളിലേക്ക് ആയിരക്കണക്കിന് തൊഴിലാളികളെ വേണ്ടി വരുമെന്ന് ഉറപ്പാണ്. സ്വാഭാവികമായും ഇവിടങ്ങളിലേക്കുള്ള റിക്രൂട്ട്മെന്റ് കേരളത്തില്‍ നിന്നുള്‍പ്പെടെ നടക്കും

 

യു എ ഇയിലും സൗദി അറേബ്യയിലുമായിരിക്കും ലുലു ഗ്രൂപ്പ് കൂടുതല്‍ പുതിയ സ്റ്റോറുകള്‍ തുറക്കുക. പ്രവാസികളുടെ വർധിച്ച് വരുന്ന ജനസംഖ്യ തന്നെയാണ് ഇതിന്റെ പ്രധാന കാരണം. ഗള്‍ഫ് മേഖലയ്ക്ക് പുറമെ ആഫ്രിക്കന്‍ രാജ്യങ്ങളിലും വിയറ്റ്നാം അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളിലും ലുലു പുതിയ സ്റ്റോറുകള്‍ തുറക്കാന്‍ പോകുകയാണ്. ഇന്ത്യയിലേക്ക് വരികയാണെങ്കില്‍ തുടക്കത്തില്‍ പറഞ്ഞത് പോലെ അഹമ്മദബാദിനും വിശാഖപട്ടണത്തിനും പുറമെ ചെന്നൈ, നോയിഡ ഉള്‍പ്പെടേയുള്ള നഗരങ്ങളിലും ലുലു വമ്പന്‍ പദ്ധതികള്‍ പ്രഖ്യാപിചിട്ടുണ്ട്. കേരളത്തിലാണെങ്കില്‍ കോട്ടയം, കൊട്ടിയം, തിരൂർ, പെരിന്തല്‍മണ്ണ തുടങ്ങിയ ഇടങ്ങളിലും ലുലുവിന്റെ മാളുകള്‍ വരാന്‍ പോകുകയാണ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പയ്യന്നൂരില്‍ പൊലീസ് ഉദ്യോഗസ്ഥയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍  (1 hour ago)

കമ്പനിയിൽ നൈറ്റ് ഡ്യൂട്ടിക്ക് പോകാനൊരുങ്ങവെ ഹൃദയാഘാതം, ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, സൗദിയിൽ മലപ്പുറം സ്വദേശി മരിച്ചു  (1 hour ago)

വെള്ളം എന്നു കരുതി മദ്യത്തില്‍ ബാറ്ററി വെള്ളം ഒഴിച്ചു കുടിച്ച യുവാവിന് ദാരുണാന്ത്യം  (1 hour ago)

ഡിസംബർ 31നകം പൂർത്തിയാക്കണം, സ്വദേശിവത്ക്കരണത്തിൽ യാതൊരു വിട്ടുവീഴ്ച്ചയുമില്ല, യുഎഇയിൽ സ്വദേശി നിയമനം പാലിക്കാത്ത കമ്പനികൾക്കെതിരെ ജനുവരി മുതൽ കടുത്ത നടപടിയെന്ന് മുന്നറിയിപ്പ്...!!!  (2 hours ago)

അദാനി ഗ്രൂപ്പുമായുള്ള കരാറുകള്‍ റദ്ദാക്കി കെനിയ  (2 hours ago)

ആ 10 സെക്ടറുകൾ ഏതൊക്കെ, പുതിയ സർവീസുകൾ ആരംഭിക്കാനൊരുങ്ങി അബുദാബി ദേശീയ വിമാന കമ്പനി, ഇത്തിഹാദ് എയർവേയ്സിന്റെ പ്രഖ്യാപനത്തിന് ഇനി ദിവസങ്ങൾ മാത്രം...!!!  (2 hours ago)

ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിന് വന്‍ ഭൂരിപക്ഷം ഉണ്ടാകും...  (3 hours ago)

നഴ്‌സിങ് വിദ്യാര്‍ഥിനി ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നു ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് സഹപാഠികള്‍ കസ്റ്റഡിയില്‍  (3 hours ago)

കണ്ണൂരില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ഭര്‍ത്താവ് വെട്ടിക്കൊന്നു  (4 hours ago)

ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന് അറസ്റ്റ് വാറന്റ്  (4 hours ago)

സജി ചെറിയാനെ സംരക്ഷിക്കുന്ന പിണറായിയോട് ഇടഞ്ഞ് സിപിഐ; എംവി ഗോവിന്ദനും ബിനോയ് വിശ്വത്തിനൊപ്പം  (6 hours ago)

സെക്രട്ടേറിയറ്റ് ടോയ്‌ലെറ്റിലെ ക്ലോസറ്റ് പൊട്ടി; അപകടത്തിൽ ജീവനക്കാരിക്ക് ഗുരുതര പരിക്ക്  (7 hours ago)

അടിസ്ഥാന യോഗ്യത പത്താംക്ലാസ്: ആയിരത്തോളം ഒഴിവുകള്‍  (7 hours ago)

യുക്രെയ്ന് നേരെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ച് റഷ്യ  (7 hours ago)

പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി...  (8 hours ago)

Malayali Vartha Recommends