ഈ യോഗ്യതകളുണ്ടെങ്കിൽ ട്രായിയില്‍ തകർപ്പൻ അവസരം, അരലക്ഷത്തിന് മുകളില്‍ ശമ്പളം, കൂടാതെ മറ്റ് ആനുകൂല്യങ്ങളും ഇതിലും നല്ല ഒരവസരം ഇനി കിട്ടാനില്ല
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ കണ്‍സള്‍ട്ടന്റ് ( യംഗ് പ്രൊഫഷണല്‍ ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവില്‍ ഒരു ഒഴിവ് മാത്രമെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. അപേക്ഷകരുടെ പരമാവധി പ്രായപരിധി 32 വയസാണ്. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികളെ ബെംഗളൂരു, ഭോപ്പാല്‍, ജയ്പൂര്‍, ഹൈദരാബാദ്, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ റീജിയണല്‍ ഓഫീസുകളില്‍ ആയിരിക്കും നിയമിക്കുക.
ഒരു വര്‍ഷത്തേക്കായിരിക്കും നിയമനം. അതോറിറ്റിയുടെ ആവശ്യങ്ങളും ഉദ്യോഗാര്‍ത്ഥികളുടെ പ്രകടനവും അനുസരിച്ച് നിയമന കാലാവധി ഇനിയും നീട്ടാവുന്നതാണ്. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിമാസ ശമ്പളമായി 65000 രൂപയും ( നിശ്ചിതം ) ട്രാന്‍സ്പോര്‍ട്ട് അലവന്‍സുകളായി പ്രതിമാസം 7200 രൂപയും നല്‍കും. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 6 ആണ്.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് ടെക്നോളജി /ബാച്ചിലേഴ്‌സ് ഓഫ് എഞ്ചിനീയറിങ്ങില്‍ ബിരുദം അല്ലെങ്കില്‍ ഇലക്ട്രോണിക്‌സ് / കമ്മ്യൂണിക്കേഷന്‍സ് / ടെലി കമ്മ്യൂണിക്കേഷന്‍സ് / കംപ്യൂട്ടര്‍ സയന്‍സ് / ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി / ഡാറ്റ സയന്‍സ് എന്നിവയില്‍ തത്തുല്യമായ യോഗ്യതയോ ഉണ്ടായിരിക്കണം. ഈ പറഞ്ഞ സ്ട്രീമുകളില്‍ എംഇ/എംടെക് ഉണ്ടായിരിക്കുന്നത് അഭികാമ്യം.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉചിതമായ മേഖലയില്‍ 3 വര്‍ഷം വരെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ട്രായിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷകര്‍ പ്രസക്തമായ എല്ലാ അനുബന്ധ രേഖകളും സഹിതമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്നതോ അപൂര്‍ണമോ ആയ അപേക്ഷകള്‍ അതോറിറ്റി പരിഗണിക്കുന്നതല്ല.
ജനന ത്തീയതി കാണിക്കുന്ന രേഖ (ആധാര്‍ കാര്‍ഡ്, എസ്എസ്എല്‍സി ബുക്ക്) വിദ്യാഭ്യാസ യോഗ്യത കാണിക്കുന്ന രേഖ (എസ്എസ്എല്‍സി മുതല്‍ അവസാന വര്‍ഷ ഡിഗ്രി മാര്‍ക്ക് വരെയുള്ള സര്‍ട്ടിഫിക്കറ്റ്, ഡിഗ്രിയില്‍ ഏകീകൃത മാര്‍ക്ക് അടങ്ങിയ ഷീറ്റ് നിര്‍ബന്ധം) പ്രവൃത്തി പരിചയം കാണിക്കുന്ന രേഖകള്‍ എന്നിവയാണ് അപേക്ഷയോടൊപ്പം അറ്റാച്ച് ചെയ്യേണ്ടത്.
https://www.facebook.com/Malayalivartha