കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് കരാര്‍ അടിസ്ഥാനത്തില്‍ സീനിയര്‍ പ്രോജക്ട് ഓഫീസര്‍മാരെ (മെക്കാനിക്കല്‍ ആന്‍ഡ് ഇലക്ട്രിക്കല്‍) നിയമിക്കുന്നു
.കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് കരാര്‍ അടിസ്ഥാനത്തില്‍ സീനിയര്‍ പ്രോജക്ട് ഓഫീസര്‍മാരെ (മെക്കാനിക്കല്‍ ആന്‍ഡ് ഇലക്ട്രിക്കല്‍) നിയമിക്കുന്നു. നിലവിലുള്ള മൂന്ന് ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. അപേക്ഷകരുടെ പരമാവധി പ്രായപരിധി 35 വയസാണ്. എല്ലാവിധത്തിലും യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം.
തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആദ്യ വര്‍ഷം 47000 രൂപയും രണ്ടാം വര്‍ഷം 48000 രൂപയും മൂന്നാം വര്‍ഷം 50000 രൂപയും പ്രതിമാസ ശമ്പളമായി നല്‍കും. അധിക സമയം ജോലി ചെയ്താല്‍ 3000 രൂപ പ്രതിമാസം അധികമായി നല്‍കും. ഒബ്ജക്റ്റീവ് ടൈപ്പ് ടെസ്റ്റ്, വ്യക്തിഗത അഭിമുഖം, പവര്‍പോയിന്റ് പ്രസന്റേഷന്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. സിഎസ്എല്‍ കൊല്‍ക്കത്ത ഷിപ്പ് റിപ്പയര്‍ യൂണിറ്റ് / മറ്റേതെങ്കിലും സിഎസ്എല്‍ യൂണിറ്റുകള്‍ / കമ്മിറ്റി ആവശ്യപ്പെടുന്ന ഏതെങ്കിലും പ്രോജക്റ്റ് സൈറ്റുകള്‍ എന്നിവിടങ്ങളില്‍ ആയിരിക്കും ഉദ്യോഗാര്‍ത്ഥികളുടെ പോസ്റ്റിംഗ്. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമായ അപേക്ഷാ ഫോം പൂരിപ്പിച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം.
അപക്ഷയ്‌ക്കൊപ്പം എല്ലാ രേഖകളും അറ്റാച്ച് ചെയ്യേണ്ടതുണ്ട്. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 30 ആണ്. ആവശ്യമായ യോഗ്യതകള്‍ ചുവടെ നല്‍കിയിരിക്കുന്നു. സീനിയര്‍ പ്രോജക്ട് ഓഫീസര്‍ (മെക്കാനിക്കല്‍) ഉദ്യോഗാര്‍ത്ഥികള്‍ക്ക് അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം ഉണ്ടായിരിക്കണം. കപ്പല്‍ നിര്‍മ്മാണ കമ്പനി, ഷിപ്പ് റിപ്പയര്‍ കമ്പനി, സമുദ്രവുമായി ബന്ധപ്പെട്ട കമ്പനികള്‍, പോര്‍ട്ട്, എഞ്ചിനീയറിംഗ് കമ്പനി, സര്‍ക്കാര്‍ -അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയില്‍ ഏതെങ്കിലും കുറഞ്ഞത് നാല് വര്‍ഷത്തെ യോഗ്യതാനന്തര പരിചയം ഉണ്ടായിരിക്കണം
കമ്പ്യൂട്ടറൈസ്ഡ് പരിതസ്ഥിതിയില്‍ ജോലി ചെയ്യുന്നതില്‍ പ്രാവീണ്യമുള്ളത് അഭികാമ്യം. ഹിന്ദി അല്ലെങ്കില്‍ ബംഗാളിയില്‍ ആശയവിനിമയം നടത്താനുള്ള കഴിവ് ഉണ്ടായിരിക്കണം.
സീനിയര്‍ പ്രോജക്ട് ഓഫീസര്‍ (ഇലക്ട്രിക്കല്‍) ഉദ്യോഗാര്‍ത്ഥികള്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയിരിക്കണം. കപ്പല്‍ നിര്‍മ്മാണ കമ്പനി, ഷിപ്പ് റിപ്പയര്‍ കമ്പനി, സമുദ്രവുമായി ബന്ധപ്പെട്ട കമ്പനികള്‍, പോര്‍ട്ട്, എഞ്ചിനീയറിംഗ് കമ്പനി, സര്‍ക്കാര്‍ -അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയില്‍ ഏതെങ്കിലും കുറഞ്ഞത് നാല് വര്‍ഷത്തെ യോഗ്യതാനന്തര പരിചയം ഉണ്ടായിരിക്കണം കമ്പ്യൂട്ടറൈസ്ഡ് പരിതസ്ഥിതിയില്‍ ജോലി ചെയ്യുന്നതില്‍ പ്രാവീണ്യവും ഹിന്ദി അല്ലെങ്കില്‍ ബംഗാളിയില്‍ ആശയവിനിമയം നടത്താനുള്ള കഴിവു അഭികാമ്യം.
https://cochinshipyard.in/Careers/Careers
https://www.facebook.com/Malayalivartha