വിദേശത്ത് ഉയർന്ന ശമ്പളത്തിൽ ജോലി സ്വപ്നം കാണുന്നവർക്ക് ജർമ്മനയിൽ ഒഴിവുകൾ
ഒഡപെക് വിദേശത്ത് ഉയർന്ന ശമ്പളത്തിൽ ജോലി സ്വപ്നം കാണുന്നവർക്ക് അവസരം ഒരുക്കുന്നു. ജർമ്മനയിലാണ് ഒഴിവുകൾ. നഴ്സിംഗ് തസ്തികയിലേക്കാണ് നിയമനം നടക്കുന്നത്. നഴ്സിംഗ് ബിരുദമുള്ള ജർമ്മൻ ഭാഷയുടെ ബി1/ബ2 ലെവൽ സർട്ടിഫിക്കേഷനുള്ളവർക്ക് അപേക്ഷിക്കാം.വിവിധ ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ, വൃദ്ധസദനങ്ങൾ എന്നിവിടങ്ങളിലായിരിക്കും പ്ലേസ്മെന്റ് ലഭിക്കുക. വിശദമായി അറിയാം യോഗ്യത ഇതാണ് ഡിഗ്രിയിൽ ബിരുദം. കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്
(സമീപകാല തൊഴിൽ വിടവ് 1 വർഷത്തിൽ കൂടുതൽ ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കില്ല). ജർമൻ ഭാഷ ബി1/ബ2 ലെവൽ സർട്ടിഫിക്കേഷൻ ആവശ്യമാണ്. സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 40 വയസാണ്.
നിയമനം ലഭിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 2400-4000 യൂറോ വരെ (2,13,844-3,74,228 ലക്ഷം ഇന്ത്യൻ രൂപ). മൂന്ന് വർഷത്തേക്ക് കരാർ നിയമനം ആയിരിക്കും. ആഴ്ചയിൽ 40 മണിക്കൂർ വരെ ജോലി ചെയ്യേണ്ടി വരും. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് വിമാനടിക്കറ്റും വിസയും തൊഴിലുടമ നൽകും.
ബി2 ലെവൽ ജർമ്മൻ ഭാഷ പാസാകുന്നതിനുള്ള സൗജന്യ ജർമ്മൻ ഭാഷാ പരിശീലനം. വിസ നടപടികളും സൗജന്യമായിരിക്കും. കൂടാതെ ജർമ്മൻ ഗവൺമെന്റ് അതോറിറ്റിയുടെ ഡോക്യുമെൻ്റ് പരിഭാഷയും പരിശോധനയും സൗജന്യമായിരിക്കും. ജർമ്മൻ ജീവിതശൈലിയെ കുറിച്ചുള്ള സൗജന്യ പരിശീലനവും ലഭിക്കും.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ, സിവി , പാസ്പോർട്ട്, ജർമ്മൻ ഭാഷ സർട്ടിഫിക്കറ്റ് എന്നിവ ഒഡപെകിന്റെ pm@odepc.in എന്ന മേൽവിലാസത്തിലേക്ക് അയക്കണം. സബ്ജക്ട് ലൈനിൽ ബിഎസ്സി നഴ്സ് ടു ജർമ്മനി എന്ന് പ്രത്യേകം പ്രതിപാദിക്കണം. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 30 ആണ്.
pm@odepc.in
https://www.facebook.com/Malayalivartha