ഐഡിബിഐ ബാങ്കില്‍ നിരവധി ഒഴിവുകൾ ..കേരളത്തിലും അവസരം
ഐഡിബിഐ ബാങ്ക് ജൂനിയര്‍ അസിസ്റ്റന്റ് മാനേജര്‍, അഗ്രി അസറ്റ് ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രാജ്യത്താകമാനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന 600 ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. 500 ഒഴിവുകള്‍ ജൂനിയര്‍ അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലാണ്. അഗ്രി അസറ്റ് ഓഫീസര്‍ തസ്തികയില്‍ 100 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ജൂനിയര്‍ അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലേക്ക് നിയമിക്കപ്പെടുന്നര്‍ ജോയിന്‍ ചെയ്യുന്ന തീയതി മുതല്‍ ഒരു വര്‍ഷത്തേക്ക് പ്രൊബേഷനിലായിരിക്കും. ഇത് ബാങ്കിന്റെ വിവേചനാധികാരത്തില്‍ നീട്ടാവുന്നതാണ്. 20 നും 25 നും പ്രായമുള്ളവരാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഓണ്‍ലൈന്‍ ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷന്‍, വ്യക്തിഗത അഭിമുഖം, പ്രീ റിക്രൂട്ട്മെന്റ് മെഡിക്കല്‍ ടെസ്റ്റ് എന്നിവയ്ക്ക് ശേഷമാണ് അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. എസ്സി, എസ്ടി, പിഡബ്ല്യുബിഡി വിഭാഗത്തില്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ 250 രൂപ ഇന്റ്റിമേഷന്‍ ചാര്‍ജുകള്‍ മാത്രം നല്‍കിയാല്‍ മതി. മറ്റെല്ലാ ഉദ്യോഗാര്‍ത്ഥികളും 1050 രൂപ അപേക്ഷ ഫീസ് അടയ്ക്കേണ്ടതാണ്. രണ്ട് തസ്തികകളിലേക്കും അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആവശ്യമായ യോഗ്യതാ മാനദണ്ഡങ്ങള്‍ ഇവയാണ്
ജൂനിയര്‍ അസിസ്റ്റന്റ് മാനേജര്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ / എ ഐ സി ടി ഇ / യു ജി സി അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ബിരുദം ഉണ്ടായിരിക്കണം. ഡിപ്ലോമ കോഴ്സ് മാത്രം വിജയിക്കുന്നത് യോഗ്യതാ മാനദണ്ഡമായി കണക്കാക്കില്ല
അഗ്രി അസറ്റ് ഓഫീസര്‍ അപേക്ഷകര്‍ക്ക് സര്‍ക്കാര്‍ അംഗീകൃത/എ ഐ സി ടി ഇ / യു ജി സി അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് അഗ്രികള്‍ച്ചര്‍, ഹോര്‍ട്ടികള്‍ച്ചര്‍, അഗ്രികള്‍ച്ചര്‍ എഞ്ചിനീയറിംഗ്, ഫിഷറി സയന്‍സ്/എന്‍ജിനീയറിങ്, മൃഗസംരക്ഷണം, വെറ്ററിനറി സയന്‍സ്, ഫോറസ്ട്രി, ഡയറി സയന്‍സ്/ടെക്‌നോളജി, ഫുഡ് സയന്‍സ്/ടെക്‌നോളജി, പിസികള്‍ച്ചര്‍, അഗ്രോ ഫോറസ്ട്രി എന്നിവയില്‍ കുറഞ്ഞത് 4 വര്‍ഷത്തെ ബിരുദം (ബി.എസ്.സി/ബി ടെക്/ബി.ഇ) ഉണ്ടായിരിക്കണം.
ജനറല്‍, ഇഡബ്ല്യുസ്, ഒബിസി വിഭാഗത്തില്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് കുറഞ്ഞത് 60% മാര്‍ക്ക് ഉണ്ടായിരിക്കണം. അപേക്ഷകര്‍ക്ക് കമ്പ്യൂട്ടറുകള്‍ / ഐടി അനുബന്ധ വശങ്ങളില്‍ പ്രാവീണ്യം ഉണ്ടായിരിക്കണം.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐഡിബിഐ ബാങ്ക് വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം. വെബ്‌സൈറ്റിലെ കരിയറുകള്‍/കറന്റ് ഓപ്പണിംഗ്‌സ്' എന്നതില്‍ ക്ലിക്ക് ചെയ്യുക. ജൂനിയര്‍ അസിസ്റ്റന്റ് മാനേജര്‍ ഗ്രേഡ് O - 2025-26 റിക്രൂട്ട്മെന്റ്' എന്ന ലിങ്ക് തുറക്കുക. ശേഷം തെളിഞ്ഞ് വരുന്ന സ്‌ക്രീനില്‍ അപ്ലൈ ഓണ്‍ലൈന്‍ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
പുതിയ രജിസ്‌ട്രേഷനായി ഇവിടെ ക്ലിക്ക് ചെയ്യുക' എന്ന ടാബ് തിരഞ്ഞെടുത്ത് പേര്, കോണ്‍ടാക്റ്റ് വിശദാംശങ്ങള്‍, ഇമെയില്‍-ഐഡി എന്നിവ നല്‍കി സബ്മിറ്റ് ചെയ്യുക. ഭാവി റഫറന്‍സിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 30 ആണ്.
https://www.idbibank.in/idbi-bank-careers-current-openings.aspx
https://www.facebook.com/Malayalivartha