കൊച്ചി മെട്രോയിൽ നിരവധി ഒഴിവുകൾ;ലക്ഷങ്ങൾ ശമ്പളവും.. ഇപ്പോൾ അപേക്ഷിക്കൂ

കൊച്ചി മെട്രോയിൽ നാല് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് മാനേജർ, ജോയിന്റ് ജനറൽ മാനേജർ, അസിസന്റ് മാനേജർ (ആർക്കിടെക്ട്), മാർക്കറ്റിങ്ങ് കൊമേഷ്യൽ വീഭാഗത്തിൽ അഡീഷ്ണൽ ജനറൽ മാനേജർ എന്നീ തസ്തികകളിലാണ് നിയമനം. യോഗ്യത, പ്രവൃത്തിപരിചയം, ശമ്പളം തുടങ്ങിയ വിശദവിവരങ്ങൾ നോക്കാം
അസിസ്റ്റന്റ് മാനേജർ (ഡിസൈൻ)- രണ്ട് ഒഴിവുകൾ
യോഗ്യത-ബിഇ/ ബിടെക്. എംഇ / എംടെക്/ സ്ട്രക്ചറൽ എഞ്ചിനീയറിങ്ങിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി എന്നീ യോഗ്യതയുള്ളവർക്ക് മുൻതൂക്കം മൂന്ന് വർഷത്തേക്കാണ് കരാർ നിയമനം. പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കലാവാവധി നീട്ടി നൽകും. കുറഞ്ഞത് അഞ്ച് വർഷത്തെ ഡിസൈൻ പ്രവർത്തിപരിചയം. അതിൽ തന്നെ മൂന്ന് വർഷം മെട്രോ റെയിൽ ഡിസൈനുകളുടെ പ്രൊജക്ടിൽ പ്രവർത്തിച്ചിരിക്കണം അല്ലെങ്കിൽ മേജർ പ്രീ സ്ട്രെസ്ഡ് ബ്രിഡ്ജ് പ്രൊജക്ടിൽ. ഐആർഎസ്, ഐആർസി,ഒഎസ് എന്നീ കോഡുകൾ അറിഞ്ഞിരിക്കണം. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 35 വയസ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 50000 മുതൽ 160000 വരെയാണ് ശമ്പളം.
ജോയിന്റ് ജനറൽ മാനേജർ-ഒരു ഒഴിവ് റെഗുലർ/ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ആണ് നിയമനം. യോഗ്യത- സിവിൽ എഞ്ചിനിയറിങ്ങിൽ ബിഇ/ബിടെക്. എഞ്ചിനീയറിങ്ങിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി എന്നീ യോഗ്യതയുള്ളവർക്ക് മുൻതൂക്കം .പ്രവൃത്തിപരിചയം-15 വർഷം. പ്രായപരിധി-56-62 വയസ് വരെ. ശമ്പളം-90000-240000 വരെ
അസിസ്റ്റന്റ് മാനേജർ (ആർക്കിടെക്ട്)-ഒഴിവ്-1 യോഗ്യത-ആർക്കിടെക്ചറിൽ ബിരുദം. 5 വർഷത്തെ പ്രവൃത്തിപരിചയം. അപേക്ഷിക്കാനുള്ള പ്രായപരിധി-35 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 50000-160000 ശമ്പളം ലഭിക്കും. അസിസ്റ്റന്റ് ജനറൽ മാനേജർ ( മാർക്കറ്റിംഗ് ആന്റ് കൊമേഴ്ഷ്യൽ) നിയമനം-റെഗുലർ/ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ യോഗ്യത-എംബിഎ, പ്രവൃത്തിപരിചയം-മാർക്കറ്റിങ്ങിൽ 17 വർഷത്തെ പ്രവൃത്തിപരിചയം. ശമ്പളം-100000-260000
അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 7 ആണ്. കൂടുതൽ വിവരങ്ങൾക്ക് -https://kochimetro.org/careers/kmrl_vacancy.php?vac_type=jobs&company=KMRL
https://www.facebook.com/Malayalivartha