ഗസ്റ്റ് അധ്യാപക ഒഴിവുകൾ ..നേരിട്ടുള്ള നിയമനം! പരീക്ഷ ഇല്ല; ഇന്റർവ്യൂ മെയ് മാസത്തിൽ

എറണാകുളം ഗവ ലോ കോളേജിൽ, 2025-26 അധ്യയന വർഷത്തിൽ മലയാളം, ഹിന്ദി, ഇംഗ്ലീഷ്, കൊമേഴ്‌സ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരുടെ ഓരോ ഒഴിവും നിയമ വിഷയങ്ങളിൽ നിലവിലുള്ള ഒഴിവിലേയ്ക്കും ഭാവിയിൽ ഉണ്ടായേക്കാവുന്ന ഒഴിവിലേയ്ക്കും അപേക്ഷ ക്ഷണിച്ചു. യു.ജി.സി. മാനദണ്ഡമനുസരിച്ച് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഒഴിവുകളിലേക്ക് അപേക്ഷിക്കാം. നിയമ വിഭാഗമൊഴികെയുള്ള വിഷയങ്ങളിലെ ഉദ്യോഗാർത്ഥികൾ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടറുടെ ഗസ്റ്റ് പാനലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടായിരിക്കണം. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, ജനനതീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ പകർപ്പുകളും സഹിതം പ്രിൻസിപ്പാൾ മുൻപാകെ ഹാജരാകണം.
നിയമം : മെയ് 13-ന് രാവിലെ 10.30 നു , ഇംഗ്ലീഷ്: മെയ് 14-ന് രാവിലെ 10.30 നും, കൊമേഴ്‌സ് : മെയ് 14-ന് ഉച്ചയ്ക്ക് 1.30 നും, മലയാളം: മെയ് 15-ന് രാവിലെ 10.30 നും, ഹിന്ദി : മെയ് 15-ന് ഉച്ചയ്ക്ക് 01.30 നും തീയതികളിൽ
തിരുവനന്തപുരം സർക്കാർ വനിതാ കോളജിൽ വിവിധ പഠന വിഭാഗങ്ങളിൽ ഗസ്റ്റ് അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്കൃതം - മേയ് 15ന് രാവിലെ 10മണി, അറബിക് - മേയ് 14ന് രാവിലെ 10മണി, കമ്പ്യൂട്ടർ സയൻസ് - മേയ് 15ന് ഉച്ചയ്ക്ക് 1.30 എന്നിങ്ങനെയാണ് ഇന്റർവ്യൂ സമയക്രമം. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ മാത്രം യോഗ്യത, ജനനതീയതി, മുൻപരിചയം ഇവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ്, മേഖലാ ഓഫീസുകളിൽ രജിസ്റ്റർ ചെയ്തത് തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം സമയക്രമം അനുസരിച്ച് അഭിമുഖത്തിന് കോളജിൽ നേരിട്ട് ഹാജരാകണം.
https://www.facebook.com/Malayalivartha