എസ്ബിഐയില്‍ 17,140 ഒഴിവ്
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ക്ലറിക്കല്‍ കേഡറിലെ ജൂനിയര്‍ അസോഷ്യേറ്റ് (കസ്റ്റമര്‍ സപ്പോര്‍ട്ട് ആന്‍ഡ് സെയില്‍സ്), ജൂനിയര്‍ അഗ്രികള്‍ചറല്‍ അസോഷ്യേറ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 17,140 ഒഴിവുകളാണുള്ളത്. കേരളത്തില്‍ രണ്ട് തസ്തികകളിലുമായി 294 ഒഴിവുകളുണ്ട്. ഓണ്‍ലൈനില്‍ അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 25.
ജൂനിയര്‍ അസോഷ്യേറ്റ് (കസ്റ്റമര്‍ സപ്പോര്‍ട്ട് ആന്‍ഡ് സെയില്‍സ്) തസ്തികയില്‍ 10,726 ഒഴിവുകളും ജൂനിയര്‍ അഗ്രികള്‍ചറല്‍ അസോഷ്യേറ്റ് തസ്തികയില്‍ 3008 ഒഴിവുകളുമാണുള്ളത്. ജൂനിയര്‍ അസോഷ്യേറ്റ് (കസ്റ്റമര്‍ സപ്പോര്‍ട്ട് ആന്‍ഡ് സെയില്‍സ്) തസ്തികയിലെ 3218 ബാക്ക്‌ലോഗ് ഒഴിവുകളിലേയ്ക്കും 188 സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് ഒഴിവുകളിലേയ്ക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഏതെങ്കിലും ഒരു സംസ്ഥാനത്തെ ഒരു തസ്തികയിലേക്ക് മാത്രം അപേക്ഷിക്കുക. ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഔദ്യോഗിക/ പ്രാദേശിക ഭാഷയില്‍ പ്രാവീണ്യം ഉണ്ടായിരിക്കണം.
ശമ്പളം: 11765 -31540 രൂപ
വിദ്യാഭ്യാസ യോഗ്യത (2016 ജൂണ്‍ 30ന്)
ജൂനിയര്‍ അസോഷ്യേറ്റ് : ഏതെങ്കിലും വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ തത്തുല്യം.
ജൂനിയര്‍ അഗ്രികള്‍ചറല്‍ അസോഷ്യേറ്റ് : അഗ്രികള്‍ചര്‍ അല്ലെങ്കില്‍ അഗ്രികള്‍ചറല്‍ അനുബന്ധ വിഷയത്തില്‍ ബിരുദം.
പ്രായം: 01-04-2016ല്‍ 20 - 28. അപേക്ഷകര്‍ 1988 ഏപ്രില്‍ രണ്ടിനു മുന്‍പോ 1996 ഏപ്രില്‍ ഒന്നിനു ശേഷമോ ജനിച്ചവരാകരുത്. ഇളവുകള്‍ ചട്ടപ്രകാരം.
തിരഞ്ഞെടുപ്പ്: പ്രിലിമിനറി, മെയിന്‍ പരീക്ഷകളുണ്ടാകും. മേയ് / ജൂണില്‍ പ്രിലിമിനറി പരീക്ഷ നടക്കും. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഓണ്‍ലൈന്‍ പരീക്ഷയില്‍ ഇംഗ്ലിഷ് ലാംഗ്വേജ്, ന്യൂമെറിക്കല്‍ എബിലിറ്റി, റീസനിങ് എബിലിറ്റി എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള 100 ഒബ്‌ജെക്ടീവ് ചോദ്യങ്ങളാണ്.
പ്രിലിമിനറി പരീക്ഷയ്ക്കു ശേഷം ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് മെയിന്‍ പരീക്ഷ നടത്തും.
ഒബ്ജക്റ്റീവ് മാതൃകയിലുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഓണ്‍ലൈന്‍ വഴിയുള്ള മെയിന്‍ പരീക്ഷ. പരീക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക.
എഴുത്തുപരീക്ഷയ്ക്ക് ശേഷം ഇന്റര്‍വ്യൂ നടത്തും. പ്രാദേശിക ഭാഷാപരിജ്ഞാനം പരിശോധിക്കാന്‍ ലാംഗ്വേജ് ടെസ്റ്റും നടത്തും.
കേരളത്തില്‍ (സ്‌റ്റേറ്റ് കോഡ്: 25) കൊച്ചി, കോട്ടയം, ആലപ്പുഴ, കൊല്ലം, കണ്ണൂര്‍, പാലക്കാട്, തൃശൂര്‍, കോഴിക്കോട്, തിരുവനന്തപുരം, മലപ്പുറം എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രമുണ്ട്.
പട്ടികജാതി/വര്‍ഗം/ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്ക് പ്രീ-എക്‌സാമിനേഷന്‍ ട്രെയിനിങ്ങിന് സൗകര്യമുണ്ട്. കേരളത്തില്‍ എറണാകുളത്താണ് പ്രീ-എക്‌സാമിനേഷന്‍ ട്രെയിനിങ്ങുള്ളത്.
അപേക്ഷാ ഫീസ്: 600 രൂപ. പട്ടികവിഭാഗം, വിമുക്തഭടന്‍, വികലാംഗര്‍ക്ക് 100 രൂപ മതി. ഓണ്‍ലൈന്‍ രീതിയിലൂടെ ഫീസ് അടയ്ക്കണം.
അപേക്ഷിക്കേണ്ട വിധം www.sbi.co.in , www.statebankofindia.com എന്നീ വെബ്‌സൈറ്റുകളിലൂടെ ഓണ്‍ലൈന്‍ അപേക്ഷ അയയ്ക്കാം. അപേക്ഷിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.
https://www.facebook.com/Malayalivartha