സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയ്ക്ക് അപേക്ഷിക്കാം
സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ 2016ന് യുപിഎസ്സി അപേക്ഷ ക്ഷണിച്ചു. ഐഎഎസ്, ഐഎഫ്‌സ്, ഐപിഎസ് തുടങ്ങിയ 24 കേന്ദ്ര സര്‍വീസുകളിലെ 1079 ഒഴിവുകളിലേക്കുള്ള സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷക്കും ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് മെയിന്‍ പരീക്ഷക്കുമുള്ള പ്രാഥമിക പരീക്ഷയാണിത്. പ്രിലിമിനറി പാസാകുന്നവര്‍ക്ക് മെയിന്‍ പരീക്ഷയും ഇന്റര്‍വ്യൂവുമുണ്ടാകും.
അംഗീകൃത സര്‍വകലാശാല ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാനവര്‍ഷ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. 2016 ആഗസ്ത് ഒന്നിന് 21 വയസില്‍ താഴെയോ 30 വയസില്‍ കൂടുതലോ പ്രായം പാടില്ല. (നിശ്ചിത തീയതികള്‍ വെബ്‌സൈറ്റിലെ വിജ്ഞാപനത്തില്‍) എസ്സി/എസ്ടി/ഒബിസി വിഭാഗങ്ങള്‍ക്ക് ഉയര്‍ന്ന പ്രായത്തില്‍ നിയമാനുസൃത ഇളവ്.
ഫോറസ്റ്റ് സര്‍വീസ് പരീക്ഷ എഴുതാന്‍ അനിമല്‍ ഹസ്ബന്‍ഡറി ആന്‍ഡ് വെറ്ററിനറി സയന്‍സ്, ബോട്ടണി, കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ് വിഷയങ്ങളിലൊന്നില്‍ ബിരുദം അല്ലെങ്കില്‍ അഗ്രികള്‍ച്ചര്‍/ഫോറസ്ട്രി/എന്‍ജിനിയറിങ് ബിരുദംവേണം അല്ലെങ്കില്‍ അവസാനവര്‍ഷ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കാകണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha