തീരസംരക്ഷണസേനയില്‍ അസി. കമാന്‍ഡന്റ്
ഫിസിക്‌സ്, കെമിസ്ട്രി വിഷയങജളില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ പ്‌ളസ്ടു. 60 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ പ്‌ളസ്ടു. 1992 ജൂലൈ ഒന്നിനും 1996 ജൂണ്‍ 30നും ഇടയില്‍ ജനിച്ചവര്‍ (രണ്ടുതീയതികളും ഉള്‍പ്പടെ) അപേക്ഷിച്ചാല്‍മതി.
ജനറല്‍ ഡ്യൂട്ടി പൈലറ്റ് (പുരുഷന്‍മാര്‍): ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളില്‍ 60 ശതമാനം മാര്‍ക്കോടെ പ്‌ളസ്ടു. 60 ശതമാനം മാര്‍ക്കോടെ ബിരുദം.
1992 ജൂലൈ ഒന്നിനും 1998 ജൂണ്‍ 30നും ഇടയില്‍ ജനിച്ചവര്‍ മാത്രം (രണ്ടുതീയതികളും ഉള്‍പ്പടെ) അപേക്ഷിച്ചാല്‍മതി.
ടെക്‌നിക്കല്‍ ബ്രാഞ്ച്-പുരുഷന്‍മാര്‍ (മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍): 60 ശതമാനം മാര്‍ക്കോടെ ബിഇ/ബിടെക് ബിരുദം. ഫിസിക്‌സിലും മാത്തമാറ്റിക്‌സിലും 60 ശതമാനം മാര്‍ക്കോടെ പ്‌ളസ്ടു അല്ലെങ്കില്‍ 60 ശതമാനം മാര്‍ക്കോടെ ത്രിവത്സര ഡിപ്‌ളോമ. 1992 ജൂലൈ ഒന്നിനും 1996 ജൂണ്‍ 30നും ഇടയില്‍ ജനിച്ചവര്‍ (രണ്ടുതീയതികളും ഉള്‍പ്പടെ) അപേക്ഷിച്ചാല്‍മതി.
പൈലറ്റ് (പുരുഷന്‍/സ്ത്രീ): ഫിസിക്‌സ്, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ 60 ശതമാനം മാര്‍ക്കോടെ പ്‌ളസ്ടു. ഡിജിസിഎ അംഗീകാരമുള്ള കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ്. 1992 ജൂലൈ ഒന്നിനും 1998 ജൂണ്‍ 30നും ഇടയില്‍ ജനിച്ചവര്‍ മാത്രം (രണ്ടുതീയതികളും ഉള്‍പ്പടെ) അപേക്ഷിച്ചാല്‍മതി.
ജനറല്‍ ഡ്യൂട്ടി (സ്ത്രീ): ഫിസിക്‌സ്, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ 60 ശതമാനം മാര്‍ക്കോടെ പ്‌ളസ്ടു. 60 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദം. 1992 ജൂലൈ ഒന്നിനും 1996 ജൂണ്‍ 30നും ഇടയില്‍ ജനിച്ചവര്‍ (രണ്ടുതീയതികളും ഉള്‍പ്പടെ) അപേക്ഷിച്ചാല്‍മതി.
എല്ലാ തസ്തികക്കും വിജ്ഞാപനത്തില്‍ പറയുന്ന ശാരീരികയോഗ്യതകളും വേണം. ww.joinindiancoastguard.gov.in വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി ജൂണ്‍ ഒന്നുവരെ അപേക്ഷിക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha