257 എന്‍ഫോഴ്‌സ്‌മെന്റ്, അക്കൗണ്ട് ഓഫിസര്‍ ഒഴിവുകള്‍
കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന് കീഴിലെ എംപ്‌ളോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫിസര്‍, അക്കൗണ്ട് ഓഫിസര്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു.
ആകെ 257 ഒഴിവാണുള്ളത്. ജനറല്‍137, ഒ.ബി.സി 84, എസ്.സി 30, എസ്.ടി ആറ് എന്നിങ്ങനെയാണ് ഒഴിവുകള്‍. ആകെ സീറ്റുകളില്‍ 21 എണ്ണം ഭിന്നശേഷിക്കാര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. നിയമനം സ്ഥിരമാണ്. 30 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് അഞ്ചു വര്‍ഷവും ഒ.ബി.സി വിഭാഗക്കാര്‍ക്ക് മൂന്നു വര്‍ഷവും വയസ്സിളവുണ്ട്.
വിദ്യാഭ്യാസയോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് അടിസ്ഥാനയോഗ്യത. നിയമ ബിരുദം/ ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദം/ മാനേജ്‌മെന്റില്‍ ഡിപ്‌ളോമ എന്നിവയും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും അഭികാമ്യം.
അപേക്ഷിക്കേണ്ട വിധംwww.upsconline.nic.inഎന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകള്‍ യു.പി.എസ്.സിയിലേക്ക് അയക്കേണ്ടതില്ല. അപേക്ഷാര്‍ഥികളില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവരുടെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. എഴുത്തുപരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് നിയമനം.
ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാനതീയതി: ജൂണ്‍ 26. പൂരിപ്പിച്ച അപേക്ഷ പ്രിന്റൗട്ട് എടുക്കുന്നതിനുള്ള അവസാനതീയതി: ജൂണ്‍ 24. വിവരങ്ങള്‍ക്ക്: : www.upsc.gov.in/recruitment
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha