എം.ജി ബിരുദ ഏകജാലകം ഒന്നാംഘട്ട അലോട്ട്‌മെന്റ് ലഭിച്ചവര്‍ 23 ന് മുമ്പ് പ്രവേശനം നേടണം
മഹാത്മാ ഗാന്ധി സര്‍വ്വകലാശാല ഏകജാലകം വഴി ബിരുദ പ്രവേശനത്തിന് ഒന്നാം ഘട്ട അലോട്‌മെന്റ് ലഭിച്ചവര്‍ അലോട്‌മെന്റ് മെമ്മോയുടെ പ്രിന്റ് ഔട്ട് എടുത്ത് സര്‍വ്വകലാശാല അക്കൗണ്ടില്‍ അടയ്‌ക്കേണ്ട ഫീസ് ഓണ്‍ലൈനായി അടച്ച് ജൂണ്‍ 23ന് വൈകിട്ട് നാല് മണിക്കകം അലോട്‌മെന്റ് ലഭിച്ച കോളജില്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സാക്ഷ്യപത്രങ്ങള്‍ സഹിതം ഹാജരായി പ്രവേശനം നേടണം. ജൂണ്‍ 23നകം ഫീസ് ഒടുക്കാത്തവരുടെയും ഫീസൊടുക്കിയശേഷം കോളജില്‍ പ്രവേശനം നേടാത്തവരുടെയും അലോട്‌മെന്റ് റദ്ദാക്കും. തുടര്‍ന്നുള്ള അലോട്‌മെന്റില്‍ ഇവരെ പരിഗണിക്കുന്നതല്ല.
അപേക്ഷകന്‍ തനിക്ക് ലഭിച്ച അലോട്‌മെന്റില്‍ തൃപ്തനാണെങ്കില്‍ തുടര്‍ അലോട്‌മെന്റില്‍ പരിഗണിക്കപ്പെടാതിരിക്കാനായി അവശേഷിക്കുന്ന ഹയര്‍ ഓപ്ഷനുകള്‍ റദ്ദാക്കണം. ഉയര്‍ന്ന ഓപ്ഷനുകള്‍ നിലനിര്‍ത്തിയാല്‍ തുടര്‍ന്നുള്ള അലോട്‌മെന്റില്‍ മാറ്റം വന്നേക്കാം. മാറ്റം ലഭിക്കുന്ന പക്ഷം പുതിയ അലോട്‌മെന്റ് നിര്‍ബന്ധമായും സ്വീകരിക്കണം. ആദ്യം ലഭിച്ച അലോട്‌മെന്റ് നഷ്ടപ്പെടുകയും ചെയ്യും. മാറ്റം ലഭിക്കുന്നവര്‍ പുതുതായി ഫീസൊടുക്കേണ്ടതില്ല. ജൂണ്‍ 24 മുതല്‍ 26 വരെ ഓപ്ഷനുകള്‍ പുനഃക്രമീകരിക്കുന്നതിനുള്ള സൗകര്യമുണ്ട്.
ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തുവാന്‍ ആഗ്രഹിക്കുന്ന അപേക്ഷകര്‍ ഒഴികെയുള്ളവര്‍ കോളജുകളില്‍ നിശ്ചിത ട്യൂഷന്‍ ഫീസ് ഒടുക്കി സ്ഥിരപ്രവേശനം ഉറപ്പു വരുത്തണം. വിവിധ പ്രോഗ്രാമുകളിലേക്ക് നിശ്ചയിച്ചിരിക്കുന്ന ഫീസ് സംബന്ധിച്ച വിവരങ്ങള്‍ ക്യാപ് വെബ് സൈറ്റില്‍ ലഭിക്കും. സര്‍വ്വകലാശാല നിഷ്‌കര്‍ഷിച്ചിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഫീസ് ഈടാക്കുന്ന കോളജുകള്‍ക്ക് എതിരെ ഉിചിതമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് യൂണിവേഴ്‌സിറ്റി അധികൃതര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha