എല്‍ഡി ക്ലാര്‍ക്ക്: വിജ്ഞാപനം ആറു മാസത്തേക്കു മാറ്റിവച്ചു
വിവിധ വകുപ്പുകളിലെ എല്‍ഡി ക്ലാര്‍ക്ക് തസ്തികയിലേക്കു വിജ്ഞാപനം ഇറക്കുന്നതു മാറ്റിവയ്ക്കാന്‍ പിഎസ്സി യോഗം തീരുമാനിച്ചു. എല്‍ഡി ക്ലാര്‍ക്ക് പരീക്ഷ നടത്തുന്നതിനു 15 മുതല്‍ 18 കോടി വരെ രൂപ ചെലവു വരുമെന്നു യോഗം വിലയിരുത്തി. കഴിഞ്ഞ എല്‍ഡി ക്ലാര്‍ക്ക് റാങ്ക് പട്ടിക നേരത്തെ നിലവില്‍ വന്നെങ്കിലും അതില്‍ നിന്നു നിയമനം തുടങ്ങിയിട്ടു നാലു മാസമേ ആയിട്ടുള്ളൂവെന്നു പിഎസ്!സി അംഗങ്ങളില്‍ ഒരു വിഭാഗം ചൂണ്ടിക്കാട്ടി.
തൊട്ടുമുന്‍പുള്ള പട്ടികയില്‍ നിന്നു സൂപ്പര്‍ ന്യൂമററി തസ്തികകളിലേക്കു നിയമനം നടത്തിയതിനാല്‍ ഈ പട്ടികയില്‍ ഉള്ളവര്‍ക്കു കാര്യമായ പ്രയോജനം ലഭിച്ചിട്ടില്ല. പിഎസ്!സി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ധൃതി പിടിച്ച് ഉടന്‍ വിജ്ഞാപനം ഇറക്കേണ്ടെന്നും ആറു മാസം കഴിയട്ടെയെന്നും ഇവര്‍ വാദിച്ചു.
ചൂടേറിയ ചര്‍ച്ചകള്‍ക്കു ശേഷം വിജ്ഞാപനം ഇറക്കുന്നതു തല്‍ക്കാലം മാറ്റിവയ്ക്കാന്‍ യോഗം തീരുമാനിക്കുകയായിരുന്നു.പോളിടെക്‌നിക് ലക്ചറര്‍ (ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്), ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍, മില്‍മയില്‍ ടെക്‌നീഷ്യന്‍ ഗ്രേഡ്-2, ജൂനിയര്‍ അസിസ്റ്റന്റ് , എച്ച്എസ്എ അറബിക് തുടങ്ങിയ തസ്തികകളിലേക്കു വിജ്ഞാപനം ഇറക്കാനും യോഗം തീരുമാനിച്ചു.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയിലേക്കു വര്‍ഷം തോറും നിയമനം നടത്താന്‍ തയാറാണെന് സര്‍ക്കാരിനെ അറിയിക്കും. എച്ച്എസ്എ സോഷ്യല്‍ സ്റ്റഡീസ് തസ്തികയില്‍ നിയമിക്കുന്നതിനു ബിഎഡ് ഹിസ്റ്ററിക്കാരെ ലഭിക്കാത്തതിനാല്‍ യോഗ്യത ബിഎഡ് സോഷ്യല്‍ സയന്‍സ് എന്നു സ്‌പെഷല്‍ റൂളില്‍ ഭേദഗതി ചെയ്യുന്നതിനു സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്യും.
പിഎസ് സിയിലെ സാങ്കേതിക വിഭാഗം തസ്തികകള്‍ക്കു ചട്ടം രൂപീകരിക്കും. ഈ വിഷയം ഉപസമിതിയുടെ പരിഗണനയ്ക്കുവിട്ടു.
https://www.facebook.com/Malayalivartha