മിലിട്ടറി കോളജ് പ്രവേശന പരീക്ഷ ഡിസംബറില്‍
ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി കോളജിലേക്കുള്ള പ്രവേശന പരീക്ഷ തിരുവനന്തപുരം പൂജപ്പുരയിലുള്ള പരീക്ഷാ കമ്മിഷണറുടെ ഓഫിസില്‍ ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ നടത്തും. ആണ്‍കുട്ടികള്‍ക്കു മാത്രമാണു പ്രവേശനം. 2017 ജൂലൈ ഒന്നിന് ഏതെങ്കിലും വിദ്യാലയത്തില്‍ ഏഴാം ക്ലാസില്‍ പഠിക്കുകയോ ഏഴാം ക്ലാസ് പാസായിരിക്കുകയോ വേണം. 2004 ജൂലൈ രണ്ടിനു മുന്‍പോ 2006 ജനുവരി ഒന്നിനു ശേഷമോ ജനിച്ചവര്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹത ഉണ്ടായിരിക്കില്ല.
പ്രവേശന സമയത്തു 11നും 13 വയസ്സിനും ഇടയിലുള്ളവരായിരിക്കണം. അപേക്ഷാഫോമും വിവരങ്ങളും മുന്‍വര്‍ഷങ്ങളിലെ ചോദ്യപ്പേപ്പറുകളും ലഭിക്കുന്നതിനായി മിലിട്ടറി കോളജുകളിലേക്ക് (ആര്‍ഐഎംസി) അപേക്ഷിക്കണം.ജനറല്‍ വിഭാഗത്തില്‍ 550 രൂപയും എസ്‌സി/എസ്ടി വിഭാഗത്തില്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 505 രൂപയ്ക്കു സ്പീഡ് പോസ്റ്റിലും അപേക്ഷ ലഭിക്കും.
ദ് കമന്‍ഡാന്റ്, രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളജ്, ഡെറാഡൂണ്‍ ഡ്രോയര്‍ ബ്രാഞ്ച്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടെല്‍ ഭവന്‍, ഡെറാഡൂണ്‍ (ബാങ്ക് കോഡ് 01576) എന്ന വിലാസത്തില്‍ മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റ് സഹിതം ദ് കമന്‍ഡാന്റ്, രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളജ്, ഡെറാഡൂണ്‍, ഉത്തരാഞ്ചല്‍ 248003 എന്ന വിലാസത്തില്‍ അപേക്ഷ ആവശ്യപ്പെട്ടു കത്തയയ്ക്കണം. അപേക്ഷകള്‍ സെപ്റ്റംബര്‍ 30നു മുന്‍പായി സെക്രട്ടറി, പരീക്ഷാ ഭവന്‍, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തില്‍ അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.keralapareekshabhavan.in
https://www.facebook.com/Malayalivartha