ബാങ്കുകളില്‍ 8822 പ്രൊബേഷനറി ഓഫീസര്‍
ബാങ്കുകളില്‍ പ്രബേഷനറി ഓഫീസര്‍/മാനേജ്‌മെന്റ് ട്രെയിനി തസ്തികയിലെ നിയമനത്തിനായി ഇന്‍സ്റ്റിട്യൂട്ട് ഓഫ് ബാങ്കിംഗ് പഴ്‌സനല്‍ സിലക്ഷന്‍ (ഐ.ബി.പി.എസ്.) നടത്തുന്ന പൊതു എഴുത്തുപരീക്ഷയ്ക്ക് അപേക്ഷ ഉടന്‍ ക്ഷണിക്കും. ഒരു വര്ഷ്ത്തിനുള്ളില്‍ 20 ബാങ്കുകളിലായി 8822 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്. ബിരുദക്കാര്‍ക്കു അപേക്ഷിക്കാം. അപേക്ഷ ഓണ്‍ലൈനില്‍ 26 മുതല്‍ സ്വീകരിച്ചുതുടങ്ങും.
ഓഗസ്റ്റ് 13 വരെ അപേക്ഷിക്കാം. പ്രിലിമിനറി, മെയിന്‍ എന്നിങ്ങനെ രണ്ടു ഘട്ടങ്ങളായുള്ള ഓണ്‌ലൈകന്‍ പരീക്ഷയാണ്. ഒക്‌ടോബറില്‍ പരീക്ഷ നടക്കും. ഇന്റര്വ്യൂഅവും അലോട്ട്‌മെന്റും ഐബിപിഎസ്. സംഘടിപ്പിക്കും. പത്തൊന്പ്ത് പൊതുമേഖലാ ബാങ്കുകള്‌ക്കൊ പ്പം ഐഡിബിഐ ബാങ്കും ഐബിപിഎസ് നിയമനരീതി സ്വീകരിച്ചിട്ടുണ്ട്. മറ്റേതെങ്കിലും ബാങ്കിനും ധനകാര്യസ്ഥാപനത്തിനും ഇതുവഴി തെരഞ്ഞെടുപ്പ് നടത്താനും അവസരമുണ്ട്.
പരീക്ഷയും തെരഞ്ഞെടുപ്പും: പൊതുമേഖലാ ബാങ്കുകളിലെ പി.ഒ./മാനേജ്‌മെന്റ് ട്രെയിനി തസ്തികയിലേക്ക് ഐബിപിഎസ് നടത്തുന്ന ആറാമത്തെ പൊതു എഴുത്തുപരീക്ഷയാണിത്. ഐബിപിഎസ് പരീക്ഷ6 എഴുതിയ ഉദ്യോഗാര്ഥിണകളെ മാത്രമേ ഈ ബാങ്കുകളിലെ അടുത്ത സാമ്പത്തികവര്ഷാത്തെ പി.ഒ./മാനേജ്‌മെന്റ് ട്രെയിനി നിയമനങ്ങള്ക്ക്ത പരിഗണിക്കൂ.
ഐബിപിഎസ് പൊതുപരീക്ഷയില്‍ നേടുന്ന സ്‌കോറിന്റെ അടിസ്ഥാനത്തിലാകും പ്രാഥമിക തെരഞ്ഞെടുപ്പ്. പരീക്ഷയില്‍ യോഗ്യത നേടുന്നവര്ക്ക്‌ന തുടര്ന്ന് ഐബിപിഎസ് സംഘടിപ്പിക്കുന്ന കോമണ്‍ ഇന്റര്വ്യൂകവുമുണ്ടാകും. പൊതുപരീക്ഷയിലും ഇന്റര്‍വ്യൂവിലും ലഭിക്കുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഷോര്ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാര്ഥിായെ ബാങ്കുകളിലൊന്നിലേക്ക് അലോട്ട് ചെയ്യും. 2018 മാര്ച്ച് 31 വരെ ഈ വിജ്ഞാപനപ്രകാരമുള്ള നിയമനങ്ങള്‍ക്കു അവസരമുണ്ട്.
തെരഞ്ഞെടുപ്പ് നടത്തുന്ന ബാങ്കുകള്‍
1. അലഹബാദ് ബാങ്ക് 2. ആന്ധ്രാ ബാങ്ക് 3. ബാങ്ക് ഓഫ് ബറോഡ 4. ബാങ്ക് ഓഫ് ഇന്ത്യ 5. ബാങ്ക് ഓഫ് മഹാരാഷ്ട്ര 6. കനറാ ബാങ്ക് 7. സെന്ട്രടല്‍ ബാങ്ക് ഓഫ് ഇന്ത്യ 8. കോര്‌പേറേഷന്‍ ബാങ്ക് 9. ദേന ബാങ്ക് 10. ഇന്ത്യന്‍ ബാങ്ക് 11. ഇന്ത്യന്‍ ഓവര്‌സീ്‌സ് ബാങ്ക് 12. ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് 13. പഞ്ചാബ് നാഷണല്‍ ബാങ്ക് 14. പഞ്ചാബ് ആന്‍ഡ് സിന്ഡ്‌ന ബാങ്ക് 15. സിന്ഡി്‌ക്കേറ്റ് ബാങ്ക്, 16. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ 17. യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ 18. യൂക്കോ ബാങ്ക്, 19. വിജയാ ബാങ്ക് 20. ഐഡിബിഐ ബാങ്ക്.
യോഗ്യതയും പ്രായവും: ഏതെങ്കിലും വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ തത്തുല്യം. 2016 ഓഗസ്റ്റ് 13 അടിസ്ഥാനമാക്കി യോഗ്യത കണക്കാക്കും. പ്രായം: 2030.
പ്രായപരിധിയില്‍ പട്ടികവിഭാഗക്കാര്ക്ക് അഞ്ചും ഒബിസിക്ക് മൂന്നും വികലാംഗര്ക്ക് പത്തും വര്‍ഷം ഇളവ് ലഭിക്കും.വിമുക്തഭടന്മാര്ക്ക് നിയമാനുസൃത ഇളവ്.
2016 ജൂലൈ ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. ഓണ്‍ലൈനില്‍ എഴുത്തുപരീക്ഷ രണ്ടു ഘട്ടമായിട്ടാണ്. രണ്ടിനും ഒബ്‌ജെക്ടീവ് ചോദ്യങ്ങളാണ്. റീസണിങ് എബിലിറ്റി, ഇംഗ്ലീഷ് ലാംഗ്വേജ്, കാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ് എന്നീ വിഷയങ്ങളിലായി ഒരു മണിക്കൂര്‍ ദൈര്ഘ്യ്മുള്ള പ്രിലിമിനറി പരീക്ഷ ഒക്‌ടോബര്‍ 16, 22, 23 തീയതികളില്‍ നടക്കും.
100 മാര്ക്കി ന്റെ 100 ചോദ്യങ്ങളാണ് പരീക്ഷയിലുണ്ടാവുക. പ്രിലിമിനറിയില്‍ ഷോര്ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്ക്ക്യ നവംബര്‍ 20ന് മെയിന്‍ പരീക്ഷ നടത്തും.
കേരളത്തില്‍ (സ്‌റ്റേറ്റ് കോഡ്: 28) കണ്ണൂര്‍, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം, മലപ്പുറം, പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രം.
അപേക്ഷാഫീസ് 600 രൂപ. പട്ടികവിഭാഗം, വികലാംഗര്ക്ക് 100 രൂപ.
ഓണ്‍ലൈന്‍ അപേക്ഷ www.ibps.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ അപേക്ഷ അയയ്ക്കാം.
https://www.facebook.com/Malayalivartha