സൗദി അറേബ്യയില്‍ ഡോക്ടര്‍, നഴ്‌സ്, ടെക്‌നീഷ്യന്‍
സൗദി അറേബ്യന്‍ സര്‍ക്കാരിന്റെ ആരോഗ്യ മന്ത്രാലയത്തിന്‍ കീഴില്‍ റിയാദിലുള്ള പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുള്‍ അസീസ് ഹോസ്പിറ്റലിലേക്ക് നിയമനത്തിനായി താഴെപ്പയുന്ന വിഭാഗങ്ങളിലുള്ള ഡോക്ടര്‍മാര്‍, നഴ്‌സ്, ടെക്‌നീഷ്യന്മാര്‍ എന്നിവരെ തിരഞ്ഞെടുക്കുന്നതിനുള്ള ഇന്റര്‍വ്യൂ ഒഡെപെക് വഴി ഡല്‍ഹിയില്‍ ജൂലായ് 26, 27 തീയതികളില്‍ നടത്തുന്നു.
വിഭാഗങ്ങള്‍: കണ്‍ള്‍ട്ടന്റ്: ഇന്റേണല്‍മെഡിസിന്‍ ബ്രാഞ്ചുകള്‍, ഐ.സി.യു, അനസ്തീഷ്യ, ഒഫ്ത്താല്‍മോളജി, ഇ.എന്‍.ടി, ആക്‌സിഡന്റ് & ഇന്‍ജുറീസ്.
റെസിഡന്റ്:എമര്‍ജന്‍സി മെഡിസിന്‍.
വിദ്യാഭ്യാസ യോഗ്യത: കണ്‍സള്‍ട്ടന്റ് : ഡി.എം. / എം.ഡി. (3 വര്‍ഷത്തെ പ്രവൃത്തി പരിചയം) എം.സി.എച്ച് / എം.എസ്. (3 വര്‍ഷത്തെ പ്രവൃത്തി പരിചയം), പ്രായപരിധി: 52 വയസ്. റെസിഡന്റ്: എമര്‍ജന്‍സി മെഡിസിനില്‍ ഡിപ്‌ളോമ / എം.ബി.ബി.എസ് നുശേഷം 3 വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി : 45 വയസ്. സ്‌പെഷ്യലിസ്റ്റ് നഴ്‌സ് (സ്ത്രീകള്‍ മാത്രം). ബി.എസ്.സി നഴ്‌സിങ്ങിനുശേഷം 3 വര്‍ഷത്തെ പ്രവൃത്തി പരിചയം.ടെക്‌നീഷ്യന്മാര്‍: 1. പെര്‍ഫ്യൂഷനിസ്റ്റ് സ്‌പെഷ്യലിസ്റ്റ്, (2) റെസ്പിറേറ്ററി തെറാപ്പി സ്‌പെഷ്യലിസ്റ്റ്.
വിദ്യാഭ്യാസ യോഗ്യത: അതത് വിഷയത്തില്‍ ബിരുദത്തിനുശേഷം 3 വര്‍ഷത്തെ പ്രവൃത്തി പരിചയം. പരമാവധി പ്രായം 40 വയസ്.
ഇന്റര്‍വ്യൂവില്‍പങ്കെടുക്കാന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡേറ്റ odepeckerala@gmail.com / delhiodepc@gmail.com
എന്ന ഇ മെയില്‍ വിലാസത്തില്‍ അയയ്ക്കുകയോ താഴെ കൊടുത്തിരിക്കുന്ന ടെലഫോണ്‍ നമ്പരില്‍ ബന്ധപ്പെടുകയോ വേണം. ഫോണ്‍: 9061182555, 0471 2576314 / 19 (തിരുവനന്തപുരം), 01126198733, 09811939503 (ഡല്‍ഹി)
https://www.facebook.com/Malayalivartha