വി.എസ്.എസ്.സിയില്‍ 241 ടെക്‌നീഷ്യന്‍ അപ്രന്റിസ്
തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ (VSSC)ടെക്‌നിഷ്യന്‍ അപ്രന്റീസുമാരെ തേടുന്നു.വിവിധ വിഭാഗങ്ങളിലായി ആകെ 241 ഒഴിവുകളുണ്ട്.
തസ്തിക :ടെക്‌നിഷ്യന്‍ അപ്രന്റീസ് (ഡിപ്ലോമയുള്ളവര്‍ )
വിഭാഗങ്ങളും ഒഴിവുകളുടെ എണ്ണവും
1.ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ് -8 ഒഴിവ്
2.കെമിക്കല്‍ എഞ്ചിനീയറിംഗ് -25 ഒഴിവ്
3.സിവില്‍ എഞ്ചിനീയറിംഗ് -8 ഒഴിവ്
4.കമ്പ്യൂട്ടര്‍ സയന്‍സ്/എഞ്ചിനീയറിംഗ്- 15 ഒഴിവ്
5.ഇലട്രിക്കല്‍ എഞ്ചിനീയറിംഗ്- 10 ഒഴിവ്
6.ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്- 40 ഒഴിവ്
7.ഇന്‍ട്രുമെന്റ് ടെക്‌നോളജി -6 ഒഴിവ്
8.മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്- 46
9.കൊമേര്‍ഷ്യല്‍ പ്രാക്ടിസ് -75 ഒഴിവ്
10.കാറ്ററിംഗ് ടെക്‌നോളജി - 8 ഒഴിവ്
യോഗ്യത :(1) കാറ്ററിംഗ് ടെക്‌നോളജി സ്‌റ്റേറ്റ് ടെക്‌നിക്കല്‍ ബോര്‍ഡ് നല്‍കുന്ന മൂന്ന് വര്‍ഷ കാറ്ററിംഗ് ടെക്‌നോളജി ഡിപ്ലോമ.
(2) മറ്റെല്ലാ വിഭാഗങ്ങള്‍ക്കും അനുബന്ധ വിഭാഗത്തില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ത്രിവത്സര ഡിപ്ലോമ .
2014 ഏപ്രിലിനുശേഷം ഡിപ്ലോമ പാസായവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി.മുന്‍പ് അപ്രന്റീസ്ഷിപ് പൂര്‍ത്തിയാക്കിയവരും നിലവില്‍ അപ്രന്റീസ്ഷിപ് ചെയ്യുന്നവരും അപേക്ഷിക്കാന്‍ അര്‍ഹരല്ല.
പ്രായപരിധി:30 വയസ്സ് (കൊമേര്‍ഷ്യല്‍ പ്രാക്ടീസിന് 24 വയസ്സ് ).സംവരണ വിഭാഗക്കാര്‍ക്ക് വയസിളവ് ചട്ടപ്രകാരം
സ്‌റ്റൈപ്പന്റ്‌റ് : പ്രതിമാസം 3542 രൂപ .അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് .ചെന്നൈയിലെ ബോര്‍ഡ് ഓഫ് അപ്രന്റീസ്ഷിപ് ട്രെയിനിങ്ങാണ് (BOAT ) അഭിമുഖം സംഘടിപ്പിക്കുന്നത്.യോഗ്യത ,പ്രായം ,ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അപേക്ഷക്കൊപ്പം അഭിമുഖത്തിനെത്തുമ്പോള്‍ ഹാജരാക്കണം.
അഭിമുഖ തീയതി :ജൂലൈ 23
സമയം :9 am - 1 pm .
സ്ഥലം :Govt .Polytechnic College ,Kalamassery ,Ernakulam .
അപേക്ഷിക്കേണ്ട വിധം :ചെന്നൈയിലെ ബോര്‍ഡ് ഓഫ് അപ്രന്റിസ്ഷിപ് സതേണ്‍ റീജിയണില്‍ www .sdcentre .org എന്ന വെബ്‌സൈറ്റിലൂടെ അഭിമുഖ തീയതിക്ക് മുന്‍പായി രജിസ്റ്റര്‍ ചെയ്യണം.ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയവര്‍ ജൂലൈ 23 നു കളമശ്ശേരി ഗോവ്ട് പോളിടെക്‌നിക്കിലെ വി.എസ്.എസ്.സി .പവലിയനില്‍ ബിയോഡേറ്റയും അനുബന്ധ രേഖകളുമായി ഹാജരാകണം .വെബ് :http://www.vssc.govt.in/
https://www.facebook.com/Malayalivartha