ഉന്നത വിദ്യാഭ്യാസം ഉള്ളവര്‍ക്ക് കുവൈത്തില്‍ സര്‍ക്കാര്‍ ജോലി
ഉന്നത വിദ്യാഭ്യാസം ഉള്ളവര്‍ക്ക് കുവൈത്തില്‍ സര്‍ക്കാര്‍ ജോലി
രാജ്യത്തെ സര്‍ക്കാര്‍ മേഖലയിലേക്ക് ഏതാണ്ട് 5000 ത്തോളം ഒഴിവുകളിലേക്ക് ആവശ്യമായ യോഗ്യതയുള്ളവരെ തേടി സര്‍ക്കാര്‍ നടത്തിയ പരിശോധന വിഫലമായതായി കുവൈത്ത് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.ആരോഗ്യ മേഖലയടക്കം സുപ്രധാന തസ്തികകളില്‍ ജോലിക്കാരെ ആവശ്യമുണ്ടെന്നാണ് അറിവ് .മൊത്തം 9536 ജീവനക്കാരെ ആവശ്യമുള്ളതില്‍ 4700 ലധികം ജീവനക്കാര്‍ ഉന്നത യോഗ്യതയിലുള്ളവരായിരിക്കണമെന്നാണ് സര്‍ക്കാറിന്റെ നിലപാട്. എന്നാല്‍ സിവില്‍ സര്‍വ്വീസ് കമ്മീഷനില്‍ പേര് രെജിസ്റ്റര്‍ ചെയ്തവരുടെ ലിസ്റ്റ് പരിശോധിച്ചിട്ടും ആവശ്യമുള്ള യോഗ്യതയുള്ളവരെ കണ്ടെത്താനായില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.അതിനാല്‍ ഇത്തരം ഒഴിവുകളിലേക്ക് വിദേശികളെ പരിഗണിക്കാന്‍ സാധ്യതയുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. കുവൈത്തില്‍ 16,000 ത്തോളം സ്വദേശികളാണ് വിവധ മേഖലയില്‍ പേര് രെജിസ്റ്റര്‍ ചെയ്ത് തൊഴിലിനായി കാത്തിരിക്കുന്നത്. കേരളത്തിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ക്ക് ഇത് പ്രത്യാശ നല്‍കുന്ന വര്‍ത്തയാണെന്നതില്‍ സംശയമില്ല.
https://www.facebook.com/Malayalivartha