ലോയ്ഡ്‌സ് 200 ശാഖകള്‍ പൂട്ടുന്നു
ബ്രിട്ടിഷ് ബാങ്കായ ലോയ്ഡ്‌സ് 200 ശാഖകള്‍ പൂട്ടുന്നു. ഇതോടൊപ്പം 3000 ജീവനക്കാരെ പിരിച്ചുവിടും. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ പുറത്തുപോകുന്നത് സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്നാണ് ബാങ്കിന്റെ വിലയിരുത്തല്‍.
2008ല്‍ സാമ്പത്തിക മാന്ദ്യത്തില്‍പ്പെട്ട ബാങ്കിനെ 2000 കോടി പൗണ്ട് നല്‍കി സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. മാന്ദ്യം മറികടക്കലിന്റെ ഭാഗമായി ഇതുവരെ 12,000 ജീവനക്കാരെയാണ് പിരിച്ചുവിട്ടിട്ടുള്ളത്. 2017 ആകുമ്പോഴേക്കും കൂടുതല്‍ ഡിജിറ്റല്‍ ഫീച്ചറുകള്‍ ബാങ്കിംഗില്‍ ഉള്‍പ്പെടുത്താനാണ് ലോയിഡ്‌സിന്റെ ശ്രമം. ഓണ്‍ലൈന്‍ ഇടപാടുകള്‍ കൂടിയതാണ് ലോയിഡ്‌സിന്റെ ഈ തീരുമാനത്തിന് പിന്നിലെന്നാണ് കരുതുന്നത്. പിരിച്ചുവിടുന്നതിനോടൊപ്പം തങ്ങളുടെ റീറ്റെയ്ല്‍ ,കൊമേഴ്‌സ്യല്‍ ബാങ്കിങ് സെക്ഷനുകളിലേക്കും ലീഗല്‍ ഡിവിഷനുകളിലേക്കും ജീവനക്കാരെ റിക്രൂട്‌ചെയ്യാനും ലോയിഡ്‌സ് പദ്ധതി തയ്യാറാക്കുന്നുണ്ട്.
https://www.facebook.com/Malayalivartha