എയര്‍ ഇന്ത്യ എഞ്ചിനീയറിംഗ് സര്‍വിസില്‍ 102 ഒഴിവ്
എയര്‍ ഇന്ത്യ എന്‍ജിനീയറിങ് സര്‍വിസ് ലിമിറ്റഡില്‍ ഗ്രാജ്വേറ്റ് ട്രെയ്‌നി വിഭാഗത്തില്‍ 102 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെക്കാനിക്കല്‍, എയറോനോട്ടിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഇന്‍ഡസ്ട്രിയല്‍, പ്രൊഡക്ഷന്‍, കെമിക്കല്‍ ട്രേഡില്‍ ബി.ഇ, ബി.ടെക് യോഗ്യതയും 80 ശതമാനം ഗേറ്റ് സ്‌കോറുമുള്ളവര്‍ക്ക് അപേക്ഷിക്കാം. 28 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി. പരിശീലന സമയത്ത് മാസം 25,000 രൂപ പ്രതിഫലം ലഭിക്കും. ഒരു വര്‍ഷത്തെ പരിശീലന സമയത്തെ പ്രകടനത്തിന്റെയും പരീക്ഷയുടെയും അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയറായി നിയമിക്കും. ഈ സമയത്ത് മാസം 40,000 മുതല്‍ 55,000 രൂപ വരെ ശമ്പളം ലഭിക്കും.
അഞ്ച് വര്‍ഷത്തേക്ക് കരാറായാണ് നിയമിക്കുക. കരാര്‍ പ്രകാരം കാലാവധി പൂര്‍ത്തിയാക്കാതെ പോകുന്നവര്‍ മൂന്നുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കേണ്ടി വരും.
അപേക്ഷാഫീസ്: 2000 രൂപ. എസ്.ബി.ഐ ബാങ്ക് ചെലാന്‍ വഴി പണം അടക്കാം. എസ്.സി/ എസ്.ടി വിഭാഗത്തില്‍പെടുന്ന അപേക്ഷകര്‍ക്ക് ഫീസില്ല.
അപേക്ഷിക്കേണ്ട വിധം: www.airindia.com എന്ന വെബ്‌സൈറ്റ് വഴി ഓഗസ്റ്റ് എട്ട് മുതല്‍ സെപ്റ്റംബര്‍ 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പ് പ്രായം, യോഗ്യത, ബാങ്ക് ചെലാന്‍ എന്നിവ സഹിതം പോസ്റ്റ് ബോക്‌സ് നമ്പര്‍ 12006, കോസിപുര്‍ പി.ഒ, കൊല്‍ക്കത്ത 700002 എന്ന വിലാസത്തില്‍ അയക്കണം. അവസാന തീയതി: സെപ്റ്റംബര്‍ 30. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.
https://www.facebook.com/Malayalivartha