പവര്‍ഗ്രിഡില്‍ 76 ഒഴിവുകള്‍
പൊതുമേഖലാസ്ഥാപനമായ പവര്‍ ഗ്രിഡ് കോര്‍പറേഷന്‍ ഡിപ്ലോമ ട്രെയിനി (ഇലക്ട്രിക്കല്‍ , സിവില്‍ , ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍), കെമിസ്റ്റ്, ജൂനിയര്‍ ടെക്‌നീഷ്യന്‍ ട്രെയിനി (ഇലക്ട്രിക്കല്‍ ) തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു.
76 ഒഴിവുകള്‍ . നോര്‍ത്തേണ്‍ റീജണ്‍ ട്രാന്‍സ്മിഷന്‍ സിസ്റ്റം II വിഭാഗത്തിലേക്കാണ് നിയമനം.
ഒരു വര്‍ഷത്തേക്കാണ് പരിശീലനം ഈ കാലയളവില്‍ മികവ് തെളിയിക്കുന്നവര്‍ക്കു ജൂനിയര്‍ എന്ജി നീയര്‍ , ജൂനിയര്‍ ടെക്‌നീഷ്യന്‍ തസ്തികകളില്‍ സ്ഥിരം നിയമനം നല്കും . കെമിസ്റ്റ് തസ്തികയില്‍ തുടക്കംമുതല്‍ സ്ഥിരം നിയമനമാണ്.
1. ഡിപ്ലോമ ട്രെയിനി (ഇലക്ട്രിക്കല്‍) 70 ശതമാനം മാര്‍ക്കോടെ ഇലക്ട്രിക്കല്‍ എഞ്ചിനിയറിങ് ബിരുദം.
2. ഡിപ്ലോമ ട്രെയിനി (സിവില്‍) 70 ശതമാനം മാര്‍ക്കോടെ സിവില്‍ എഞ്ചിനിയറിങ് ബിരുദം.
3. ഡിപ്ലോമ ട്രെയിനി (ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍) 70 ശതമാനം മാര്‍ക്കോടെ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍എഞ്ചിനിയറിങ് ബിരുദം.
4. കെമിസ്റ്റ്: കെമിസ്ട്രിയില്‍ പി.ജി.
5. ജൂനിയര്‍ ടെക്‌നീഷ്യന്‍ ട്രെയിനി (ഇലക്ട്രിക്കല്‍): ഇലക്ട്രിക്കല്‍ ട്രേഡില്‍ ഐ.ടി.ഐ.
ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും www.powergridindia.com
https://www.facebook.com/Malayalivartha