ബാങ്കുകളില്‍ 1725 ഒഴിവുകള്‍
ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ 815 ഓഫീസര്‍, 500 ക്ലാര്‍ക്ക്
പൂണെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്ര വിവിധ വിഭാഗങ്ങളിലേക്ക് ജനറല്‍ ഓഫീസര്‍ ,ക്ലാര്‍ക്ക് ,ഓഫീസര്‍ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. ആകെ 1315 ഒഴിവുകളുണ്ട്.ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കുക.
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി :സെപ്റ്റംബര്‍ 6.
അപേക്ഷ അയക്കുന്നത് സംബന്ധിച്ചു വിശദവിവരങ്ങള്‍ അറിയാന്‍ www.bankofmaharasthra.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ബാങ്ക് ഓഫ് ബറോഡയില്‍ 400 പ്രൊബേഷനറി ഓഫീസര്‍
ബാങ്ക് ഓഫ് ബറോഡയും മണിപ്പാല്‍ അക്കാദമിയും ചേര്‍ന്ന് നടത്തുന്ന ബറോഡയില്‍ മണിപ്പാല്‍ സ്‌കൂള്‍ ഓഫ് ബാങ്കിങ് പോസ്റ്റ് ഗ്രാജ്വെറ്റ് ഡിപ്ലോമ ഇന്‍ ബാങ്കിങ് ആന്‍ഡ് ഫിനാന്‍സ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.400 സീറ്റുകളാണുള്ളത്.
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി :ഓഗസ്റ്റ് 21.
അപേക്ഷ അയക്കുന്നത് സംബന്ധിച്ചു വിശദവിവരങ്ങള്‍ അറിയാന്‍ www.bankofbaroda.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ പ്രൊബേഷനറി മാനേജര്‍ /ഓഫീസര്‍
സൗത്ത് ഇന്ത്യന്‍ ബാങ്ക് പ്രൊബേഷനറി മാനേജര്‍ (സി.എ) സ്‌കെയില്‍ കക ,പ്രൊബേഷനറി ഓഫീസര്‍ (സി.എം.എ) തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു.രണ്ടു തസ്തികകളിലും അഞ്ചു ഒഴിവുകള്‍ വീതമുണ്ട്.
പ്രൊബേഷനറി ഓഫീസര്‍ (സി.എ) തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി :ഓഗസ്റ്റ് 10
പ്രൊബേഷനറി മാനേജര്‍ (സി.എം.എ) തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി :സെപ്റ്റംബര്‍ 5.
പ്രൊബേഷനറി ഓഫീസര്‍ (സി.എം.എ) തസ്തികയിലേക്ക്
ഓഗസ്റ്റ് 28നു ശേഷമേ അപേക്ഷിക്കാനാവൂ.
അപേക്ഷ അയക്കുന്നത് സംബന്ധിച്ചു വിശദവിവരങ്ങള്‍ അറിയാന്‍ www.southindianbank.comഎന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
https://www.facebook.com/Malayalivartha