എല്‍.ഡി. ടൈപ്പിസ്റ്റ് റാങ്ക്പട്ടിക 31ന്
വിവിധ വകുപ്പുകളില്‍ എല്‍.ഡി. ടൈപ്പിസ്റ്റ് നിയമനത്തിനുള്ള റാങ്ക്പട്ടിക തയ്യാറാക്കാന്‍ ഈ മാസം 30 വരെ സാവകാശം അനുവദിക്കാന്‍ പി.എസ്.സി. യോഗം തീരുമാനിച്ചു.17ന് റാങ്ക്പട്ടിക പ്രസിദ്ധീകരിക്കാനാണ് ലക്ഷ്യമിട്ടത്. അതനുസരിച്ച് പ്രമാണ പരിശോധനയ്ക്കും പ്രൊഫൈലില്‍ രേഖകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനും ഉദ്യോഗാര്‍ഥികള്‍ക്ക് പി.എസ്.സി. തിരക്കിട്ട് സന്ദേശം അയച്ചു.
15നു മുമ്പ് പരിശോധനകള്‍ പൂര്‍ത്തിയാക്കാനും തീരുമാനിച്ചിരുന്നു. നോണ്‍ക്രീമിലെയര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ ലഭ്യമാക്കാന്‍ കൂടുതല്‍ സാവകാശം വേണമെന്ന് ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെട്ടു.തിരക്കിട്ട് റാങ്ക്പട്ടിക തയ്യാറാക്കുന്നത് പിഴവുകള്‍ക്ക് ഇടയാക്കുമെന്ന് ജീവനക്കാര്‍ കമ്മിഷന്‍ യോഗത്തില്‍ വിശദീകരിച്ചു.
ഇവ പരിഗണിച്ചാണ് റാങ്ക്പട്ടികയുടെ പ്രസിദ്ധീകരണം 31 ലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയത്. കായികതാരങ്ങള്‍ക്ക് ഗ്രേസ് മാര്‍ക്ക് അനുവദിക്കുന്നതു സംബന്ധിച്ച് അവ്യക്തത നീക്കാന്‍ റൂള്‍സ് കമ്മിറ്റിയെ ചുമതലപ്പെടുത്തി.
ബിവറേജസ് കോര്‍പ്പറേഷനില്‍ അസിസ്റ്റന്റ് നിയമനത്തിന് വ്യക്തമായ മാര്‍ഗനിര്‍ദ്ദേശം ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്തെഴുതാന്‍ തീരുമാനിച്ചു. ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ റഗുലര്‍ വിങ്ങിനുള്ള എന്‍ഡുറന്‍സ് പരീക്ഷക്ക് 2000 പേരുടെ പട്ടിക തയ്യാറാക്കും. അതില്‍ വിജയിക്കുന്നവര്‍ക്ക് കായികക്ഷമതാ പരീക്ഷ നടത്തി റാങ്ക്പട്ടിക തയ്യാറാക്കും.
https://www.facebook.com/Malayalivartha