റെപ്‌കോ ബാങ്കില്‍ ക്ലാര്‍ക്ക്
കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന റെപ്‌കോ ബാങ്ക് ജൂനിയര്‍ അസിസ്റ്റന്റ്/ക്ലാര്‍ക്ക് തസ്തികയില്‍ 60 ഒഴിവുകളും പ്രൊബേഷനറി ഓഫീസര്‍ തസ്തികയില്‍ 15 ഒഴിവുകളുമുണ്ട്. ക്ലാര്‍ക്ക് തസ്തികയില്‍ തമിഴ്‌നാട്ടില്‍ 50 ഉം കര്‍ണാടകയില്‍ 6ഉം ആന്ധ്രാപ്രദേശ്/ തെലുങ്കാനയില്‍ നാലുവീതവും ഒഴിവുകളുമുണ്ട്.
അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശികഭാഷ എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. പി.ഒ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ മലയാളം അടക്കമുള്ള തെന്നിന്ത്യന്‍ ഭാഷകളില്‍ ഏതെങ്കിലുമൊന്ന് എഴുതാനും വായിക്കാനുംഅറിഞ്ഞിരുന്നാല്‍ മതി. ഓണ്‍ലൈന്‍ എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. പ്രൊബേഷനറി ഓഫീസര്‍ തസ്തികയിലേക്ക് ഗ്രൂപ്പ് ചര്‍ച്ചയുമുണ്ടാകും.
ഓരോ തസ്തികയിലേക്കും അപേക്ഷിക്കാന്‍ ആവശ്യമായ യോഗ്യത:
1. ജൂനിയര്‍ അസിസ്റ്റന്റ്/ക്ലര്‍ക്ക്: ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത ബിരുദം.
പ്രായം: 1.08.2016 ന് 2128 വയസ് എസ്.സി/ എസ്.ടി വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സിക്കാര്‍ക്ക് മൂന്നും വിധവകള്‍, വിവാഹമോചിതരായിട്ടും പുനര്‍വിവാഹം നടത്താത്തസ്ത്രീകള്‍ എന്നിവര്‍ക്ക് ഒമ്പതും വര്‍ഷത്തെ പ്രായ ഇളവ് ലഭിക്കും. വിമുക്തഭടന്മാര്‍ക്കും വികലാംഗര്‍ക്കും ചട്ടപ്രകാരമുള്ള പ്രായഇളവുണ്ട്.
ശമ്പളം: 11765 31540 രൂപ
2. പ്രൊബേഷനറി ഓഫീസര്‍: ഏതെങ്കിലും വിഷയത്തില്‍ 60ശതമാനം മാര്‍ക്കോടെ ബിരുദം/ പി.ജി
പ്രായം: 1.08.2016 ന് 21.30 വയസ് എസ്.സി/ എസ്.ടി വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സിക്കാര്‍ക്ക് മൂന്നും വര്‍ഷത്തെ പ്രായഇളവ് ലഭിക്കും. ബാങ്കുകളിലോ ധനകാര്യസ്ഥാപനങ്ങളിലോ ജോലിചെയ്യുന്നവര്‍ക്കും വിമുക്തഭടന്മാര്‍ക്കും വികലാംഗര്‍ക്കും ചട്ടപ്രകാരമുള്ള പ്രായ ഇളവുണ്ട്,
ശമ്പളം: 23700 42020 രൂപ
അപേക്ഷാഫീസ്: ക്ലര്‍ക്ക് തസ്തികയിലേക്ക് അപേക്ഷിക്കുന്ന ജനറല്‍ വിഭാഗക്കാര്‍ക്ക് 650 രൂപ, എസ്.സി, എസ്.ടി , വികലാംഗര്‍ വിമുക്തഭടന്മാര്‍ ക്ക് 350 രൂപ. പി.ഒ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ജനറല്‍ വിഭാഗക്കാര്‍ക്ക് 800 രൂപ. എസ്.സി, എസ്.ടി, വികലാംഗര്‍, വിമുക്തവിഭാഗക്കാര്‍ക്ക് 450 രൂപ ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചോ ഇന്റര്‍നെര്ര് ബാങ്കിംഗ് വഴിയോ ഓണ്‍ലൈനായി വേണം ഫീസ് അടയ്ക്കാന്‍,
അപേക്ഷിക്കേണ്ടവിധം: www.repcobank.co.in എന്ന വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം വായിച്ചുമനസ്സിലാക്കിയശേഷം ഇതേ വെബ് സൈറ്റ് വഴി ഓണ്‍ലൈനായിവേണം അപേക്ഷിക്കാന്‍. ഓണ്‍ലൈന്‍ അപേക്ഷയില്‍ ഉദ്യോഗാര്‍ത്ഥിയുടെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും കൈയൊപ്പും അപ് ലോഡ് ചെയ്യണം. ഓണ്‍ലൈന്‍ അപേക്ഷാനടപടികള്‍ പൂര്‍ത്തിയായാല്‍ ഫീസടയ്ക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലഭിക്കും. ഇതുപ്രകാരം ഫീസടച്ചാല്‍ ലഭിക്കുന്ന ഇ റെസീറ്റ് പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം.
കേരളത്തില്‍ തിരുവനന്തപുരമാണ് ഏകപരീക്ഷാകേന്ദ്രം. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ആഗസ്റ്റ് 31.
https://www.facebook.com/Malayalivartha