പൊതുമേഖലാ ബാങ്കുകളില്‍ 19243 ക്ലാര്‍ക്ക്
രാജ്യത്തെ 19 പൊതുമേഖലാ ബാങ്കുകളിലെ ക്ലാര്‍ക്ക് തസ്തികകളിലേക്കുള്ളപൊതുപരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ബാങ്കിംഗ് പേഴ്‌സണല്‍ സെലക്ഷന്‍ (ഐ.ബി.പി.എസ്) ആണ് പരീക്ഷ നടത്തുന്നത്. വിവിധ സംസ്ഥാനങ്ങളിലെ ബാങ്കുകളിലായി ആകെ 19243 ഒഴിവുകളുണ്ട്.കേരളത്തില്‍ 842 ഒഴിവുകളാണുള്ളത്. രണ്ടുഘട്ടങ്ങളിലായി എഴുത്തുപരീക്ഷയില്‍ നേടുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന സ്‌കോര്‍ അനുസരിച്ചായിരിക്കും 2018 മാര്‍ച്ച് 31 വരെ ബാങ്കുകളിലേക്ക് നിയമനം.
നവംബര്‍, ഡിസംബര്‍ , ജനുവരി മാസങ്ങളിലായിരിക്കും പ്രിലിമിനറി, മെയിന്‍ ഓണ്‍ലൈന്‍ എഴുത്തുപരീക്ഷകള്‍. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവയാണ് കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍. അപേക്ഷ www.ibps.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം.
യോഗ്യത: അംഗീകൃത ബിരുദം. കമ്പ്യൂട്ടര്‍ ഓപ്പറേഷന്‍സ്/ലാഗ്വേജില്‍ സര്‍ട്ടിഫിക്കറ്റ്/ ഡിപ്‌ളോമ/ബിരുദം ഉണ്ടായിരിക്കണം. അല്ലെങ്കില്‍ സ്കൂള്‍/കോളേജ് തലത്തില്‍ കമ്പ്യൂട്ടര്‍ ഒരു വിഷയമായി പഠിച്ചിരിക്കണം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഔദ്യോഗിക ഭാഷ സംസാരിക്കാനും എഴുതാനും വായിക്കാനും കഴിയണം. 2016 സെപ്തംബര്‍ 12 എന്ന തീയതി അടിസ്ഥാനമാക്കിയാണ് യോഗ്യത കണക്കാക്കുന്നത്.
പ്രായം: 01.08.2016 ന് 20 28 വയസ്. എസ്.സി, എസ്.ടി, വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സിക്കാര്‍ക്ക് മൂന്നും വികലാംഗര്‍ക്ക് പത്തും വിമുക്തഭടര്‍ക്ക് അഞ്ചുംവര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവനുവദിക്കും.
അപേക്ഷാഫീസ്: 600 രൂപ. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്കും വികലാംര്‍ക്കും വിമുക്തഭടര്‍ക്കും 100 രൂപ.അപേക്ഷ ഓണ്‍ലൈനായി പൂരിപ്പിച്ചതിന് ശേഷം സബ്മിറ്റ്ബട്ടണ്‍ ക്ലിക്ക് ചെയ്യണം. തുടര്‍ന്ന് അപേക്ഷാഫോമില്‍ ഫീസ് അടയ്‌ക്കേണ്ട വഴി വ്യക്തമാകും. പൂരിപ്പിച്ച അപേക്ഷയോടൊപ്പം മറ്റൊരു പേജ് കൂടി കാണിക്കും. അതില്‍ വിവരങ്ങള്‍ പൂരിപ്പിച്ച ശേഷം അവിടെ കാണുന്ന ലിങ്കിലൂടെ ഇന്റര്‍നെറ്റ് ബാങ്കിംഗ് വഴിയോ മാസ്റ്റര്‍/വിസ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചോ ഫീസ് അടയ്ക്കാം.
www.ibps.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി വേണം അപേക്ഷിക്കാന്‍. അപേക്ഷകര്‍ ഓണ്‍ലൈന്‍ അപേക്ഷ പൂരിപ്പിക്കുന്നതിന് മുന്‍പ് ഒപ്പും ഫോട്ടോയും സ്കാന്‍ ചെയ്ത് സേവ് ചെയ്തുവയ്ക്കണം. ഇവ അപേക്ഷയില്‍ അപ്ലോഡ് ചെയ്യേണ്ടതുണ്ട്.കോള്‍ലെറ്റര്‍: അപേക്ഷകര്‍ക്ക്പ്രിലിമിനറി പരീക്ഷയ്ക്കുള്ള കോള്‍ലെറ്ററും ഇന്‍ഫര്‍മേഷന്‍ ഹാന്‍ഡൗട്ടും നവംബര്‍ 18ന് ശേഷം www.ibps.in എന്ന വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്തതെടുക്കാം.
എഴുത്തുപരീക്ഷയ്ക്ക് വരുമ്പോള്‍ കോള്‍ലെറ്ററിനൊപ്പം ഐഡന്റിറ്റി കാര്‍ഡിന്റെ ഒറിജിനലും ഫോട്ടോകോപ്പിയും കൊണ്ടുവരണം.രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒബ്ജക്ടീവ് പരീക്ഷയില്‍ റീസണിംഗ്, ഇംഗ്ലീഷ് ലാംഗ്വേജ്, ന്യുമറിക്കല്‍ എബിലിറ്റി എന്നിവയില്‍നിന്നുള്ള 100 മാര്‍ക്കിന്റെ ചോദ്യങ്ങളുണ്ടാവും.പ്രിലിമിനറി പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്കായിഡിസംബര്‍ 31, 2017 ജനുവരി 1 തീയതികളില്‍ മെയിന്‍ പരീക്ഷ നടക്കും.
റീസണിംഗ്, ഇംഗ്ലീഷ് ലാംഗ്വേജ്, ക്വാണ്ടിറ്റേറ്റീവ് ആപിറ്റിയൂഡ്, ജനറല്‍ അവയര്‍നെസ്, കമ്പ്യൂട്ടര്‍ നോളേജ് എന്നീ വിഷയങ്ങളില്‍ നിന്നായി 200 മാര്‍ക്കിന്റെ ചോദ്യങ്ങളുമുണ്ടാകും. രണ്ടുപരീക്ഷകള്‍ക്കും നെഗറ്റീവ് മാര്‍ക്കുണ്ടാവും. തെറ്റായ ഒരു ഉത്തരത്തിന് 0.25 മാര്‍ക്ക് കുറയും.കട്ട് ഒഫ് മാര്‍ക്ക് ദേശീയ ശരാശരി അടിസ്ഥാനമാക്കിയാണ് നിശ്ചയിക്കുക. മെയിന്‍ പരീക്ഷയിലും യോഗ്യത തെളിയിക്കുന്നവരെ അലോട്ട്മെന്റിനായി പരിഗണിക്കും. 2017 ഏപ്രിലില്‍ അലോട്ട്മെന്റ് നടക്കും.സൗജന്യ പരീക്ഷാപരിശീലനം: എസ്.സി/എസ്.ടി/ന്യൂനപക്ഷ വിഭാഗങ്ങളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യ പരീക്ഷാപരിശീലനത്തിന് അവസരമുണ്ട്.
കേരളത്തില്‍ കൊച്ചിയും തിരുവനന്തപുരവുമാണ് പരീക്ഷാപരിശീലന കേന്ദ്രങ്ങള്‍. ട്രെയിനിംഗ് സെന്ററുകളുടെ പൂര്‍ണ പട്ടിക വെബ്‌സൈറ്റില്‍ ലഭിക്കും.പരീക്ഷാകേന്ദ്രങ്ങള്‍: കേരളത്തിലെ പത്ത് കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തിലെ 218 കേന്ദ്രങ്ങളിലായാണ് പരീക്ഷ. കേരളത്തിന്റെസ്‌റ്റേറ്റ് കോഡ് 28 ആണ്.
https://www.facebook.com/Malayalivartha