ബിഎസ്എഫില്‍ എസ്.ഐ, കോണ്‍സ്റ്റബിള്‍: 176 ഒഴിവുകള്‍
അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: സപ്തംബര്‍ 19
ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെ (ബി.എസ്.എഫ്.) വാട്ടര്‍ വിങ്ങിലേക്ക് ഗ്രൂപ്പ് ബി, സി ടെക്‌നിക്കല്‍ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു.
സബ് ഇന്‍സ്‌പെക്ടര്‍(വര്‍ക്ക്‌ഷോപ്പ്, മാസ്റ്റര്‍, എന്‍ജിന്‍ ഡ്രൈവര്‍), ഹെഡ്‌കോണ്‍സ്റ്റബിള്‍ (മാസ്റ്റര്‍, എന്‍ജിന്‍ ഡ്രൈവര്‍, വര്‍ക്ക്‌ഷോപ്പ്), കോണ്‍സ്റ്റബിള്‍ (ക്രൂ) തസ്തികകളിലായി 176 ഒഴിവുകളുണ്ട്.
പുരുഷന്‍മാര്‍ക്ക് മാത്രം അപേക്ഷിക്കാം. തസ്തികയും യോഗ്യതയും
സബ് ഇന്‍സ്‌പെക്ടര്‍ (മാസ്റ്റര്‍): പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യം, കേന്ദ്ര/സംസ്ഥാന ഉള്‍നാടന്‍ ജലഗതാഗതവകുപ്പ്/മെര്‍ക്കന്റൈല്‍ മറൈന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അനുവദിച്ച സെക്കന്‍ഡ് ക്ലാസ് മാസ്റ്റര്‍ സര്‍ട്ടിഫിക്കറ്റ്. സബ്ഇന്‍സ്‌പെക്ടര്‍ (എന്‍ജിന്‍ ഡ്രൈവര്‍): പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യം, കേന്ദ്ര/സംസ്ഥാന ഉള്‍നാടന്‍ ജലഗതാഗതവകുപ്പ്/മെര്‍ക്കന്റൈല്‍ മറൈന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അനുവദിച്ച ഫസ്റ്റ് ക്ലാസ് എന്‍ജിന്‍ ഡ്രൈവര്‍ സര്‍ട്ടിഫിക്കറ്റ്. ഹെഡ് കോണ്‍സ്റ്റബിള്‍ (മാസ്റ്റര്‍): എസ്.എസ്.എല്‍.സി. അല്ലെങ്കില്‍ തത്തുല്യം, സെരാംഗ് സര്‍ട്ടിഫിക്കറ്റ്.
ഹെഡ് കോണ്‍സ്റ്റബിള്‍ (എന്‍ജിന്‍ ഡ്രൈവര്‍): എസ്.എസ്.എല്‍.സി. അല്ലെങ്കില്‍ തത്തുല്യം, സെക്കന്‍ഡ് ക്ലാസ് എന്‍ജിന്‍ ഡ്രൈവര്‍ സര്‍ട്ടിഫിക്കറ്റ്. ഹെഡ് കോണ്‍സ്റ്റബിള്‍ (വര്‍ക്ക്‌ഷോപ്പ്): എസ്.എസ്.എല്‍.സി. അല്ലെങ്കില്‍ തത്തുല്യം, മോട്ടോര്‍ മെക്കാനിക്ക്/മെഷിനിസ്റ്റ്/വെല്‍ഡര്‍/കാര്‍പ്പന്ററി/
ഇലക്ട്രീഷ്യന്‍/ഫിറ്റര്‍/കണ്ടീഷര്‍ ടെക്‌നീഷ്യന്‍/ഇലക്ട്രോണിക്‌സ്/പ്ലമ്പിങ്/അപ്‌ഹോള്‍സ്റ്ററി/പെയിന്റിങ് ട്രേഡില്‍ ഐ.ടി.ഐ. ഡിപ്ലോമ.
കോണ്‍സ്റ്റബിള്‍ (ക്രൂ): എസ്.എസ്.എല്‍.സി. അല്ലെങ്കില്‍ തത്തുല്യം. 265 എച്ച്.പി.യില്‍ കുറഞ്ഞ ബോട്ടില്‍ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം. നീന്തല്‍ അറിയുമെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്. നിര്‍ദിഷ്ട ശാരീരികയോഗ്യതയും വേണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.bsf.nic.in
https://www.facebook.com/Malayalivartha