എയര്‍ ഇന്ത്യയില്‍ 961 ടെക്‌നീഷന്‍
എയര്‍ ഇന്ത്യ എന്‍ജിനീയറിങ് സര്‍വീസസ് ലിമിറ്റഡില്‍ എയര്‍ക്രാഫ്റ്റ് ടെക്‌നീഷന്‍ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 961 ഒഴിവുകളുണ്ട്. അഞ്ചു വര്‍ഷത്തെ കരാര്‍ നിയമനമാണ്, നീട്ടിക്കിട്ടാം. ഓണ്‍ലൈനായി അപേക്ഷിക്കണം..
അവസാന തീയതി: സെപ്റ്റംബര്‍ 30. പ്രായപരിധി: 28 വയസു കവിയരുത്. 2016 ജൂലൈ ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. എസ്‌സി/ എസ്ടിക്കാര്‍ക്ക് അഞ്ചും ഒബിസിക്കാര്‍ക്കു മൂന്നും വര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവു ലഭിക്കും. മറ്റിളവുകള്‍ ചട്ടപ്രകാരം. തിരഞ്ഞെടുപ്പുരീതി: എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണു തിരഞ്ഞെടുപ്പ്. അപേക്ഷാഫീസ്: 1000 രൂപ.
വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്: www.airindia.in
https://www.facebook.com/Malayalivartha