ബിടെക് വിദ്യാര്‍ഥികള്‍ക്ക് ആര്‍മി ഓഫിസറാകാം
ബിടെക് പ്രീ-ഫൈനല്‍ ഇയര്‍ ക്ലാസിലെ അവിവാഹിത ആണ്‍കുട്ടികള്‍ക്കു യൂണിവേഴ്‌സിറ്റി എന്‍ട്രി സ്‌കീംവഴി ഇന്ത്യന്‍ കരസേനയില്‍ സ്ഥിരം കമ്മിഷന്‍ഡ് ഓഫിസറാകാന്‍ അവസരം. സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ് ആദിയായ ശാഖക്കാര്‍ക്കാണു സിലക്ഷന്‍. ജനനം 1994 ജൂലൈ രണ്ടിനു മുന്‍പോ 2000 ജൂലൈ ഒന്നിനു ശേഷമോ ആകരുത്. ആദ്യ നാലു സെമസ്റ്ററുകളിലെ മൊത്തം മാര്‍ക്കു നോക്കി മികവുള്ളവരെ അഞ്ചു ദിവസത്തോളം നീണ്ടു നില്‍ക്കുന്ന സര്‍വീസസ് സിലക്ഷന്‍ ബോര്‍ഡ് ഇന്റര്‍വ്യൂവിനു ക്ഷണിക്കും (എസ്എസ്ബി). ഇതു കേവലം മൂഖാമുഖ പരീക്ഷയല്ല.
മറിച്ച് സമഗ്ര വ്യക്തിത്വ പരിശോധനയാണ്. മെഡിക്കല്‍ പരിശോധനയ്ക്കും വിധേയരാകണം. ഒന്നാന്തരം ആരോഗ്യം നിര്‍ബന്ധം. പൊക്കവും തൂക്കവും സംബന്ധിച്ച നിബന്ധനകളും പാലിക്കണം. ഷീശിശിറശമിമൃാ്യ.ിശര.ശി എന്ന വെബ്‌സൈറ്റില്‍ സെപ്റ്റംബര്‍ എട്ടു വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിച്ച ശേഷം പിഡിഎഫ് ലിങ്കില്‍ ക്ലിക്ക് ചെയ്ത് അപേക്ഷയുടെ രണ്ടു പകര്‍പ്പെടുക്കണം. അപേക്ഷാരീതിയും സിലക്ഷന്‍ശൈലിയും ജോലിയും സംബന്ധിച്ച പൂര്‍ണവിവരങ്ങള്‍ സൈറ്റിലുണ്ട്.
https://www.facebook.com/Malayalivartha