ഗ്രാമീണ്‍ ബാങ്കുകളില്‍ 16,560 ഒഴിവുകള്‍.
കേരള ഗ്രാമീണ്‍ ബാങ്ക് അടക്കം രാജ്യത്തെ 56 റീജിയണല്‍ റൂറല്‍ ബാങ്കുകളിലെ ഗ്രൂപ്പ് എ ഓഫീസര്‍ (Scale I,II,III), ഗ്രൂപ്പ് ബി ഓഫീസ് അസിസ്റ്റന്റ്(മള്‍ട്ടി പര്‍പ്പസ്) തസ്തികകളിലേക്കുള്ള അഞ്ചാമത് പൊതു എഴുത്തുപരീക്ഷയ്ക്ക് ഐബിപിഎസ് (ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബാങ്കിങ് പേഴ്‌സണല്‍ സെലക്ഷന്‍) അപേക്ഷ ക്ഷണിച്ചു. ആകെ 16,560 ഒഴിവുകളാണുള്ളത്
കേരള ഗ്രാമീണ്‍ ബാങ്കില്‍ മാത്രം 459 ഒഴിവുകളുണ്ട് .8824 ഒഴിവുകള്‍ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലും 7736 ഒഴിവുകള്‍ ഓഫീസര്‍ തസ്തികയിലുമാണ്. കേരള ഗ്രാമീണ്‍ ബാങ്കില്‍മാത്രം 459 ഒഴിവുകളുണ്ട്. ഇവയില്‍ 206 ഒഴിവുകള്‍ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലും മറ്റുള്ളവ ഓഫീസര്‍ തസ്തികയിലുമാണ്.
അപേക്ഷ അയക്കേണ്ട അവസാന തീയതി സപ്തംബര്‍ 30.
യോഗ്യത
ഓഫീസ് അസിസ്റ്റന്റ് (മള്‍ട്ടിപര്‍പ്പസ്):
ബിരുദം/ തത്തുല്യം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം. കമ്പ്യൂട്ടര്‍ അറിവ് അഭിലഷണീയം.
ഓഫീസര്‍ സ്‌കെയില്‍ ക :
ബിരുദം/ തത്തുല്യം. പ്രാദേശികഭാഷ അറിഞ്ഞിരിക്കണം. കമ്പ്യൂട്ടര്‍പരിജ്ഞാനം വേണം. അഗ്രിക്കള്‍ച്ചര്‍/ ഹോര്‍ട്ടിക്കള്‍ച്ചര്‍/ ഫോറസ്ട്രി/ അനിമല്‍ ഹസ്ബന്ററി/ വെറ്ററിനറി സയന്‍സ്/ അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനീയറിങ്/ പിസികള്‍ച്ചര്‍/ അഗ്രിക്കള്‍ച്ചറല്‍ മാര്‍ക്കറ്റിങ് ആന്‍ഡ് കോര്‍പ്പറേഷന്‍/ ഐ.ടി/ മാനേജ്‌മെന്റ്/ നിയമം/ ഇക്കണോമിക്‌സ് ആന്‍ഡ് അക്കൗണ്ടന്‍സി എന്നിവയില്‍ ബിരുദമുള്ളവര്‍ക്ക് മുന്‍ഗണന
ഓഫീസര്‍ സ്‌കെയില്‍ കക:
(ജനറല്‍ ബാങ്കിങ് ഓഫീസര്‍): മൊത്തം 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദം/ തത്തുല്യം. ബാങ്കിങ്/ ഫിനാന്‍സ്/ മാര്‍ക്കറ്റിങ്/അഗ്രിക്കള്‍ച്ചര്‍/ ഹോര്‍ട്ടിക്കള്‍ച്ചര്‍/ ഫോറസ്ട്രി/ അനിമല്‍ ഹസ്ബന്ററി/ വെറ്ററിനറി സയന്‍സ്/ അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനീയറിങ്/ പിസികള്‍ച്ചര്‍/അഗ്രിക്കള്‍ച്ചറല്‍ മാര്‍ക്കറ്റിങ് ആന്‍ഡ് കോര്‍പ്പറേഷന്‍/ ഐ.ടി/ മാനേജ്‌മെന്റ്/ നിയമം/ ഇക്കണോമിക്‌സ് ആന്‍ഡ് അക്കൗണ്ടന്‍സി എന്നിവയില്‍ ബിരുദമുള്ളവര്‍ക്ക് മുന്‍ഗണന. ബാങ്ക്/ ധനകാര്യസ്ഥാപനത്തില്‍ ഓഫീസറായി ജോലിചെയ്ത് രണ്ടുവര്‍ഷത്തെ പരിചയം വേണം.
ഓഫീസര്‍ സ്‌കെയില്‍ കക:
(സ്‌പെഷലിസ്റ്റ് ഓഫീസര്‍) ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഓഫീസര്‍: മൊത്തം 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ഇലക്‌ട്രോണിക്‌സ്/ കമ്യൂണിക്കേഷന്‍/ കമ്പ്യൂട്ടര്‍സയന്‍സ്/ ഐ.ടി എന്നിവയിലുള്ള ബിരുദം/ തത്തുല്യം. കമ്പ്യൂട്ടര്‍ അറിവ് വേണം.
ചാര്‍ട്ടേഡ് അക്കൗണ്ടന്റ് : ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയില്‍നിന്നുള്ള സര്‍ട്ടിഫൈഡ് അസോസിയേറ്റ്ഷിപ്പ്. ഒരുവര്‍ഷ പ്രവൃത്തിപരിചയം വേണം.
ലോ ഓഫീസര്‍:
മൊത്തം 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള നിയമബിരുദം/ തത്തുല്യം. ബാങ്ക്/ ധനകാര്യസ്ഥാപനത്തില്‍ അഡ്വക്കേറ്റ്/ ലോഓഫീസര്‍ ആയി ജോലിനോക്കി രണ്ടുവര്‍ഷ പ്രവൃത്തിപരിചയം വേണം.
ട്രഷറി മാനേജര്‍:
ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയില്‍ നിന്നുള്ള സര്‍ട്ടിഫൈഡ് അസോസിയേറ്റ്ഷിപ്പ് അല്ലെങ്കില്‍ എം.ബി.എ.ഫിനാന്‍സ്. ഒരുവര്‍ഷ പ്രവൃത്തിപരിചയം വേണം.
മാര്‍ക്കറ്റിങ് ഓഫീസര്‍:
എം.ബി.എമാര്‍ക്കറ്റിങ്. ഒരുവര്‍ഷ പ്രവൃത്തിപരിചയം വേണം.
അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍: മൊത്തം 50 ശതമാനം മാര്‍ക്കില്‍ കുറയാതെ അഗ്രിക്കള്‍ച്ചര്‍/ ഹോര്‍ട്ടിക്കള്‍ച്ചര്‍/ ഡെയറി/ അനിമല്‍ ഹസ്ബന്‍ഡറി/ഫോറസ്ട്രി/ വെറ്ററിനറി സയന്‍സ്/ അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനീയറിങ്/ പിസികള്‍ച്ചര്‍ എന്നിവയില്‍ ബിരുദം/തത്തുല്യം. രണ്ടുവര്‍ഷ പ്രവൃത്തിപരിചയം വേണം.
ഓഫീസര്‍ സ്‌കെയില്‍ കകക:
മൊത്തം 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദം/തത്തുല്യം. ബാങ്കിങ്/ഫിനാന്‍സ്/ മാര്‍ക്കറ്റിങ്/ അഗ്രിക്കള്‍ച്ചര്‍/ ഹോര്‍ട്ടിക്കള്‍ച്ചര്‍/ ഫോറസ്ട്രി/അനിമല്‍ ഹസ്ബന്ററി/വെറ്ററിനറി സയന്‍സ്/ അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനീയറിങ്/ പിസികള്‍ച്ചര്‍/ അഗ്രിക്കള്‍ച്ചറല്‍ മാര്‍ക്കറ്റിങ് ആന്‍ഡ് കോര്‍പ്പറേഷന്‍/ ഐ.ടി/ മാനേജ്‌മെന്റ്/ നിയമം/ ഇക്കണോമിക്‌സ് ആന്‍ഡ് അക്കൗണ്ടന്‍സി എന്നിവയില്‍ ബിരുദം/ ഡിപ്ലോമയുള്ളവര്‍ക്ക് മുന്‍ഗണന.ബാങ്ക്/ ധനകാര്യസ്ഥാപനത്തില്‍ ഓഫീസര്‍ തസ്തികയില്‍ ജോലിചെയ്ത് അഞ്ചുവര്‍ഷ പ്രവൃത്തിപരിചയം വേണം.
പരീക്ഷ: ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായിരിക്കും പരീക്ഷ.
പരീക്ഷാകേന്ദ്രങ്ങള്‍
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍
https://www.facebook.com/Malayalivartha