ഐ.ഡി.ബി.ഐയില്‍ 1000 അസിസ്റ്റന്‍റ് മാനേജര്‍
ഐ.ഡി.ബി.ഐയില്‍ അസിസ്റ്റന്‍റ് മാനേജറാവാന്‍ ഇപ്പോള്‍ അവസരം. ബംഗളൂരുവിലെ മണിപ്പാല്‍ സ്കൂള്‍ ഓഫ് ബാങ്കിങ്ങുമായി ചേര്‍ന്ന് നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ ഇന്‍ ബാങ്കിങ് ആന്‍ഡ് ഫിനാന്‍സ് വഴിയാണ് തെരഞ്ഞെടുപ്പ്. ഒരു വര്‍ഷത്തെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവരെ അസിസ്റ്റന്‍റ് മാനേജര്‍ ഗ്രേഡ് ‘എ’ തസ്തികയില്‍ നിയമിക്കും. ഒമ്പത് മാസം ക്ളാസ് റൂം പരിശീലനവും മൂന്നു മാസം ഐ.ഡി.ബി.ഐ ബ്രാഞ്ചുകളില്‍ ഇന്‍േറണ്‍ഷിപ്പുമായിരിക്കും. എസ്.സി (138), എസ്.ടി (108), ഒ.ബി.സി (285), ഭിന്നശേഷിക്കാര്‍ (41) എന്നിങ്ങനെയാണ് ഒഴിവുകള്‍.
60 ശതമാനം മാര്‍ക്കോടെ ബിരുദം പൂര്‍ത്തിയാക്കിയവരാണ് അപേക്ഷിക്കേണ്ടത്. 2016 ഒക്ടോബര്‍ ഒന്ന് അടിസ്ഥാനത്തില്‍ 20നും 28നുമിടയില്‍ പ്രായമുള്ളവരായിരിക്കണം അപേക്ഷകര്‍. ഒ.ബി.സിക്ക് മൂന്നു വര്‍ഷവും എസ്.സി/എസ്.ടിക്ക് അഞ്ചു വര്‍ഷവും ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷവും ഇളവ് ലഭിക്കും.
എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. റീസണിങ്, ഇംഗ്ളീഷ് ലാംഗ്വേജ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ജനറല്‍ അവയര്‍നെസ് എന്നീ വിഭാഗത്തില്‍ നിന്നായിരിക്കും ചോദ്യങ്ങള്‍. ഓരോ വിഭാഗത്തില്‍നിന്നും 50 മാര്‍ക്കിന്‍െറ ചോദ്യങ്ങളുണ്ടാകും. രണ്ടു മണിക്കൂര്‍ സമയം അനുവദിക്കും. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് പരീക്ഷ കേന്ദ്രം.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു വര്‍ഷത്തെ പരിശീലനം നല്‍കുന്നതിന് 3,50,000 രൂപയാണ് ഫീസ്. ഫീസ് ഐ.ഡി.ബി.ഐ ബാങ്കില്‍ നിന്നുതന്നെ വിദ്യാഭ്യാസ ലോണായി അനുവദിക്കും. പരിശീലന കാലയളവില്‍ 2500 രൂപയും ഇന്‍േണ്‍ഷിപ്പിന് 10000 രൂപയും സ്റ്റൈപെന്‍ഡ് ലഭിക്കും. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് 14400-33400 നിരക്കില്‍ ശമ്പളം ലഭിക്കും.
അപേക്ഷ ഫീസ് എസ്.സി/ എസ്.ടി വിഭാഗത്തിലുള്ളവര്‍ക്ക് 150 രൂപയും മറ്റുള്ളവര്‍ക്ക് 700 രൂപയും. ഓണ്‍ലൈനായാണ് ഫീസ് അടയ്ക്കേണ്ടത്. www.idbi.com എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. അവസാന തീയതി ഡിസംബര്‍ ഒമ്പത്.
https://www.facebook.com/Malayalivartha