റിമോട്ട് സെന്‍സിംഗ് സെന്റര്‍: വാക്ക്-ഇന്‍-ഇന്റര്‍വ്യൂ
സംസ്ഥാന റിമോട്ട് സെന്‍സിംഗ് ആന്റ് എന്‍വയോണ്‍മെന്റ് സെന്റര്‍ നടപ്പാക്കുന്ന പ്രോജക്ടുകളിലേക്ക് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.
പ്രോജക്ട് സയന്റിസ്റ്റ് (ഒരു ഒഴിവ്) : വേതനം - 32,300 രൂപ. യോഗ്യത - എര്‍ത്ത് സയന്‍സ്/സയന്‍സ്/സ്‌പേസ് സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ റിമോട്ട് സെന്‍സിംഗ് ബിരുദമോ ബിരുദാനന്തര ബിരുദമോ. റിമോട്ട് സെന്‍സിംഗ് ആന്റ് ജി.ഐ.എസില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.
കാഡ്/ജിസ് ടെക്‌നീഷ്യന്‍ (ഒരു ഒഴിവ്) : വേതനം - 20,000 രൂപ, യോഗ്യത - സിവില്‍ ഡിപ്ലോമ/ഡ്രാഫ്റ്റ്‌സ്മാന്‍ അല്ലെങ്കില്‍ ഐ.റ്റി.ഐ സര്‍വെയര്‍/ഡ്രാഫ്റ്റ്‌സ്മാന്‍/സയന്‍സില്‍ ബിരുദവും ജി.ഐ.എസില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും.
കാഡ്/ജി.ഐ.എസില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. പി.എസ്.സി നിശ്ചയിച്ചിട്ടുള്ള പ്രായപരിധി.
എസ്.സി/എസ്.റ്റി മറ്റ് പിന്നാക്കവിഭാഗക്കാര്‍ക്ക് അനുവദനീയ ഇളവ് ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഡിസംബര്‍ ഏഴിന് രാവിലെ പത്തിന് കേരള സംസ്ഥാന റിമോട്ട് സെന്‍സിംഗ് ആന്റ് എന്‍വയോണ്‍മെന്റ് സെന്റര്‍, വികാസ്ഭവന്‍, തിരുവനന്തപുരം ഓഫീസില്‍ സ്‌ക്രീനിംഗ് ടെസ്റ്റിനും ഇന്റര്‍വ്യൂവിനും ഹാജരാകണം. ഫോണ്‍ : 0471 - 2301167.
https://www.facebook.com/Malayalivartha